scorecardresearch

പ്രവര്‍ത്തക സമിതിയില്‍ ഖാര്‍ഗെയുടെ 'സേഫ് പ്ലെ'; കരുത്തരെ നിലനിര്‍ത്തി, ഒപ്പം പുതുമുഖങ്ങളും

യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പരിഗണന നല്‍കിയാണ് ഖാര്‍ഗെയുടെ നീക്കങ്ങള്‍

യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പരിഗണന നല്‍കിയാണ് ഖാര്‍ഗെയുടെ നീക്കങ്ങള്‍

author-image
WebDesk
New Update
CWC | Congress | News

മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തി പത്ത് മാസത്തിനുള്ളില്‍ പ്രവര്‍ത്തക സമിതി രൂപീകരിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തനിക്കെതിരെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂറിനേയും ഖാര്‍ഗെ സമിതിയില്‍ ഉള്‍പ്പെടുത്തി. യുവ നേതാക്കളായ സച്ചിന്‍ പയലറ്റ്, ഗൗരവ് ഗഗോയ് എന്നിവര്‍ക്കൊപ്പം മുന്‍ മുഖ്യമന്ത്രിമാരായ അശോക് ചവാന്‍, ചരണ്‍ജിത് സിങ് ചന്നിയും സമിതിയിലുണ്ട്. യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പരിഗണന നല്‍കിയാണ് ഖാര്‍ഗെയുടെ നീക്കങ്ങള്‍.

Advertisment

മുന്‍ ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗ്ദീഷ് താക്കോര്‍, ജമ്മു കശ്മീര്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍, ഗുജറാത്ത് നേതാവ് ദീപക് ബാബറിയ, ബംഗാള്‍ നേതാവ് ദീപ ദാസ്മുന്‍സി, ആന്ധ്രാ പ്രദേശ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍ രഘുവീര റെഡ്ഡി, ചത്തിസ്ഗഢ് ആഭ്യന്തര മന്ത്രി തമരാദ്വാജ് സഹു, രാജ്യസഭ എംപി സെയിദ് നാസര്‍ ഹുസൈന്‍, മധ്യ പ്രദേശിലെ യുവ എംഎല്‍എ കമലേശ്വര്‍ പട്ടേല്‍, രാജസ്ഥാന്‍ മന്ത്രി മഹേന്ദ്രജീത് സിങ് മാല്‍വിയ എന്നിവരും 39 അംഗ പ്രധാന പ്രവര്‍ത്തക സമിതിയിലുണ്ട്.

തരൂരിന്റേയും പയലറ്റിന്റേയും അംഗത്വമാണ് ഏറ്റവും ശ്രദ്ധേയം. പയലിറ്റിന്റെ ഉള്‍പ്പെടുത്തലിലൂടെ രണ്ട് സന്ദേശമാണ് പൊതുവില്‍ ലഭിക്കുന്നത്. ഒന്ന് പയലറ്റിനെ പാര്‍ട്ടി വിലമതിക്കുന്നു. ഇതിന് പുറമെ രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് മുകളിലുള്ള സമ്മര്‍ദ്ദത്തെ കുറയ്ക്കാനുമാകും. റായ്പൂരില്‍ നടന്ന എഐസിസി യോഗത്തിലാണ് പ്രവര്‍ത്തക സമിതി 23 അംഗങ്ങളില്‍ നിന്ന് 35 ആക്കി വിപുലീകരിക്കാനുള്ള തീരുമാനമായത്.

എന്നിരുന്നാലും പ്രധാന സമിതിയില്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ കുറവില്ല. 2022 മേയില്‍ ഉദയ്പൂരില്‍ വച്ച് നടന്ന ചിന്തന്‍ ശിവിരത്തില്‍ പ്രധാന സമിതികളിലുള്ള 50 ശതമാനം അംഗങ്ങളുടെ പ്രായം വയസില്‍ താഴെയായിരിക്കണമെന്ന് തീരുമാനമെടുത്തിരുന്നു.

Advertisment

എന്നാൽ 35 അംഗങ്ങളിൽ 50 ശതമാനം പട്ടികജാതി (എസ്‌സി), പട്ടികവർഗം (എസ്‌ടി), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി), ന്യൂനപക്ഷങ്ങൾ, യുവാക്കൾ, സ്ത്രീകൾ എന്നിവരിൽ നിന്നുള്ളവരായിരിക്കണമെന്ന് റായ്പൂരിലെ യോഗത്തില്‍ ഭരണഘടന ഭേദഗതി ചെയ്‌ത് നേതൃത്വം തീരുമാനിച്ചു. 39 അംഗ പ്രധാന സമിതിയില്‍ 50 വയസിന് താഴെ പ്രായമുള്ള മൂന്ന് പേര്‍ മാത്രമാണുള്ളത്.

നിരവധി നേതാക്കളെ സ്ഥിരം ക്ഷണിതാക്കളായും ഖാര്‍ഗെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ കര്‍ണാടക മുഖ്യമന്ത്രി എം വീരപ്പ മൊയിലി, ലോക്സഭാ എംപി മനീഷ് തീവാരി, ത്രിപുര നേതാവ് സുദീപ് റോയ്, മോഹന്‍ പ്രകാശ്, രമേശ് ചെന്നിത്തല, ബി കെ ഹരിപ്രസാദ്, ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് ചീഫ് പ്രതിഭ സിങ്, മുന്‍ ഗോവ മുഖ്യമന്ത്രി ഗിരീഷ് ചോദന്‍കര്‍, കെ രാജു, മുന്‍ മുംബൈ മേയര്‍ ചന്ദ്രകാന്ത് ഹാന്‍ഡോര്‍, മീനാക്ഷി നടരാജന്‍, രാജ്യസഭാ എംപി ഫൂലൊ ദേവി, ദാമോദര്‍ രാജ നരസിംഹ എന്നിവരാണ് പട്ടികയിലുള്ളത്.

Congress Mallikarjun Kharge

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: