scorecardresearch

ബംഗ്ലാദേശ് കലാപം: 17 വർഷങ്ങൾക്കുശേഷം ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ തിരിച്ചെത്തി

മുൻ ഷെയ്ഖ് ഹസീന സർക്കാരിന്റെ കീഴിൽ തന്നെ കൊല്ലാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു

മുൻ ഷെയ്ഖ് ഹസീന സർക്കാരിന്റെ കീഴിൽ തന്നെ കൊല്ലാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു

author-image
WebDesk
New Update
Tarique Rahman

താരിഖ് റഹ്മാൻ ലണ്ടനിൽ എംഡി യൂനുസിനെ കണ്ടുമുട്ടുന്നതിന്റെ ഫയൽ ചിത്രം (ചിത്രം: ബംഗ്ലാദേശ് പ്രസ് ഇൻഫർമേഷൻ വകുപ്പ്)

ധാക്ക: ബംഗ്ലാദേശ് മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും ആദ്യ വനിതാ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകൻ താരിഖ് റഹ്മാൻ പതിനേഴു വർഷത്തിനുശേഷം രാജ്യത്ത് തിരിച്ചെത്തി. റഹ്മാൻ ബിഎൻപിയുടെ ആക്ടിങ് ചെയർമാൻ കൂടിയാണ്. 2008 മുതൽ റഹ്മാൻ സ്വയം പ്രഖ്യാപിത നാടുകടത്തലിലായിരുന്നു.

Advertisment

മുൻ ഷെയ്ഖ് ഹസീന സർക്കാരിന്റെ കീഴിൽ തന്നെ കൊല്ലാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു. 2018 മുതൽ അദ്ദേഹം ബിഎൻപിയുടെ ആക്ടിങ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയാണ്. നിരവധി അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

Also Read: തമിഴ്‌നാട്ടിൽ ദേശീയപാതയിൽ അപകടം; ബസും കാറുകളും കൂട്ടിയിടിച്ച് ഒൻപത് മരണം

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യയിലും പ്രതിഷേധം ശക്തമാവുകയാണ്. ബംഗ്ലാദേശിലെ മൈമൻസിങ് ജില്ലയിലെ ബാലുകയിൽ ദീപു ചന്ദ്ര ദാസ് എന്ന 25-കാരൻ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇന്ത്യയിൽ പ്രതിഷേധം പുകയുന്നത്.

സംഭവം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ദീപു ചന്ദ്ര ദാസിന്റെ കൊലപാതകത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇതിനിടെ, ബംഗ്ലാദേശ് സ്ഥാനപതി റിയാസ് ഹമീദുള്ളയെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരിട്ട് വിളിപ്പിച്ചു. ബംഗ്ലാദേശിലെ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യപ്പെട്ടു. ചിറ്റഗോങ്ങിലെ ഇന്ത്യയുടെ അസിസ്റ്റന്റ് ഹൈക്കമ്മീഷണറുടെ വീട് നേരത്തെ ആക്രമിക്കപ്പെട്ടിരുന്നു. 

Also Read: കർണാടകയിൽ ബസ് ട്രക്കിൽ ഇടിച്ച് തീപിടിച്ചു; 10 മരണം

ഇതേത്തുടർന്ന് ഇന്ത്യൻ വിസ പ്രവർത്തനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു. പ്രതികാര നടപടിയായി, ബംഗ്ലാദേശ് ഹൈക്കമ്മീഷൻ ന്യൂഡൽഹിയിലെ കോൺസുലാർ, വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ത്രിപുരയിലെ എല്ലാ വിസ, കോൺസുലാർ സേവനങ്ങളും ബംഗ്ലാദേശ് നിർത്തിവച്ചു.

ബംഗ്ലാദേശിലെ മൈമൻസിങ്ങിലാണ് ഹിന്ദു യുവാവിനെ ആൾക്കൂട്ടം അതിക്രൂരമായി കൊലപ്പെടുത്തിയത്. 25-കാരനായ ഗാർമെന്റ്സ് ഫാക്ടറി തൊഴിലാളി ദീപു ചന്ദ്ര ദാസാണ് ആൾക്കൂട്ട ആക്രമണത്തിന് ഇരയായത്. ദൈവനിന്ദ ആരോപിച്ച് ഡിസംബർ 18-നായിരുന്നു മനഃസാക്ഷിയെ മരവിപ്പിക്കുന്ന ഈ ക്രൂരകൃത്യം നടന്നത്.

Also Read: ബിജെപിയുടെ സംഭാവനകളിൽ വ്യക്തികളിൽ നിന്നുള്ളത് 6% താഴെ; കോൺഗ്രസിന് 26 ശതമാനം: റിപ്പോർട്ട് പുറത്ത്

മൈമൻസിംഗിൽ ജോലി ചെയ്തിരുന്ന ദീപുവിനെ ഒരു സംഘം ആളുകൾ ചേർന്ന് തല്ലിക്കൊല്ലുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം മരത്തിൽ കെട്ടിയിട്ട് തീക്കൊളുത്തിയതായാണ് റിപ്പോർട്ടുകൾ. ഈ വാർത്ത പുറത്തുവന്നതോടെ പശ്ചിമ ബംഗാൾ ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി.

Read More: 'ഐ ലവ് യു' പറയുന്നതും കൈപിടിച്ചു വലിക്കുന്നതും സ്ത്രീത്വത്തെ അപമാനിക്കൽ: ഛത്തീസ്ഗഢ് ഹൈക്കോടതി

Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: