scorecardresearch

ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഖാ​ലി​ദ സി​യ​യു​ടെ ഇ​ട​തു​കൈ​യ്ക്ക് സ്വാധീനം നഷ്ടപ്പെട്ടതായി വെളിപ്പെടുത്തല്‍

19-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഒറ്റപ്പെട്ട് കിടക്കുന്ന ധാക്ക സെന്‍ട്രല്‍ ജയിലില്‍ നിന്നും ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് സി​യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്

19-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഒറ്റപ്പെട്ട് കിടക്കുന്ന ധാക്ക സെന്‍ട്രല്‍ ജയിലില്‍ നിന്നും ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് സി​യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്

author-image
WebDesk
New Update
അഴിമതിക്കേസില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് 7 വര്‍ഷം തടവ്

ധാ​ക്ക: അ​ഴി​മ​തി​ക്കേ​സി​ൽ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഖാ​ലി​ദ സി​യ​യു​ടെ ഇ​ട​തു​കൈ​ ഇനി ഉപയോഗിക്കാനാവില്ലെന്ന് ഡോ​ക്ട​റു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. വാ​ത​രോ​ഗ​സം​ബ​ന്ധി​യാ​യ അ​സു​ഖം അ​ധി​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണു ഇ​ട​തു​കൈ ത​ള​ർ​ന്നു​പോ​യ​ത്. അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​കി​വ​രി​ക​യാ​ണെ​ന്ന് ധാ​ക്ക​യി​ലെ ആ​ശു​പ​ത്രി വ​ക്താ​വ് അ​റി​യി​ച്ചു.

Advertisment

19-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഒറ്റപ്പെട്ട് കിടക്കുന്ന ധാക്ക സെന്‍ട്രല്‍ ജയിലില്‍ നിന്നും ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് സി​യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. സ​ന്ധി​വേ​ദ​ന, പ്ര​മേ​ഹം, ആ​സ്മ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളും 73 വ​യ​സു​കാ​രി​യാ​യ സി​യ​യെ അ​ല​ട്ടു​ന്നു​ണ്ട്. സി​യ ഗു​രു​ത​ര​മാ​യ ശാ​രീ​രി​ക വി​ഷ​മ​ത​ക​ളി​ലാ​ണെ​ന്നും ന​ട​ക്കാ​ൻ പ​ര​സ​ഹാ​യം ആ​വ​ശ്യ​മാ​ണെ​ന്നും ബം​ഗ്ലാ​ദേ​ശ് നാ​ഷ​ണ​ൽ പാ​ർ​ട്ടി (ബി​എ​ൻ​പി) നേ​ര​ത്തേ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണു അ​ഴി​മ​തി​ക്കേ​സു​ക​ളി​ൽ അ​ഞ്ചു​വ​ർ​ഷം ത​ട​വി​ന് ശി​ക്ഷ​ക്ക​പ്പെ​ട്ട് സി​യ ജ​യി​ലി​ലാ​യ​ത്.

പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീനയുടെ മുഖ്യശത്രുവായ സിയയ്ക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി അസുഖം മൂര്‍ച്ഛിച്ചതായി ഡോക്ടര്‍ വ്യക്തമാക്കി. ഇടതുകൈ കൂടാതെ ഇടത് തോളും അനക്കാന്‍ കഴിയാതെ ആയിട്ടുണ്ടെന്നും ഡോകടര്‍ വ്യക്തമാക്കി. പ്രമേഹരോഗിയായ സിയക്ക് നടുവേദനയും കഴുത്ത് വേദനയും ഉണ്ട്. ജയിലില്‍ പ്രത്യേക ചികിത്സാ സംവിധാനം ഒരുക്കാതെ സര്‍ക്കാര്‍ സിയയുടെ നില അപകടത്തിലാക്കുകയാണെനന്ന് അഭിഭാഷകന്‍ വാദിച്ചതിനെ തുടര്‍ന്നാണ് കോടതി ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്.

Prime Minister Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: