Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

മലയാളി പ്രിയങ്ക രാധാകൃഷ്ണൻ ന്യൂസിലാൻഡ് മന്ത്രിസഭയിലെ ആദ്യ ഇന്ത്യക്കാരി

ലേബര്‍ പാര്‍ട്ടി എംപിയായ പ്രിയങ്ക രാധാകൃഷ്ണന് സമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ്‌ നല്‍കിയിരിക്കുന്നത്

priyanca radhakrishnan, NewZealand, Priyanca Radhakrishnan has become first Indian minister of Newzealand

വെല്ലിങ്ടൺ: മലയാളി പ്രിയങ്ക രാധാകൃഷ്ണന്‍ ന്യൂസീലന്‍ഡില്‍ ജസിന്‍ന്ത ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായി. തൊഴില്‍ സഹമന്ത്രി ചുമതല കൂടി ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ന്യൂസിലൻഡ് സർക്കാരിലെ ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം ഇനി പ്രിയങ്കയ്ക്ക് സ്വന്തം.

കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ജെന്നി സെയില്‍സയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക രാധാകൃഷ്ണന്‍. ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ രണ്ടാമത്തെ ടേമില്‍ അസിസ്റ്റന്റ് സ്പീക്കര്‍ പദവിയും വഹിച്ചിരുന്നു.

ലേബര്‍ പാര്‍ട്ടി എംപിയായ പ്രിയങ്ക രാധാകൃഷ്ണന് സമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ്‌ നല്‍കിയിരിക്കുന്നത്. രണ്ടാം വട്ടം എംപിയാവുന്ന വ്യക്തിക്ക് മൂന്ന് വകുപ്പുകളുടെ മന്ത്രിസ്ഥാനവും മറ്റൊരു വകുപ്പിന്റെ സഹമന്ത്രിസ്ഥാനവും ലഭിക്കുന്നു എന്നത് ശ്രദ്ധേയമായ വസ്തുതയാണ്.

Read More: യുഎസ് തിരഞ്ഞെടുപ്പ് നാളെ; നാല് സ്വിങ് സ്റ്റേറ്റുകളിൽ ബൈഡൻ മുന്നിലെന്ന് പോൾ ഫലം

അതേസമയം, ന്യൂസിലാൻഡ് എംപിയായി മറ്റൊരു ഇന്ത്യക്കാരനും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹാമിൽട്ടൺ വെസ്​റ്റിൽ നിന്നാണ്​ ഹിമാചൽപ്രദേശ്​ സ്വദേശിയായ 33 കാരൻ ഗൗരവ്​ ശർമ്മ ലേബർ പാർട്ടി എം.പിയായി പാർലമെന്റിലെത്തിയിരിക്കുന്നത്. നാഷണൽ പാർട്ടിയിലെ ടിം മാഷിനോഡിനെ 4,425 വോട്ടുകൾക്കാണ്​ അദ്ദേഹം പരാജയപ്പെടുത്തിയത്​. 16,950 വോട്ടുകളാണ്​ ​ആകെ പോൾ ചെയ്​തത്​.

1996ന് ശേഷം ആദ്യമായാണ് ഒരു പാര്‍ട്ടിയ്ക്ക് ന്യൂസിലാന്‍ഡില്‍ ഇത്തരമൊരു ചരിത്രവിജയം നേടാനാകുന്നത്. ന്യൂസിലന്‍ഡിലെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ നാഷണല്‍ പാര്‍ട്ടിയ്ക്ക് അവസാനഘട്ടത്തില്‍ 27 ശതമാനം വോട്ടാണ് ലഭിച്ചത്. ജസിന്തയുടെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പൊതുജനങ്ങളുടെ അംഗീകാരമാണ് പൊതു തിരഞ്ഞെടുപ്പ് ഫലം

പ്രധാനപ്പെട്ട അഴിച്ചു പണികളാണ് മന്ത്രിസഭയിൽ ഉണ്ടായിട്ടുള്ളത്. അയിഷ വെറാളിന് നേരിട്ട് ക്യാബിനറ്റിലേക്ക് പ്രവേശനം ലഭിച്ചു. ഭക്ഷ്യസുരക്ഷ വകുപ്പിനൊപ്പം ആരോഗ്യം, ഗവേഷണം, ശാസ്ത്രം, ഇന്നൊവേഷൻ എന്നിവയുടെ സഹമന്ത്രിയായാണ് വെറാളിനെ നിയമിച്ചിരിക്കുന്നത്. ധനകാര്യ, അടിസ്ഥാന സൌകര്യവികസന വകുപ്പുകൾക്കൊപ്പം സാമ്പത്തിക വീണ്ടെടുക്കലിന്റെ ഉത്തരവാദിത്തമുള്ള ടീമിനെ റോബർ‌ട്ട്സൺ നയിക്കുന്നു.

കോവിഡ്-19 പ്രതികരണ മന്ത്രി എന്ന പുതിയ പദവി ലഭിച്ചിരിക്കുന്നത് ക്രിസ് ഹിപ്കിൻസിനാണ്. കെൽവിൻ ഡേവിസ് ലേബർ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡറായി തുടരും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Keralite priyanca radhakrishnan has become first indian minister of newzealand

Next Story
യുഎസ് തിരഞ്ഞെടുപ്പ് നാളെ; നാല് സ്വിങ് സ്റ്റേറ്റുകളിൽ ബൈഡൻ മുന്നിലെന്ന് പോൾ ഫലംJoe Biden and Donald Trump
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express