തിരുവനന്തപുരം: കറൻസി രഹിത സാന്പത്തിക ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുളള കേന്ദ്ര സർക്കാർ ശ്രമത്തിന് പിന്നാലെ കേരളവും. രജിസ്ട്രേഷൻ വകുപ്പിൽ ഇ-പേമെന്റ് സംവിധാനങ്ങൾ ഏർപ്പെടുത്താനുളള തീരുമാനത്തിന് മന്ത്രിസഭ യോഗം അംഗീകാരം നൽകി.

പരീക്ഷണാടിസ്ഥാനത്തിൽ സംസ്ഥാനത്തെ അഞ്ച് രജിസ്ട്രേഷൻ ഓഫീസുകളിലാണ് സംവിധാനം ഏർപ്പെടുത്തുന്നത്. തിരുവനന്തപുരം ജില്ലയിൽ നേമം, ശാസ്തമംഗലം, പട്ടം, തിരുവല്ലം, ചാല എന്നീ സബ് രജിസ്ട്രാർ ഓഫീസുകളിലാണ് ഇവ സ്ഥാപിക്കുക.

ഇതോടെ പ്ലാസ്റ്റിക് മണി കാർഡുകൾ ഉപയോഗിച്ച് രജിസ്ട്രേഷൻ ഫീസ് ഒടുക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. കറൻസി രഹിത പണമിടപാടിനോട് സംസ്ഥാന സർക്കാരും അനുഭാവ പൂർണ്ണമായ സമീപനം നടത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ