കൊച്ചി: വൈറലായി മാറുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ചർച്ചചെയ്യപ്പെടുകയും  ചെയ്ത സോഷ്യൽ മീഡിയയിലെ ദ്രാവിഡ നാട് ഹാഷ്ടാഗ് തുടങ്ങി വച്ച ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു.  കോമ്രേഡ് നമ്പ്യാർ എന്ന അക്കൗണ്ടാണ് ഈ വിഷയത്തിൽ  ഹാഷ്‌ടാഗ് തുടങ്ങിയത്.  കഴിഞ്ഞ ദിവസമാണ് ട്വിറ്റർ ഈ അക്കൗണ്ട്  സസ്പെന്റ് ചെയ്തത്. ട്വിറ്ററിൽ ദ്രാവിഡ നാട് എന്ന ആശയം മുന്നോട്ട് വച്ച  കോമ്രേഡ് നമ്പ്യാരുടെ ആശയത്തെ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ചർച്ചകൾ തീ പിടിക്കുകയായിരുന്നു. കാലികളെ കച്ചവടം ചെയ്യുന്നതും കശാപ്പുചെയ്യുന്നും  സംബന്ധിച്ച കേന്ദ്രസർക്കാർ ഉത്തരവാണ് ഈ ഹാഷ്‌ടാഗിന് ജീവനേകിയത്. കേന്ദ്ര സർക്കാരിന്റെ ഈ  ഉത്തരവ്  വിവാദമായതിനെ തുടർന്ന്  ഭക്ഷണം, ഭാഷ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തുകൊണ്ടാണ് ദ്രാവിഡ നാട് എന്ന ഹാഷ് ടാഗ് സംവാദങ്ങളെ ശക്തിപ്പെടുത്തിയത്. എതിർത്തും അനുകൂലിച്ചുമൊക്കെ ഈ ടാഗിൽ ചർച്ചകൾ മുന്നേറി.

Read More: ബീഫില്‍ തിളച്ച് തെന്നിന്ത്യ; ട്വിറ്ററിലെ ട്രെന്‍ഡ് ‘ദ്രാവിഡനാട്’

ഇന്നലെ ഉച്ചയോടെയാണ് ട്വിറ്റർ അക്കൗണ്ട് സസ്പെന്റ് ചെയ്തതായി ഇദ്ദേഹം അറിഞ്ഞത്. പിന്നാലെ തന്നെ ഫെയ്സ്ബുക്കിലെ ദാസ് ബോൾഷെവിക് എന്ന പേജിൽ ഇക്കാര്യം അറിയിച്ച് ഇദ്ദേഹം പോസ്റ്റിട്ടു.

ട്വിറ്ററിലെ @Kerala_Soviet എന്ന പേജാണ് ഇപ്പോൾ പൂട്ടിയിരിക്കുന്നത്. ഇതിലൂടെയാണ് ദ്രാവിഡനാട് എന്ന ആശയം മുൻനിർത്തി ഇന്ത്യയിലെ ആര്യനാടിന്റെ സാംസ്കാരികവും സാമൂഹികവുമായ അധിനിവേശത്തെ ചെറുക്കാൻ ഇദ്ദേഹം ആഹ്വാനം ചെയ്തത്.

വളരെ മുൻപ് തന്നെ ഈ ആശയം മുൻനിർത്തി പോസ്റ്റിട്ടിരുന്നെങ്കിലും കശാപ്പ് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ ഈ ആശയം ഏറെ ചർച്ചയാവുകയും വൈറലായി മാറുകയും ചെയ്തു. ഇതിന് ശേഷമാണ് വൻതോതിൽ ഇദ്ദേഹത്തിന്റെ അക്കൗണ്ടിനെതിരെ റിപ്പോർട്ടിംഗ് നടന്നത്.

കോമ്രേഡ് നമ്പ്യാരുടെ ട്വിറ്റർ അക്കൗണ്ട് ഇപ്പോൾ

ഫെയ്സ്ബുക്കിലെ ദാസ് ബോൾഷെവിക് എന്ന അക്കൗണ്ടിൽ ഇതിനെ കുറിച്ച് അദ്ദേഹം പിന്നീട് പറഞ്ഞതിങ്ങനെ. “കേരള സോവിയറ്റ് അക്കൗണ്ട് സസ്പെന്റ് ചെയ്യുകയും എന്റെ ഐപി വിലക്കുകയും ചെയ്തതോടെ ട്വിറ്റർ ഇന്ത്യയുടെ രാഷ്ട്രീയ ചായ്‌വ് വ്യക്തമായിരിക്കുകയാണ്. വിലക്കപ്പെടേണ്ട യാതൊരു ഉള്ളടക്കവും ഇല്ലാതിരുന്നിട്ടും മാസ് റിപ്പോർട്ടിംഗിലൂടെയാണ് അക്കൗണ്ട് സസ്പെന്റ് ചെയ്തിരിക്കുന്നത്. ദ്രാവിഡനാട് സമരവും എന്നെയും മാധ്യമങ്ങൾ വാർത്തയാക്കിയത് കൊണ്ട് തന്നെ ഈ പ്രവൃത്തി യാദൃശ്ചികമായി കാണാനാവില്ല.” അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. എത്ര തന്നെ അടിച്ചാലും ഞാൻ വീണ്ടും വീണ്ടും തിരിച്ചുവരുമെന്ന് വ്യക്തമാകക്കിയാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.

പോസ്റ്റിന്റെ പൂർണ്ണരൂപം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ