കൊച്ചി: അവധി കഴിഞ്ഞ് തിരികെ പോയ മലയാളി സൈനികൻ കൊൽക്കത്തയിൽ അസുഖബാധിതനായി മരിച്ചു. ഇദ്ദേഹത്തിന്റെ മരണം നിപ്പ വൈറസ് ബാധ മൂലമാണെന്ന സംശയത്തെ തുടർന്ന് ശരീര സ്രവം പരിശോധനയ്ക്ക് പുണെയിലേക്ക് അയച്ചു.

കൊൽക്കത്തയിൽ ഇന്ത്യൻ ആർമിയുടെ ഈസ്റ്റേൺ കമാന്റ് ആസ്ഥാനത്ത് നിന്ന് പുറത്തിറക്കിയ വാർത്ത കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.  പാലക്കാട് സ്വദേശിയായ സീനു പ്രസാദ് (27) ആണ് മരിച്ചത്. കൊൽക്കത്തയിൽ വില്യം ഫോർട്ടിലായിരുന്നു ഇദ്ദേഹത്തിനെ നിയമിച്ചിരുന്നത്.

അസുഖബാധിതനായ സീനുവിനെ മെയ് 20 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെയ് 27 ഞായറാഴ്‌ച ഇദ്ദേഹം മരിച്ചു. മെയ് 28 ന് ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചു.

മരണത്തെ തുടർന്ന് ആശങ്കകൾ ഉയർന്ന സാഹചര്യത്തിൽ ഇത് നിപ്പ വൈറസ് ബാധ മൂലമാണോയെന്ന് സംശയം പരിഹരിക്കാനാണ് പുണെയിലേക്ക് ശരീര സ്രവം അയച്ചത്. ഈ പരിശോധനയുടെ ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഈസ്റ്റേൺ സൈനിക കമാന്റ് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook