scorecardresearch

ബംഗ്ലാദേശ് ആദ്യ വനിതാ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു

author-image
WebDesk
New Update
Khaleda Zia

ഖാലിദ സിയ

ധാക്ക: ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ആറ് മണിയോടെ ധാക്കയിലെ എവർകെയർ ആശുപത്രിയിലായിരുന്നു അന്ത്യം.

Advertisment

Also Read: 'മരണം വരെ പോരാടും, ഞങ്ങളുടെ ജീവിതം ഒരു തമാശയായി മാറി'; ഉന്നാവ് അതിജീവിത

കരൾ സംബന്ധമായ അസുഖങ്ങൾക്കും ഹൃദ്രോഗത്തിനും പുറമെ പ്രമേഹം, ആർത്രൈറ്റിസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും ഖാലിദ സിയയെ അലട്ടിയിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് അവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Also Read: സ്വന്തം രാജ്യത്തെ ന്യൂനപക്ഷ പീഡനങ്ങളിൽ നിന്ന് ലോകശ്രദ്ധ തിരിക്കാനുള്ള ശ്രമം; പാക്കിസ്ഥാന്റെ ആരോപണങ്ങൾ തള്ളി ഇന്ത്യ

ഖാലിദ സിയയും ഷെയ്ഖ് ഹസീനയും തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ പോരാട്ടം രാജ്യത്തിന്റെ ചരിത്രത്തിൽ നിർണായകമായിരുന്നു. 1991-ൽ ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തിയ അവർ, പിന്നീട് 2001-ലും അധികാരമേറ്റു. മുൻ പ്രസിഡന്റായിരുന്ന സിയാവുർ റഹ്മാന്റെ ഭാര്യയാണ്.

Also Read: ഷോപ്പിങ് മാളിലെ ക്രിസ്മസ് അലങ്കാരങ്ങൾ തകർത്ത സംഭവം: ബജറംഗ് ദൾ പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ച് റായ്പൂർ കോടതി

കഴിഞ്ഞ ഏഴ് വർഷമായി രാഷ്ട്രീയ വനവാസത്തിലായിരുന്ന മകൻ താരീഖ് റഹ്മാൻ കഴിഞ്ഞ ആഴ്ചയാണ് വിദേശത്തുനിന്നും ബംഗ്ലാദേശിലേക്ക് തിരിച്ചെത്തിയത്. അമ്മയുടെ വിയോഗം ബിഎൻപിക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഖാലിദ സിയയുടെ നിര്യാണത്തിൽ വിവിധ ലോകനേതാക്കളും ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടവും അനുശോചനം രേഖപ്പെടുത്തി. 

Read More: മരണാനന്തര ചടങ്ങിലെ ഭക്ഷണം വില്ലനായി; പേവിഷ ഭീതിയിൽ ഒരു ഗ്രാമം മുഴുവൻ ആശുപത്രിയിലേക്ക്

Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: