/indian-express-malayalam/media/media_files/uploads/2018/10/hatiz-181009-Jamal-Khashoggi-Saudi-Arabia-Disappearance-SPLIT.jpg)
ഇസ്താംബുള്‍: സൗദി മാധ്യമ പ്രവര്‍ത്തകന്‍ ഖഷോഗിയുടെ മൃതദേഹം ആസിഡിലിട്ട് ദ്രവിപ്പിച്ചതായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തല്‍. മൃതദേഹം തുണ്ടം തുണ്ടമാക്കിയതിന് ശേഷമാണ് ആസിഡിലിട്ടതെന്നും ഉര്‍ദുഗാവന്റെ ഉപദേഷ്ടാവ് യാസിന്‍ അക്തായ് പറഞ്ഞു. യാതൊരു വിധത്തിലും മൃതദേഹം കണ്ടെത്താതിരിക്കാനാണ് മൃതദേഹം കഷണങ്ങളാക്കി ആസിഡിലിട്ടത്.
ഒക്ടോബര്‍ 2നാണ് സൗദി ഭരണാധികാരിയുടെ വിമര്‍ശകനായ ഖഷോഗി കോണ്‍സുലേറ്റിനകത്ത് വച്ച് കൊല്ലപ്പെട്ടത്. ആസിഡില്‍ ദ്രവിപ്പിക്കുന്നതിന് വേണ്ടിയാണ് മൃതദേഹം വെട്ടിമുറിച്ചതെന്നാണ് തങ്ങള്‍ക്ക് ലഭിച്ച ഏറ്റവും പുതിയ വിവരമെന്ന് ഉര്‍ദുഗാവന്റെ ഉപദേഷ്ടാവ് യാസിന്‍ അക്തായ് പറഞ്ഞു. നിരപരാധിയായ ഒരാളെ കൊലപ്പെടുത്തിയെന്നതിനേക്കാള്‍ വലിയൊരു കുറ്റകൃത്യവും അനാദരവുമാണ് മരിച്ചതിന് ശേഷം ഖഷോഗിയുടെ മൃതദേഹത്തോട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇത് സാധൂകരിക്കുന്ന തെളിവുകളൊന്നും തുര്‍ക്കി പുറത്തുവിട്ടില്ല.
അമേരിക്കന്‍ പ്രസിഡന്റുമായി സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഫോണില്‍ സംസാരിച്ചിരുന്നു. അപകടകാരിയായ ഒരു ഇസ്‌ലാമിസ്റ്റാണ് ഖഷോഗിയെന്ന് രാജകുമാരന്‍ വൈറ്റ് ഹൗസ് അമേരിക്കയുമായുളള സംഭാഷണത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഖഷോഗി കൊല്ലപ്പെട്ടെന്ന് സൗദി സമ്മതിച്ചതിന് പിന്നാലെയാണ് ഈ സംഭാഷണം നടന്നതെന്നാണ് വിവരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.