ഇന്ത്യയിൽ മൂന്നാം ജനിതക മാറ്റം സംഭവിച്ച വൈറസ്

ഇതായിരിക്കാം കോവിഡ് കേസുകളുടെ പെട്ടെന്നുള്ള കുതിച്ചു ചാട്ടത്തിന് കാരണമെന്നും ശക്തമായ വ്യാപന ശേഷിയുള്ള വൈറസാണിതെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു

coronavirus news, coronavirus new strain, india covid virus strain, india virus mutant, indian express news

ന്യൂഡൽഹി: ഇന്ത്യയിൽ മൂന്നാം ജനിതക മാറ്റം വന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി വിദഗ്ധർ. ഇതായിരിക്കാം കോവിഡ് കേസുകളുടെ പെട്ടെന്നുള്ള കുതിച്ചു ചാട്ടത്തിന് കാരണമെന്നും ശക്തമായ വ്യാപന ശേഷിയുള്ള വൈറസാണിതെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ കണ്ടെത്തിയ വൈറസാണിത്.

വൈറസിന്റെ ആദ്യ രണ്ട് വ്യതിയാനങ്ങളും ശ്വസനസംബന്ധമായ അവയവങ്ങളുടെ കോശങ്ങളെ ബാധിക്കുന്നതായിരുന്നു. അതിന്റെ വിനാശകരമായ സാധ്യതകൾ അതിവേഗം അപകടം ഉയർത്തുകയും ചെയ്തിരുന്നു. അതിനാൽ തന്നെ മൂന്നാം ജനിതക മാറ്റം സംഭവിച്ച വൈറസിനെ നേരിടാൻ വേഗത്തിൽ തന്നെ നടപടികൾ കൈക്കൊള്ളുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. B1617 എന്നറിയപ്പെടുന്ന ഈ വൈറസ് നിലവിലുള്ള വാക്സിനുകളെയും മറികടക്കുമോയെന്ന് പരിശോധനകൾ നടന്നു വരികയാണ്.

Read More: കോവിഡ് വ്യാപനം: ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎസ്

E484Q, L452R എന്നീ രണ്ട് വ്യതിയാനങ്ങൾ സംഭവിച്ച വൈറസാണ് B1617. ഇതിനെക്കുറിച്ച് ലോകാരോഗ്യസംഘടനയടക്കം കൂടുതൽ പരിശോധനകൾ നടത്തുകയാണ്. 10 രാജ്യങ്ങളിലെങ്കിലും B1617 വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇതിന്‍റെ കൂടി ഭാഗമായാണ് അമേരിക്ക ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരൻമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

B1351 എന്ന സൗത്ത് ആഫ്രിക്കയിൽ നിന്ന് പടർന്ന ജനിതകവ്യതിയാനം വന്ന വൈറസിനെയും, P1 എന്ന ബ്രസീലിൽ നിന്ന് പടർന്ന വൈറസിനെയും കരുതിയിരിക്കണമെന്ന് നേരത്തെ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിരുന്നതാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Key virus strain found in october but its gene study stalled a new variety appears

Next Story
കോവിഡ് വ്യാപനം: ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎസ്Covid 19,India US Travel Ban,കൊവിഡ് 19,ഇന്ത്യ യുഎസ് യാത്രാ നിയന്ത്രണം,Coronavirus, Coronavirus india second wave, Coronavirus us travel, us travelers to India, us india red list, Coronavirus second wave
The moderation of comments is automated and not cleared manually by malayalam.indianexpress.com