വോഡഫോൺ ഐഡിയ: കെഎം ബിർള നോൺ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനം രാജിവച്ചു

ആദിത്യ ബിർള ഗ്രൂപ്പിന്റെ നോമിനിയായ ഹിമാൻഷു കപാനിയയെ നോൺ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിച്ചു

Vodafone Idea, Vi, Kumar Mangalam Birla, KM Birla Vodafone Idea, Vodafone Idea AGR arrears, Vodafone Idea Spectrum amount arrears, indian express malayalam, ie malayalam

ന്യൂഡല്‍ഹി: കുമാർ മംഗലം ബിർള വോഡഫോൺ – ഐഡിയയുടെ (വി.ഐ) നോൺ എക്സിക്യൂട്ടീവ് ചെയർമാൻ, നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനങ്ങള്‍ രാജിവച്ചതായി കമ്പനി അറയിച്ചു.

ആദിത്യ ബിർള ഗ്രൂപ്പിന്റെ നോമിനിയായ ഹിമാൻഷു കപാനിയയെ നോൺ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിച്ചു.

“വോഡഫോണ്‍ ഐഡിയയുടെ ബോര്‍ഡ് മീറ്റിങ് ഇന്ന് ചേര്‍ന്നു. കെ.എം ബിര്‍ളയുടെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍, നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ നിന്നുള്ള രാജി ബോര്‍ഡ് അംഗീകരിച്ചു,” കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.

ബോര്‍ഡ് അംഗങ്ങള്‍ ഏകകണ്ഠേനയായി ഹിമാൻഷു കപാനിയയെ തിരഞ്ഞെടുക്കുകയും ചെയ്തു. ടെലികോം വ്യവസായത്തില്‍ 25 വര്‍ഷത്തെ പരിചയ സമ്പത്തുള്ള വ്യക്തിയാണ് കപാനി. അന്താരാഷ്ട്ര ടെലികോം കമ്പനികളുടെ ബോര്‍ഡ് അംഗമായി പ്രവൃത്തിച്ചിട്ടുമുണ്ട്.

ഗ്ലോബല്‍ ജി.എസ്.എം.എയുടെ ബോര്‍ഡംഗമായി രണ്ട് വര്‍ഷം പ്രവ‍ത്തിച്ചു. സെല്ലൂലാര്‍ ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായിരുന്നു.

Also Read: വോഡഫോണ്‍ ഐഡിയയിലെ ഓഹരി സര്‍ക്കാരിന് നല്‍കാമെന്ന് കെഎം ബിര്‍ള

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Km birla step down as non executive director of vi

Next Story
വിക്രാന്തിന്റെ സമുദ്ര പരീക്ഷണം ആരംഭിച്ചു; ചിത്രങ്ങൾINS Vikrant, IAC 1, aircraft carrier, aircraft carrier INS Vikrant, aircraft carrier IAC 1, India's indigenous aircraft carrier INS Vikrant, India's indigenous aircraft carrier IAC 1, INS Vikrant specifications, IAC 1 specifications, indian navy, cochin shipyard, southern naval command, ie malalayalm
The moderation of comments is automated and not cleared manually by malayalam.indianexpress.com