scorecardresearch

ട്രെയിനിലെ കൊലപാതകം: തോക്ക് ചൂണ്ടി ബുര്‍ഖ ധരിച്ച സ്ത്രീയോട് അക്രമി 'ജയ് മാതാ ദി' എന്ന് വിളിക്കാന്‍ ഭീഷണിപ്പെടുത്തി

ട്രെയിനിലെ കൊലപാതകം: അക്രമി തോക്ക് ചൂണ്ടി ബുര്‍ഖ ധരിച്ച സ്ത്രീയോട് 'ജയ് മാതാ ദി' എന്ന് വിളിക്കാന്‍ ഭീഷണിപ്പെടുത്തി

ട്രെയിനിലെ കൊലപാതകം: അക്രമി തോക്ക് ചൂണ്ടി ബുര്‍ഖ ധരിച്ച സ്ത്രീയോട് 'ജയ് മാതാ ദി' എന്ന് വിളിക്കാന്‍ ഭീഷണിപ്പെടുത്തി

author-image
Vijay Kumar Yadav
New Update
train|rpf|shooting

ട്രെയിനിലെ കൊലപാതകം

മുംബൈ: ജൂലായ് 31 ന് ജയ്പൂര്‍-മുംബൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ നാല് പേരെ വെടിവെച്ചുകൊന്ന റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) കോണ്‍സ്റ്റബിള്‍ ചേതന്‍സിങ് ചൗധരി (33) ബുര്‍ഖ ധരിച്ച സ്ത്രീ യാത്രക്കാരിയെ ഭീഷണിപ്പെടുത്തിതയായി തെളിവുകള്‍.
തോക്കുചൂണ്ടിയ ശേഷം 'ജയ് മാതാ ദി' എന്ന് വിളിക്കാന്‍ ചേതന്‍സിങ് നിര്‍ബന്ധിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

Advertisment

കോച്ചില്‍ ഉണ്ടായിരുന്ന യുവതിയെ കേസ് അന്വേഷിക്കുന്ന ഗവണ്‍മെന്റ് റെയില്‍വേ പൊലീസ് (ജിആര്‍പി), തിരിച്ചറിയുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കേസില്‍ യുവതിയെ ഒരു പ്രധാന സാക്ഷിയാക്കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്രെയിനിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. തന്റെ സീനിയര്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ടിക്കാറാം മീണയേയും യാത്രക്കാരായ അബ്ദുള്‍ കാദര്‍ മുഹമ്മദ് ഹുസൈന്‍ ഭാന്‍പുരവാല, സയ്യിദ് സെയ്ഫുദ്ദീന്‍, അസ്ഗര്‍ അബ്ബാസ് ഷെയ്ഖ് എന്നിവരെയും കൊലപ്പെടുത്തിയ ചേതന്‍സിങ് ചൗധരി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

ബി - 5, ബി -2, കോച്ചുകളിലാണ് യാത്രക്കാര്‍ക്കും ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കും നേരെ ഇയാള്‍ വെടിയുതിര്‍ത്തത്. ചേതന്‍സിങ്ചൗധരി കോച്ചുകളിലൂടെ കടന്നുപോകുമ്പോള്‍ ബി-3 യില്‍ തനിക്ക് നേരെ തോക്ക് ചൂണ്ടി ജയ് മാതാ ദി എന്ന് പറയാന്‍ പറഞ്ഞതായി ബുര്‍ഖ ധരിച്ച സ്ത്രീ യാത്രക്കാരി്
അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി മൊഴിയില്‍ പറയുന്നു. ആദ്യം പറഞ്ഞപ്പോള്‍ പിന്നീട് ഉച്ചത്തില്‍ പറയാന്‍ അക്രമി ആവശ്യപ്പെടതായും മൊഴിയിലുണ്ട്. തുടര്‍ന്ന് യുവതി അയാളുടെ തോക്ക് മാറ്റി 'നീ ആരാണ്' എന്ന് ചോദിച്ചതായും, തുടര്‍ന്ന് തന്റെ ആയുധത്തില്‍ തൊട്ടാല്‍ കൊല്ലുമെന്ന് ചേതന്‍സിങ് ഭീഷണിപ്പെടുത്തിയതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Advertisment

ചേതന്‍ സിന്‍ഹിന് മാനസികപ്രശ്‌നങ്ങളില്ലെന്ന് ആദ്യം റെയില്‍വെ വ്യക്തമാക്കിയത്. എന്നാല്‍ പ്രതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് കേസ് അന്വേഷണ സംഘത്തിന്റെ ആദ്യഘട്ട കണ്ടെത്തല്‍. ഉന്നത ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ജോലിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരിലാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Murder Case Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: