തിരുവനന്തപുരം: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളിക്ക് സിറിയയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി വരാന്‍ ആഗ്രഹം. വീട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്ന് കാണിച്ച് 25 കാരനായ യുവാവ് വീട്ടുകാരെ ബന്ധപ്പെട്ടതായി സുരക്ഷാവൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവാവ് ഫോണിലാണ് വീട്ടുകാരെ ബന്ധപ്പെട്ടത്. സിറിയയില്‍ കൊടിയ ദാരിദ്ര്യവും പട്ടിണിയുമാണെന്ന് കാണിച്ചാണ് യുവാവ് വീട്ടുകാരെ ബന്ധപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. കാസര്‍കോട് ജില്ലയിലെ എലമ്പാച്ചി സ്വദേശിയായ ഫിറോസ് ഏലിയാസ് ഫിറോസ് ഖാനാണ് വീട്ടുകാരെ ഫോണില്‍ ബന്ധപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More: ഇസ്ലാമിക സൂക്തങ്ങള്‍ അച്ചടിച്ച ടോയിലറ്റ് കവറുകള്‍ വില്‍പ്പനയ്ക്ക് വെച്ച ആമസോണ്‍ വിവാദത്തില്‍

കഴിഞ്ഞ മാസം ഫിറോസ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നാട്ടിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹം അമ്മ ഹബീബയോട് ഫിറോസ് പ്രകടിപ്പിച്ചു. നാട്ടിലെത്തി കീഴടങ്ങിക്കോളം എന്ന് ഫിറോസ് പറഞ്ഞു. സിറിയയില്‍ തങ്ങള്‍ കൊടിയ ദാരിദ്ര്യത്തിലാണെന്നും ഭക്ഷണത്തിന് വേണ്ടി കഷ്ടപ്പെടുകയാണെന്നും ഫിറോസ് അമ്മയോട് പറഞ്ഞതായി ഫിറോസിന്റെ ബന്ധു ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പ്രതികരിച്ചു.

Read More: അവൻ ഭീകരനെങ്കിൽ ജയിലിൽ കിടന്ന് നശിക്കട്ടെ, ഐഎസ് ബന്ധത്തിൽ പിടിലായ റിയാസിന്റെ പിതാവ്

ഇസ്ലാമിക് സ്റ്റേറ്റ് മുന്‍കൈ എടുത്ത് മലേഷ്യയിലുള്ള ഒരു യുവതിയുമായി തന്റെ വിവാഹം നടത്തി. അവര്‍ പിന്നീട് തന്നെ ഉപേക്ഷിച്ചു പോയി എന്നും ഫിറോസ് പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. നാട്ടിലേക്ക് മടങ്ങിയെത്തിയാല്‍ ഏതൊക്കെ കേസുകളാണ് തന്റെ പേരിലുണ്ടാകുക എന്ന് ഫിറോസ് തിരക്കി. കീഴടങ്ങാനായി ഫിറോസ് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, പിന്നീട് ഫിറോസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തങ്ങള്‍ക്ക് അറിവില്ല എന്നും ബന്ധുക്കള്‍ പറയുന്നു.

ഫിറോസിന്റെ ഫോണ്‍ കോളുമായി ബന്ധപ്പെട്ട് അറിവുള്ളതായി സുരക്ഷാ ഏജന്‍സികള്‍ പറയുന്നു. ഫിറോസ് കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. കാസര്‍കോട് ഐഎസ് കേസിലെ പ്രതിയാണ് ഫിറോസ് എന്നും സുരക്ഷാ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook