കോയമ്പത്തൂരിലെ ഹോട്ടലില്‍ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി; കോഴിക്കോട് സ്വദേശിയെന്ന് സൂചന

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുള്ളതായി പൊലീസ് അറിയിച്ചു

കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ ഹോട്ടല്‍ മുറിയില്‍ മലയാളി സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുള്ളതായി പൊലീസ് അറിയിച്ചു. ഒപ്പമുണ്ടായിരുന്ന ആള്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും കോഴിക്കോട് സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.

ബിന്ദു (46), മുസ്തഫ (56) എന്നീ പേരുകളിലാണ് ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരിക്കുന്നത്. ജൂലൈ 26 ന് ഹോട്ടലില്‍ എത്തിയ ഇവര്‍ കഴിഞ്ഞ രണ്ട് ദിവസമായി മുറിയില്‍ തന്നെ തുടരുകയായിരുന്നു.

ഇതിനു പിന്നാലെയാണ് ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയമുണ്ടാവുകയും മുറി പരിശോധിക്കുകയും ചെയ്തത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Also Read: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണം: കേസില്‍ വീചാരണ ഇന്ന് ആരംഭിക്കും

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Kerala woman found dead in coimbatore hotel

Next Story
രാജ്യത്ത് 35,499 പേര്‍ക്ക് കോവിഡ്, 447 മരണം; 4.02 ലക്ഷം പേര്‍ ചികിത്സയില്‍Covid 19, Covid Vaccine, Covid Death
The moderation of comments is automated and not cleared manually by malayalam.indianexpress.com
X