/indian-express-malayalam/media/media_files/uploads/2018/08/Kerala-Rains-Pinarayi-Vijyan-writes-to-E-Palaniswami.jpg)
Kerala Rains Chief Minister Pinarayi vijayan writes to Tamilnadu Chief Minister Edappadi K Palaniswami on Mullaperiyar
Kerala Rains: തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലേക്ക് കുറച്ചുകൊണ്ടുവരുന്നതിന് ഇടപെടണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
അണക്കെട്ടിന്‍റെ സുരക്ഷിതത്വം കണക്കിലെടുത്ത് വെള്ളത്തിന്‍റെ അളവ് നിയന്ത്രിക്കണമെന്നും പിണറായി വിജയൻ എടപ്പാടി പളനി സ്വാമിക്ക് അയച്ച ഇ-മെയിൽ കത്തിൽ ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാറിന്‍റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്ത് പെയ്തുകൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 142 അടിയില്‍ എത്തി. 142 അടിയില്‍ നിന്ന് വെള്ളം പെട്ടെന്ന് തുറന്നു വിടുമ്പോള്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കും. അതിനാല്‍ വെള്ളം കൂടുതലായി തുറന്നുവിടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Kerala Rains: എന്നാൽ മുല്ലപ്പെരിയാറിൽ നിന്നും വെളളം തുറന്നുവിടുന്ന കാര്യത്തിൽ തമിഴ്നാടിന്‍റെ എൻജിനീയർമാർ വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് പളനിസ്വാമിക്ക് മുഖ്യമന്ത്രി അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.