/indian-express-malayalam/media/media_files/vGbnAwqcmM5Trr8rqLtj.jpg)
ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്
Kerala News Highlights: തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളിയെ കാണാതായി. കോർപ്പറേഷന്റെ താൽക്കാലിക ജീവനക്കാരനായ മാരായിമുട്ടം സ്വദേശിയായ 42കാരനായ ജോയ് എന്നയാളെയാണ് കാണാതായത്. തോട്ടിലെ ഒഴുക്കിൽ തൊഴിലാളി പെട്ടെന്നാണ് സംശയം ഉയരുന്നത്. ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനുമുള്ള സാധ്യതയുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
- Jul 13, 2024 21:51 IST
തൊഴിലാളിക്കായുള്ള തിരച്ചിലിനായി റോബോട്ടും
തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയപ്പോൾ കാണാതായ മാരായമുട്ടം സ്വദേശി ജോയിയെ ഇതുവരെയും കണ്ടെത്താനായില്ല. അപകടം നടന്ന ഭാഗത്തെ ടണലിന്റെ 40 മീറ്റർ വരെ ഉളളിലേക്ക് ഒരു സംഘം സ്‌കൂബ ടീം കടന്നുവെങ്കിലും മാലിന്യകൂമ്പാരം കാരണം മുന്നോട്ട് പോകാൻ സാധിച്ചില്ല. മാൻഹോളിലെ പരിശോധനക്കായി റോബോട്ടിനെ സ്ഥലത്തെത്തിച്ചു. മാലിന്യം മാറ്റുന്നതിനായാണ് റോബോട്ടിനെയെത്തിച്ചിരിക്കുന്നത്.
- Jul 13, 2024 18:46 IST
സുരേഷ് ഗോപി പ്രശംസയിൽ തൃശ്ശൂർ മേയറെ ബഹിഷ്ക്കരിച്ച് സിപിഐ
കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പ്രസംസിച്ച നടപടിയിൽ തൃശ്ശൂര്‍ കോര്‍പറേഷന്‍ മേയര്‍ എം കെ വര്‍ഗീസിനെ ബഹിഷ്‌ക്കരിച്ച് സിപിഐ. മേയറുടെ കോര്‍പറേഷന്‍ വിദ്യാഭ്യാസ അവാര്‍ഡ് ദാന ചടങ്ങാണ് സിപിഐ ബഹിഷ്‌ക്കരിച്ചത്. ബഹിഷ്‌കരണത്തിന്റെ ഭാഗമായി എംഎല്‍എ പി ബാലചന്ദ്രനും നാലു കൗണ്‍സിലര്‍മാരും ചടങ്ങില്‍ പങ്കെടുത്തില്ല. സുരേഷ് ഗോപിയെ മേയര്‍ പുകഴ്ത്തിയതാണ് സിപിഐയുടെ വിയോജിപ്പിന് കാരണം.
- Jul 13, 2024 17:20 IST
സംസ്ഥാനത്തെ 3 വകുപ്പുകളിൽ സർവ്വത്ര അഴിമതിയെന്ന് ജി.സുധാകരൻ
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് പൊതുമരാമത്ത്, റവന്യു, എക്സൈസ് തുടങ്ങിയ വകുപ്പുകളിലാണെന്ന് മുതിര്‍ന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. വികസനത്തിനായി ചെലവഴിക്കുന്ന പണത്തിന്റെ പകുതി പോലും ജനങ്ങളിലേക്ക് എത്തുന്നില്ലെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. താൻ പിഡബ്ലിയുഡി മന്ത്രിയായിരുന്നപ്പോൾ പണികഴിപ്പിച്ച ഒരു റോഡ് പോലും ഇന്നും പൊളിഞ്ഞിട്ടില്ല. മന്ത്രിയാകാനുള്ള ഭാഗ്യം അന്നു കിട്ടി. ഇനി അതിനുള്ള സാധ്യതയില്ലെന്നും ജി സുധാകരൻ വ്യക്തമാക്കി.
- Jul 13, 2024 16:34 IST
ഫോണിലെ വിവരങ്ങൾ ചോർത്താൻ ശ്രമമെന്ന് കെ.സി വേണുഗോപാൽ
തന്റെ ഫോണിലെ വിവരങ്ങൾ ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് ചോർത്താൻ ശ്രമമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. താൻ ഉപയോഗിക്കുന്ന ഐഫോണിലെ വിവരങ്ങളാണ് ചോർത്താൻ ശ്രമിച്ചതെന്നും ഇക്കാര്യം ആപ്പിൾ ഔദ്യോഗികമായി ഇ മെയിൽ വഴി അറിയിച്ചെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ആപ്പിൾ അയച്ച ഇ മെയിൽ സഹിതം പുറത്തുവിട്ടുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
- Jul 13, 2024 14:41 IST
ദേശീയ സെക്രട്ടേറിയേറ്റിലേക്ക് ആനി രാജയെ നിർദേശിച്ച് കേരള ഘടകം
ദേശീയ സെക്രട്ടറിയേറ്റിലേക്ക് പ്രകാശ് ബാബുവിന് പകരം കേരള ഘടകം നിര്‍ദേശിച്ചത് ആനി രാജയെ. അതേസമയം, സംസ്ഥാന ഘടകം ആരെയും നിർദേശിച്ചിട്ടില്ലെന്നാണ് സിപിഐ നേതൃത്വത്തിന്‍റെ വിശദീകരണം.
- Jul 13, 2024 14:02 IST
യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ നാട്ടുകാർ
കാസർകോട് ബദിയടുക്കയിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ നാട്ടുകാർ. കാർ വൈദ്യുത പോസ്റ്റിലിടിച്ച് ഷോക്കേറ്റാണ് യുവാവിന് ദാരുണാന്ത്യമുണ്ടായത്.
- Jul 13, 2024 13:36 IST
അരൂർ - തുറവൂർ പാതയിൽ പൊതുഗതാഗത സംവിധാനം ഒഴികെയുള്ള ഹെവി വാഹനങ്ങൾക്ക് നിരോധനം
എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്ന അരൂർ - തുറവൂർ പാതയിലൂടെ പൊതുഗതാഗതം ഒഴികയുള്ള ദീർഘദൂര കണ്ടെയ്നർ ഹെവി വാഹനങ്ങൾക്ക് നിരോധനമുണ്ട്. തൃശ്ശൂർ ഭാഗത്ത് നിന്ന് വരുന്ന ഇത്തരം വാഹനങ്ങൾ അങ്കമാലിയിൽ നിന്ന് തിരിഞ്ഞും തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കൊല്ലം ടൈറ്റാനിയം ജങ്ഷനിൽ നിന്ന് തിരിഞ്ഞും എം.സി. റോഡ് വഴി പോകേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
- Jul 13, 2024 12:35 IST
തിരുവനന്തപുരം ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയയാളെ കാണാനില്ല
തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളിയെ കാണാതായി. കോർപ്പറേഷന്റെ താൽക്കാലിക ജീവനക്കാരനായ മാരായിമുട്ടം സ്വദേശിയായ 42കാരനായ ജോയ് എന്നയാളെയാണ് കാണാതായത്.
- Jul 13, 2024 12:01 IST
അനധികൃത ട്രക്കിങ്ങ്; ഇടുക്കിയില്‍ 27 വാഹനങ്ങള്‍ കുടുങ്ങി
ഇടുക്കി പുഷ്പകണ്ടം നാലുമലയില്‍ വിനോദ സഞ്ചാരികളുടെ വാഹനം കുടുങ്ങി. അനധികൃത ട്രക്കിങ് നടത്തിയ വാഹനങ്ങളാണ് കുടുങ്ങിയത്. കര്‍ണാടകയില്‍ നിന്നും ഓഫ് റോഡ‍് ട്രെക്കിങ്ങിനെത്തിയവരാണ് കുടുങ്ങിയത്.
- Jul 13, 2024 11:48 IST
അരൂർ -തുറവൂർ ദേശീയപാത: ഇന്നും നാളെയും റോഡ് അടച്ചിടും
മേൽപാത നിർമാണം നടക്കുന്ന അരൂര്‍ തുറവൂര്‍ ദേശീയ പാതയിലെ കുഴികൾ അടയ്ക്കാൻ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുന്നു. ഒരു ഭാഗത്തേക്കുള്ള റോഡ് അടച്ചിട്ടാണ് കുഴികൾ അടയ്ക്കുന്നത്. ഇന്നും നാളെയും റോഡ് അടച്ചിടും.
- Jul 13, 2024 11:19 IST
പറവൂരിൽ ദമ്പതിമാർ വീടിനുള്ളിൽ മരിച്ചനിലയിൽ
പറവൂര്‍ വഴിക്കുളങ്ങരയില്‍ ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയെന്നാണ് പോലീസിന്റെ നിഗമനം.
- Jul 13, 2024 10:52 IST
പിണറായി വിജയൻ പൂർണ സംഘിയായി മാറി; രൂക്ഷമായി വിമർശിച്ച് കെ.മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പിണറായി വിജയൻ പൂർണ സംഘിയായി മാറിയെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. വിഴിഞ്ഞം എന്നാൽ എല്ലാവരുടെയും ഓർമ്മയിൽ വരിക ഉമ്മൻ ചാണ്ടിയാണ്. എത്ര മായ്ക്കാൻ ശ്രമിച്ചാലും വിഴിഞ്ഞം തുറമുഖത്തിന്‍റെ ക്രെഡിറ്റ് ഉമ്മൻ ചാണ്ടിക്കുള്ളതാണെന്നും മുരളീധരൻ പറഞ്ഞു.
- Jul 13, 2024 10:34 IST
സാൻ ഫർണാണ്ടോയുടെ മടക്ക യാത്ര വൈകിയേക്കും
വിഴിഞ്ഞം തുറമുഖത്ത് നിന്ന് സാൻ ഫർണാണ്ടോ കപ്പലിന്റെ മടക്ക യാത്ര വൈകിയേക്കും. ട്രയൽ റൺ തുടക്കമായതിനാൽ വളരെ പതുക്കെയാണ് കപ്പലിൽ നിന്നും കണ്ടെയ്നറുകൾ ഇറക്കുന്നത്.
- Jul 13, 2024 10:03 IST
തൃശ്ശൂരിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ്: 100 പേര്‍ക്ക് നഷ്ടപ്പെട്ടത് 10 കോടി
തൃശൂരില്‍ വീണ്ടും സാമ്പത്തിക തട്ടിപ്പ്. പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ പേരില്‍ പന്ത്രണ്ട് ശതമാനം പലിശ വാദ്ഗാനം ചെയ്ത് പ്രവാസികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചുവെന്നാണ് പരാതി. 100 പേരില്‍ നിന്നായി 10 കോടിയാണ് തട്ടിപ്പ് നടത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.