scorecardresearch

ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സ് തലവന്‍ പരംജിത് സിങ് വെടിയേറ്റ് മരിച്ചു

രാവിലെ പാകിസ്ഥാനിലെ ലാഹോറില്‍ വെടിയേറ്റ് മരിച്ചു

രാവിലെ പാകിസ്ഥാനിലെ ലാഹോറില്‍ വെടിയേറ്റ് മരിച്ചു

author-image
WebDesk
New Update
Paramjit Panjwar

അമൃത്സര്‍: ഭീകരവാദിയും ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സ് (കെസിഎഫ്) തലവനുമായ പരംജിത് സിങ് പഞ്ച്വാര്‍ എന്ന മാലിക് സര്‍ദാര്‍ സിങ് ഇന്ന് രാവിലെ പാകിസ്ഥാനിലെ ലാഹോറില്‍ വെടിയേറ്റ് മരിച്ചു. തീവ്ര സിഖ് സംഘടനയായ ദല്‍ ഖല്‍സയുടെ നേതാവ് കന്‍വര്‍ പാല്‍ സിംഗ് ആക്രമണത്തില്‍ പഞ്ച്വാറിന്റെ മരണം സ്ഥിരീകരിച്ചു. ''ഞങ്ങളുടെ വിവരമനുസരിച്ച്, പരംജിത് സിങ് പ്രഭാത നടത്തത്തിലായിരുന്നു, രണ്ട് തോക്കുധാരികള്‍ അവനെ വെടിവച്ചു കൊന്നു,'' കന്‍വര്‍ പാല്‍ പറഞ്ഞു. ദല്‍ ഖല്‍സ 2020ല്‍ പുറത്തിറക്കിയ നാനാക്ഷഹി കലണ്ടറില്‍ പഞ്ച്വാറിന്റെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു.

Advertisment

1960 ല്‍ തരണ്‍ തരണിലെ പഞ്ച്വാര്‍ ഗ്രാമത്തില്‍ ജനിച്ച പരംജിത് സിങ് പഞ്ച്വാര്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ട് (യുഎപിഎ) പ്രകാരം തീവ്രവാദ സംഘടനയായി പട്ടികപ്പെടുത്തിയിട്ടുള്ള കെസിഎഫിന്റെ പ്രധാന നേതാവായിരുന്നു. പാകിസ്ഥാനിലെ ലാഹോര്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം.

കേന്ദ്ര ഗവണ്‍മെന്റ് പറയുന്നതനുസരിച്ച്, ''പഞ്ച്വാര്‍ പാക്കിസ്ഥാനിലെ യുവാക്കള്‍ക്ക് ആയുധ പരിശീലനം നല്‍കുകയും ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്യുകയും തുടര്‍ന്ന് വളരെ പ്രധാനപ്പെട്ട വ്യക്തികളെയും സാമ്പത്തിക സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റത്തിലും ഏര്‍പ്പെട്ടിരുന്നു. ഇന്ത്യാ ഗവണ്‍മെന്റിനെതിരെ ന്യൂനപക്ഷങ്ങളെ ഇളക്കിവിടാന്‍ ഉദ്ദേശിച്ചുള്ള രാജ്യദ്രോഹപരവും വിഘടനവാദപരവുമായ പരിപാടികള്‍ റേഡിയോ പാക്കിസ്ഥാനില്‍ അദ്ദേഹം സംപ്രേക്ഷണം ചെയ്യുകയായിരുന്നു. മയക്കുമരുന്ന് കടത്തലിലും സജീവമായി തുടരുന്ന ഇയാള്‍ കള്ളക്കടത്തുകാരും തീവ്രവാദികളും തമ്മിലുള്ള പ്രധാന വഴിത്തിരിവാണ്. പഞ്ചാബിലെ മയക്കുമരുന്ന് വ്യാപാരവും വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളുടെ പ്രവര്‍ത്തനവും പ്രോത്സാഹിപ്പിക്കുന്നതില്‍ പഞ്ച്വാറിന്റെ പങ്കാളിത്തം പുറത്ത് വന്നിരുന്നു.''

'മുന്‍ തീവ്രവാദികള്‍, സ്ലീപ്പര്‍ സെല്ലുകള്‍, ജാമ്യത്തിലുള്ളവര്‍ എന്നിവരെ ബന്ധപ്പെടുത്താനുള്ള ശ്രമങ്ങള്‍ കെസിഎഫ് നടത്തി വരികയായിരുന്നു, 1986 ഫെബ്രുവരിയില്‍ കെസിഎഫ് നിലവില്‍ വന്നത് അക്രമാസക്തമായ മാര്‍ഗങ്ങളിലൂടെ/സായുധ സമരത്തിലൂടെ ഖലിസ്ഥാന്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി അത്യാധുനിക ആയുധങ്ങള്‍ വാങ്ങുന്നതിനായി മോചനദ്രവ്യത്തിനായി ബാങ്ക് കവര്‍ച്ചകള്‍ / തട്ടിക്കൊണ്ടുപോകലുകള്‍ നടത്തുക എന്നതാണ് ഈ സംഘടനയുടെ പ്രവര്‍ത്തനരീതി. പഞ്ചാബ് പൊലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്ന വിവിധ കേസുകളില്‍ പ്രതിയാണ് പരംജിത് സിങ പഞ്ച്വാര്‍. ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് നമ്പര്‍ A-461/09-I 995 പുറപ്പെടുവിച്ചിരുന്നു,'' യുഎപിഎ പ്രകാരം ഇയാളെ തീവ്രവാദിയായി പ്രഖ്യാപിക്കുമ്പോള്‍ കേന്ദ്രം വിശദീകരിച്ചു.

Advertisment
Police Pakistan Punjab

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: