ന്യൂഡൽഹി: ഭരണ നിർവഹണത്തിൽ ഇന്ത്യയിൽ ഏറ്റവും മികച്ച സംസ്ഥാനങ്ങൾ കേരളവും തമിഴ്നാടുമാണെന്ന് പപ്ലിക് അഫയഴ്സ് റിപ്പോർട്ട് 2017(പിഎച്ച്ഐ). ഇരു സംസ്ഥാനങ്ങളും കഴിഞ്ഞ വർഷത്തെ സ്ഥാനം നിലനിർത്തുകയായിരുന്നു. ബിഹാർ ആണ് പട്ടികയിൽ ഏറ്റവും ഒടുവിലെത്തിയത്.

2016ൽ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ഗുജറാത്ത് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം മൂന്നാമതുണ്ടായിരുന്ന കർണാടക നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മഹാരാഷ്ട്രയാണ് അഞ്ചാം സ്ഥാനത്തുള്ളത്. ബിഹാറിന് പുറമേ ഝാർഖണ്ഡ്, ഒഡിഷ, അസാം സംസ്ഥാനങ്ങളും പട്ടികയിൽ അവസാനമാണ് ഇടം പിടിച്ചത്.

ബംഗളൂരുവിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് പിഎഐ പട്ടിക പുറത്തുവിട്ടത്. ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ കേരളവും തമിഴ്നാടും അടിസ്ഥാന സൗകര്യ വികസനം, മാനവ വികസനം, സമൂഹ പരിരക്ഷ, സ്ത്രീകളുടേയും കട്ടികളുടേയും സുരക്ഷ, നിയമവാഴ്ച എന്നീ മേഖലകളിലെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും പിഎഐ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook