scorecardresearch

വയനാട്ടിലെ ടൂറിസം മേഖലുടെ പുനരുജ്ജീവനം; പ്രത്യേക മാസ് ക്യാമ്പയിന്‍: Kerala News Highlights

Kerala NewsHighlights: കേരള - വയനാട് കേന്ദ്രീകരിച്ചുള്ള ടൂറിസം വ്യവസായം പഴയനിലയിലാക്കാന്‍ സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു

Kerala NewsHighlights: കേരള - വയനാട് കേന്ദ്രീകരിച്ചുള്ള ടൂറിസം വ്യവസായം പഴയനിലയിലാക്കാന്‍ സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
P A Muhammad Riyas

ഫയൽ ഫൊട്ടോ

തിരുവനന്തപുരം: വയനാട് ജില്ലയിലെ പ്രകൃതി ദുരന്തത്തെ തുടര്‍ന്നുണ്ടായ ടൂറിസം രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ടൂറിസം പങ്കാളികളുടെ യോഗം ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്നു. വിവിധ ടൂറിസം സംരംഭകര്‍, ടൂറിസം സംഘടനകള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. വയനാട് കേന്ദ്രീകരിച്ചുള്ള ടൂറിസം വ്യവസായം പഴയനിലയിലാക്കാന്‍ സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി സെപ്റ്റംബര്‍ മാസത്തില്‍ പ്രത്യേക മാസ് ക്യാമ്പയിന്‍ ആരംഭിക്കും. വയനാട്ടിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തി ചേരുന്ന തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ  കേന്ദ്രീകരിച്ച് പ്രത്യേക മാര്‍ക്കറ്റിംഗ് പ്രചാരണവും നടത്തും.

Advertisment

  • Aug 26, 2024 20:39 IST

    ആലപ്പുഴയിൽ സ്കൂൾ വിദ്യാർഥിനിയെ ശല്യം ചെയ്ത ആസാം സ്വദേശി അറസ്റ്റിൽ

    ആലപ്പുഴയിൽ സ്കൂൾ വിദ്യാർഥിനിയെ ശല്യം ചെയ്ത ആസാം സ്വദേശി അറസ്റ്റിൽ. ആസാം ഗണേഷ് മണ്ഡൽ സ്വദേശി നിപാഷിനെയാണ് (28) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 15 വയസ്സുള്ള പെൺകുട്ടിയുടെ പുറകെ നടന്ന് ശല്യം ചെയ്തതിനും കുട്ടിയുടെ വീട്ടിലെ സൈക്കിളിൽ പൂക്കളും മിഠായിയും കൊണ്ട് വെച്ചതിനുമാണ് അറസ്റ്റ്. 



  • Aug 26, 2024 19:23 IST

    നടി മിനു മുനീർ ആരോപണമുന്നയിച്ചവരില്‍ കോൺഗ്രസ് പോഷക സംഘടനാ നേതാവ് അഡ്വ. വി.എസ് ചന്ദ്രശേഖരനും

    സിനിമയിൽ നിന്ന് നേരിട്ട മോശം അനുഭവങ്ങൾ നടി മിനു മുനീർ വെളിപ്പെടുത്തിയിരുന്നു. നടി ആരോപണമുന്നയിച്ചവരില്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ. വി.എസ് ചന്ദ്രശേഖരനും ഉൾപ്പെടുന്നു. ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി നിയമസഹായ വിഭാഗം അധ്യക്ഷനുമാണ് ചന്ദ്രശേഖരന്‍. ഒരു പ്രൊഡ്യൂസര്‍ക്ക് മുമ്പില്‍ തന്നെ കൊണ്ടുപോയത് ചന്ദ്രശേഖരനാണെന്നായിരുന്നു നടി വെളിപ്പെടുത്തിയത്.



  • Advertisment
  • Aug 26, 2024 18:07 IST

    രഞ്ജിത്തിനെതിരെ പൊലീസിൽ പരാതി നൽകി നടി ശ്രീലേഖ മിത്ര

    സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര പരാതി നൽകി. സംവിധായകൻ രാജി വച്ചതിന് പിന്നാലെയാണ് നടി നിയമ നടപടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. കൊച്ചി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകയിരിക്കുന്നത്.



  • Aug 26, 2024 16:11 IST

    മുകേഷിനെതിരെ കൊല്ലത്തെ എംഎൽഎ ഓഫീസിൽ പ്രതിഷേധം

    ലൈംഗിക ആരോപണം നേരിടുന്ന എംഎൽഎയും നടനുമായ മുകേഷിനെതിരെ വിവിധയിടങ്ങളിൽ പ്രതിഷേധം നടന്നു. കൊല്ലത്തെ എംഎൽഎ ഓഫീസിന് മുന്നിൽ കേൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. മുകേഷിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ മാർച്ചിനിടെ പ്രതിഷേധക്കാർ എംഎൽഎയുടെ കോലം കത്തിച്ചു.



  • Aug 26, 2024 15:16 IST

    നെന്മാറയിൽ 17 കാരന് പൊലീസ് മർദനമേറ്റതായി പരാതി

    17കാരന് പൊലീസിൽ നിന്ന് മർദനമേറ്റതായി പരാതി. നെന്മാറയിലാണ് സംഭവം. സാധനം വാങ്ങാനായി കടയിലെത്തിയ കുട്ടിയെ നെന്മാറ എസ്.ഐ രാജേഷ് ജീപ്പിനരികിലേക്ക് വിളിച്ച് മുടിക്ക് കുത്തിപ്പിടിച്ച് തലക്കും മുഖത്തും മ‍ർദ്ദിച്ചുവെന്നാണ് പരാതി. തലയ്ക്ക് അടിയേറ്റെ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.



  • Aug 26, 2024 11:12 IST

    സിനിമയിലെ ലൈംഗിക ചൂഷണം; പ്രത്യേക അന്വേഷണസംഘം യോഗം നാളെ

    തിരുവനന്തപുരം: സിനിമാമേഖലയിലെ സ്ത്രീകൾ ഉന്നയിച്ച ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക പോലീസ് സംഘത്തിന്റെ യോഗം ചൊവ്വാഴ്ച ചേരുമെന്ന് വിവരം. ക്രൈം ബ്രാഞ്ച് ആസ്ഥാനത്താകും യോഗം. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. നിലവിൽ ചൂഷണങ്ങൾക്കെതിരെ പരസ്യ പ്രതികരണം നടത്തിയ സ്ത്രീകളുടെ മൊഴിയാകും ആദ്യം രേഖപ്പെടുത്തുക.



News news live top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: