ന്യൂഡൽഹി: എയർ ഇന്ത്യ ഓഹരി വിൽപ്പനയിലെ മാനദണ്ഡങ്ങൾ ലളിതമാക്കി കേന്ദ്രസർക്കാർ. എയർ ഇന്ത്യയെ പൂർണമായും വിറ്റൊഴിയുന്നതിന്റെ ഭാഗമായുള്ള നീക്കമാണിത്. പുതിയ മാനദണ്ഡപ്രകാരം ഡിസംബർ 15 വരെ ബിഡ് സമർപ്പിക്കാം. ജനുവരി 27- ന് വിൽപ്പനയ്ക്കായി താത്പര്യപത്രം ക്ഷണിച്ചിട്ടും ഇതുവരെ ആരും മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് നടപടി.

കോവിഡ് ഉണ്ടാക്കിയ ആഘാതവും വ്യോമയാന മേഖലയിലെ പ്രത്യേക സാഹചര്യവും പരിഗണിച്ച് വിവിധ സാധ്യതകൾ തേടുന്നതിന്റെ ഭാഗമായാണ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.

ഓ​ഹ​രി​ ​മൂ​ല്യ​ത്തി​ന് ​പ​ക​രം​ ​ഹ്രസ്വകാല – ദീ​ർ​ഘ​കാ​ല​ ​ക​ട​ബാ​ദ്ധ്യ​ത​ ​ഉ​ൾ​പ്പെ​ടെ​ ​എ​യ​ർ​ ​ഇ​ന്ത്യ​യു​ടെ​ ​എന്റർപ്രൈസ്​ ​മൂ​ല്യം​ ​(സം​രം​ഭ​ക​ ​മൂ​ല്യം​)​ ​അ​ടി​സ്ഥാ​ന​മാ​യു​ള്ള​ ​താ​ത്പ​ര്യ​പ​ത്ര​മാണ് ക്ഷണിക്കുന്നതെന്ന് ഹർദീപ് സിംഗ് പുരി പറഞ്ഞു. അതായത്, എയർ ഇന്ത്യയുടെ കടബാദ്ധ്യതയിൽ എത്ര ഏറ്റെടുക്കുമെന്നും മൊത്തം എത്ര തുക ഏറ്റെടുക്കാനായി നൽകുമെന്നും നിക്ഷേപകർ വ്യക്തമാക്കണം. നിക്ഷേപകർ മൊത്തം കടബാദ്ധ്യത ഏറ്റെടുക്കണമെന്ന നിബന്ധന ഒഴിവാക്കി. ഓ​ഹ​രി​ ​വി​റ്റൊ​ഴി​യ​ലി​ലൂ​ടെ​ ​ല​ഭി​ക്കു​ന്ന​ 85​ ​ശ​ത​മാ​നം​ ​തു​ക​ ​ക​ടം​ ​വീ​ട്ടാ​നു​പ​യോ​ഗി​ക്കും.​ ​ബാ​ക്കി​ ​സ​ർ​ക്കാ​ർ​ ​ഖ​ജ​നാ​വി​ലേ​ക്ക് ​മാ​റ്റും.

എയർ ഇന്ത്യയുടെ 62,000 കോടി രൂപയുടെ കടബാദ്ധ്യത, ഓഹരി വില്പനയ്ക്ക് മുന്നോടിയായി 23,286.50 കോടി രൂപയായി സർക്കാർ കുറച്ചിട്ടുണ്ട്.

ലേലങ്ങളൊന്നും നടക്കാതിരുന്ന 2017 ൽ എയർ ഇന്ത്യയുടെ ആദ്യ ഓഹരി വിറ്റഴിക്കൽ ശ്രമത്തിനിടെ വ്യവസായ പങ്കാളികൾ ഉന്നയിച്ച പ്രധാന ആശങ്കകളിലൊന്നാണ് സുപ്രധാനമായ കടം. ഇതേ തുടർന്ന് രണ്ടാമത്തെ ശ്രമത്തിൽ സർക്കാർ തുക കുറച്ചു.

ലേലം പിടിച്ചെടുത്ത നിക്ഷേപകൻ ഓഹരി കൈമാറ്റത്തിന് മുമ്പായി ബിഡ് തുകയുടെ 15 ശതമാനമെങ്കിലും സർക്കാരിൽ നിക്ഷേപിക്കണം എന്നതാണ് മറ്റൊരു മാറ്റം.

ബിഡ് സമർപ്പിച്ചവരിൽനിന്നുള്ള ചുരുക്കപ്പട്ടിക ഡിസംബർ 28 -ന് പ്രഖ്യാപിക്കും. നേരത്തേ നിശ്ചയിച്ച രീതിയിൽ കമ്പനിയുടെ കടബാധ്യതയിൽ ഒരു ഭാഗം സർക്കാർ ഏറ്റെടുക്കുമെന്നും കേന്ദ്ര നിക്ഷേപ പൊതു ആസ്തി കൈകാര്യ വകുപ്പ് ദീപം വ്യക്തമാക്കി.

2020-21 ലെ കേന്ദ്ര ബജറ്റിൽ 2.1 ലക്ഷം കോടി രൂപയുടെ ഓഹരി വിറ്റഴിക്കൽ ലക്ഷ്യം സർക്കാർ നിശ്ചയിച്ചിരുന്നു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിലെയും ഐഡിബിഐ ബാങ്കിലെയും ഓഹരി വിൽപ്പനയിലൂടെ 90,000 കോടി രൂപയും ബിപിസിഎൽ, കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, എയർ ഇന്ത്യ എന്നിവയുൾപ്പെടെ 1.2 ലക്ഷം കോടി രൂപയും സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read in English: Key change in Air India disinvestment: Bidders can decide debt burden level

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook