/indian-express-malayalam/media/media_files/2025/12/02/modi-111-2025-12-02-17-24-29.jpg)
നരേന്ദ്ര മോദി, ഖാലിദ സിയ
ന്യൂഡൽഹി: അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബിഎൻപി അധ്യക്ഷയുമായ ബീഗം ഖാലിദ സിയയുടെ ആരോഗ്യ സ്ഥിതി തിരക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖാലിദ സിയ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു.
Also Read:'സഞ്ചാർ സാഥി' ആപ്പ് നിർബന്ധമല്ല; വേണ്ടെങ്കിൽ ഡിലീറ്റു ചെയ്യാമെന്ന് കേന്ദ്രം
മേദിക്ക് നന്ദി പ്രകാശിപ്പിച്ച് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) രംഗത്തെത്തി. മോദിയുടെ സന്ദേശം എക്‌സിൽ പോസ്റ്റ് ചെയ്താണ് പ്രവർത്തകർ നന്ദി രേഖപ്പെടുത്തിയത്. "ബിഎൻപി അധ്യക്ഷ ബീഗം ഖാലിദ സിയയുടെ രോഗശമനത്തിനായി ആശംസകൾ നേരുകയും, കരുതൽ നിറഞ്ഞ സന്ദേശം നൽകുകയും ചെയ്ത ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിഎൻപി ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. ഈ സൗഹാർദ്ദപരമായ നടപടിയെയും സഹായം നൽകാനുള്ള സന്നദ്ധതയെയും ബിഎൻപി അങ്ങേയറ്റം വിലമതിക്കുന്നു"- ബിഎൽപി എക്‌സിൽ കുറിച്ചു.
ശ്വാസകോശത്തിലെ അണുബാധ മൂർച്ഛിച്ചതാണ് ഖാലിദ സിയയുടെ ആരോഗ്യനില മോശമാകാൻ കാരണം. ഇതേതുടർന്ന് മുൻ പ്രധാനമന്ത്രിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. നവംബർ 23നാണ് ഖാലിദ സിയയെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഹൃദയത്തെയും ശ്വാസകോശത്തെയും അസുഖം കാര്യമായി ബാധിച്ചുതുടങ്ങിയതിന് പിന്നാലെയായിരുന്നു മാറ്റിയത്. ആശുപത്രിയിൽ വെച്ച് ആരോഗ്യാവസ്ഥ വീണ്ടും മോശമായി. വിദേശത്തുനിന്നുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള വലിയ മെഡിക്കൽ സംഘമാണ് ഖാലിദ സിയയെ ചികിത്സിക്കുന്നത്. മരുന്നുകളോട് സിയ കാര്യമായി പ്രതികരിക്കുന്നില്ലെന്നും ഇനി വേണ്ടത് പ്രാർത്ഥനകൾ മാത്രമാണ് എന്നും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വക്താക്കൾ വ്യക്തമാക്കി.
Also Read:വസ്തുതകൾ ദുർബലമായതോടെ നാടകീയ ഇടപെടൽ; സോണിയയ്ക്കും രാഹുലിനുമെതിരായ കേസിൽ വിമർശനവുമായി ഖാർഗെ
ആരോഗ്യനിലയിൽ എന്തെങ്കിലും പുരോഗതി ശ്രദ്ധയിൽപ്പെട്ടാൽ ഖാലിദയെ വിദേശത്തേക്ക് കൊണ്ടുപോയി ചികിത്സ നൽകാനും പദ്ധതിയുണ്ട്. ഇതിനായി എയർ ആംബുലൻസ് അടക്കം സജ്ജമാക്കിയിട്ടുണ്ട്.
രാജ്യത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നിലവിലെ അധ്യക്ഷ കൂടിയായ ഖാലിദ സിയ. മൂന്ന് തവണയാണ് ഖാലിദ പ്രധാനമന്ത്രിയായത്. 2018ൽ ഖാലിദ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു. ചികിത്സയ്ക്കായി പുറത്തുപോകുന്നതിനും വിലക്കുണ്ടായിരുന്നു.
Read More: ഓപ്പറേഷൻ സിന്ദൂറിനു ശേഷം പാക്കിസ്ഥാൻ ഭീകര ലോഞ്ച് പാഡുകൾ മാറ്റി സ്ഥാപിച്ചതായി ബിഎസ്എഫ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us