പുതുച്ചേരി: പുതുച്ചേരി ലഫ്റ്റനെന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയെ ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറിനോട് ഉപമിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ രംഗത്ത്. ബേദി തന്നെയാണ് ഇത്തരത്തില്‍ പ്രചരിച്ച പോസ്റ്ററുകളുടെ ചിത്രം എടുത്ത് ട്വിറ്റ് ചെയ്തിരിക്കുന്നത്. പുതുച്ചേരിയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഇത്തരത്തില്‍ പോസ്റ്ററുകള്‍ക്ക് പിന്നിലെന്ന് കിരണ്‍ ബേദി ട്വിറ്റ് ചെയ്തു.

സ​ർ​ക്കാ​റി​നോ​ട്​ ആ​ലോ​ചി​ക്കാ​തെ ബിജെപി നേ​താ​ക്ക​ളാ​യ മൂ​ന്നു അം​ഗ​ങ്ങ​ളെ​ക്കൂ​ടി നി​യ​മ​സ​ഭ​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ ബേ​ദി​യു​ടെ ന​ട​പ​ടി​ക്കെതിരെ​ പ്രതിഷേധം ശക്തമായിരുന്നു. ന്യൂനപക്ഷ സമുദായത്തിനുവേണ്ടി നീക്കിവച്ചിരുന്ന എംഎൽഎ പദവിയിലേക്ക് കേന്ദ്രത്തിന്‍റെ നിർദേശപ്രകാരം ഭൂരിപക്ഷ സമുദായത്തിൽനിന്നുള്ള ബിജെപി നേതാക്കളെ നാമനിർദേശം ചെയ്തതിനെതിനെതിരെയായിരുന്നു പ്രതിഷേധം. ഇതിനെ തുടർന്ന് ജൂലൈ എട്ടിന് കോൺഗ്രസ്, ഡിഎംകെ, ഇടതു പാർട്ടികൾ തുടങ്ങിയവ സംസ്ഥാനത്തു ബന്ദ് നടത്തിയിരുന്നു.

കേന്ദ്ര സര്‍ക്കാരിനെതിരേയും തനിക്കെതിരെയും നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമാണിതെന്നും കിരണ്‍ പ്രതികരിച്ചു. ഈ സംഭവത്തോടെ പോണ്ടിച്ചേരിയിൽ സര്‍ക്കാരും ഗവര്‍ണറും രണ്ട് തട്ടിലാണ് എന്ന് വ്യക്തമായിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ