/indian-express-malayalam/media/media_files/uploads/2021/02/Election-Commission.jpg)
Assembly Elections 2021 dates LIVE: EC to declare poll schedule for West Bengal, Kerala, Tamil Nadu, Assam and Puducherry today: ന്യൂഡൽഹി: കേരളത്തിൽ ഏപ്രിൽ ആറിന് വോട്ടെടുപ്പ്. ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. തിരഞ്ഞെെടുപ്പ് വിജ്ഞാപനം മാർച്ച് 12നു പുറത്തിറങ്ങും. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുളള അവസാന തീയതി മാർച്ച് 19. സൂക്ഷ്മ പരിശോധന 20ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 22നാണ്. വോട്ടെണ്ണൽ മേയ് രണ്ടിന്. മലപ്പുറം ഉപതിരഞ്ഞെടുപ്പും ഏപ്രിൽ 6 ന് നടക്കും.
കേരളം, പശ്ചിമ ബംഗാൾ, അസം, തമിഴ്‌നാട് എന്നീ നാല് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ എട്ടു ഘട്ടമായാണു വോട്ടെടുപ്പ്. മാര്‍ച്ച് 27, ഏപ്രില്‍ 1, ഏപ്രില്‍ 6, ഏപ്രില്‍ 10, ഏപ്രില്‍ 17, ഏപ്രില്‍ 22, ഏപ്രില്‍ 26, ഏപ്രില്‍ 29 എന്നിങ്ങനെയാണു പോളിങ് തീയതികള്‍. വോട്ടെണ്ണല്‍ മേയ് രണ്ടിന്. അസമിൽ മൂന്നു ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ്. മാർച്ച് 27 ന് ആദ്യഘട്ടം. രണ്ടാം ഘട്ടം ഏപ്രിൽ 1 ന്. മൂന്നാം ഘട്ടം ഏപ്രിൽ 6 ന്.
തമിഴ്നാട്ടിലെ 234 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരൊറ്റ ഘട്ടത്തിലാണ് നടക്കുക. തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 12ന്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 19. സൂക്ഷ്മപരിശോധന മാര്‍ച്ച് 20 ന്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22. പോളിങ് തീയതി ഏപ്രില്‍ 6. വോട്ടെണ്ണല്‍ തീയതി മേയ് 2. പുതുച്ചേരിയിൽ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഏപ്രിൽ 6 നാണ് വോട്ടെടുപ്പ്. മേയ് 2 നാണ് വോട്ടെണ്ണൽ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
Live Blog
Kerala Assembly Elections 2021 Dates LIVE
തമിഴ്നാട്ടിലെ 234 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരൊറ്റ ഘട്ടത്തിലാണ് നടക്കുക. തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 12ന്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 19. സൂക്ഷ്മപരിശോധന മാര്‍ച്ച് 20 ന്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22. പോളിങ് തീയതി ഏപ്രില്‍ 6. വോട്ടെണ്ണല്‍ തീയതി മേയ് 2.
കോവിഡ് സാഹചര്യത്തിൽ പോളിങ് സമയം ഒരു മണിക്കൂർ വരെ നീട്ടാം. വോട്ടെടുപ്പ് സമയം രാവിലെ ഏഴു മുതൽ വൈകീട്ട് ആറ് വരെ. നാമനിർദേശ പത്രിക സമർപ്പിക്കാൻ സ്ഥാനാർഥിക്കൊപ്പം രണ്ടു പേരെ മാത്രമേ അനുവദിക്കൂ. വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ചുപേർ മാത്രമേ പാടുള്ളൂ
അഞ്ച് സംസ്ഥാനങ്ങളിലായി 2.7 ലക്ഷം പോളിങ് ബൂത്തുകളാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാവുക. കേരളത്തിൽ 40,771 പോളിങ് ബൂത്തുകൾ. കോവിഡ് സാഹചര്യത്തിലാണ് പോളിങ് സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലായി ആകെ 18 കോടി വോട്ടർമാരാണുള്ളത്.
നഗര തൊഴില്‍ പദ്ധതി പ്രകാരം പ്രതിദിന വേതന തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കമ്മഷെന്റെ വോട്ടെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയാണ് ഈ നടപടി. മൊത്തം 56,500 തൊഴിലാളികള്‍ക്ക് (40,500 അവിദഗ്ദ്ധര്‍, 8000 അര്‍ദ്ധ-വിദഗ്ധര്‍, 8000 വിദഗ്ധര്‍) ഇതിന്റെ പ്രയോജനം ലഭിക്കുമെന്നു മമത ബാനര്‍ജി ട്വീറ്റ് ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായിിപുതിയ സ്വര്‍ണവായ്പ എഴുതിത്തള്ളല്‍ പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട്ടിലെ എഐഎഡിഎംകെ സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് പ്രഖ്യാപനം.
പശ്ചിമ ബംഗാളിൽ 294 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലായിരിക്കും ബംഗാളിൽ പ്രധാന പോരാട്ടം. മമത സർക്കാരിനെ താഴെയിറക്കുമെന്നും ബിജെപി സർക്കാർ രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ കൊൽക്കത്തയിൽ വെല്ലുവിളിച്ച സാഹചര്യത്തില്‍ ഏറെ ഉദ്വേഗജനകമാവും ബംഗാളിലെ തെരഞ്ഞെടുപ്പ്.
Assembly Elections 2021 dates LIVE: EC to declare poll schedule for West Bengal, Kerala, Tamil Nadu, Assam and Puducherry today
നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് മുന്നൊരുക്കങ്ങൾ വിലയിരുത്താനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തിയിരുന്നു. ഏപ്രിൽ പകുതിയോടെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഇടതുപാർട്ടികൾ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മേയ് മാസത്തിൽ മതിയെന്ന നിലപാടായിരുന്നു ബിജെപിക്ക്. ഏപ്രിൽ എട്ടിനും 12 നും ഇടയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. വോട്ടർ പട്ടികയിൽ ഇരട്ടിപ്പ് ഒഴിവാക്കണം. വോട്ടിങ് രാവിലെ ഏഴ് മുതൽ അഞ്ച് വരെ മതി. സമയം നീട്ടേണ്ടതില്ലെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. റമസാൻ വ്രതം കഴിഞ്ഞതിനു ശേഷം തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നും ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.
കോവിഡിന്റെ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് അധിക പോളിങ് ബൂത്തുകൾ ഒരുക്കുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം നൽകിയിരുന്നു. കേരളത്തിൽ 15,730 അധിക പോളിങ് ബൂത്തുകളാണ് സജ്ജമാക്കുക. സംസ്ഥാനത്ത് അധിക പോളിങ് ബൂത്തുകൾ ഉൾപ്പെടെ 40,771 ബൂത്തുകളാണുണ്ടാവുക. നിലവിൽ പോളിങ് ബൂത്തുകളുള്ള കെട്ടിടങ്ങളിൽ തന്നെ അധിക ബൂത്ത് സജ്ജീകരിക്കുന്നതിനാണ് ആദ്യ പരിഗണന. അതിനുള്ള സാഹചര്യമില്ലെങ്കിൽ അതേ വളപ്പിൽ തന്നെ ബൂത്ത് ഒരുക്കണം. ഇതിനായി താൽക്കാലിക കെട്ടിടം സജ്ജീകരിക്കാം. പോളിങ് ബൂത്ത് സ്ഥിതി ചെയ്യുന്ന കെട്ടിട വളപ്പിൽ ഇതിനാവശ്യമായ സ്ഥലം ഇല്ലെങ്കിൽ 200 മീറ്റർ ചുറ്റളവിൽ താത്ക്കാലിക ബൂത്ത് സജ്ജീകരിക്കാമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
കേരളത്തിൽ 140 സീറ്റുകളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തുടർച്ച ലക്ഷ്യമിട്ട് എൽഡിഎഫും അധികാരം പിടിക്കാൻ യുഡിഎഫും തമ്മിൽ ശക്തമായ പോരാട്ടത്തിലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights