scorecardresearch

ബിപോര്‍ജോയ് ഗുജറാത്ത് തീരത്തേക്ക്; ശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബിപോര്‍ജോയിയുടെ സ്വാധീനത്തില്‍ കേരളത്തില്‍ ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി

ബിപോര്‍ജോയിയുടെ സ്വാധീനത്തില്‍ കേരളത്തില്‍ ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി

author-image
Amitabh Sinha
New Update
മെയ് 29, ജൂൺ 8; കാലവർഷത്തിനു പ്രിയപ്പെട്ട ദിനങ്ങൾ

എക്സ്പ്രെസ്സ് ഫൊട്ടൊ : നിര്‍മല്‍ ഹരീന്ദ്രന്‍

ന്യൂഡല്‍ഹി: നേരത്തെ പാകിസ്ഥാന്‍ തീരപ്രദേശത്തേക്ക് നീങ്ങുന്നതായി തോന്നിയ അറബിക്കടലിലെ ബിപോര്‍ജോയ് ചുഴലിക്കാറ്റ് കിഴക്ക് വടക്ക് സഞ്ചരിച്ച് ഗുജറാത്ത് തീരത്തേക്ക് നീങ്ങുമെന്ന് പ്രവചനം. ജൂണ്‍ 15 ന് ചുഴലി കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു. ചുഴലിക്കാറ്റ് നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫ് സംഘത്തെ കച്ച്, സൗരാഷ്ട്ര മേഖലയിലേക്ക് അയച്ചിട്ടുണ്ട്. 

ചുഴലിക്കാറ്റ് ഗുജറാത്തില്‍ വീടുകളുടെ നാശം, റോഡുകള്‍ക്ക് നാശനഷ്ടം, വെള്ളപ്പൊക്കം, വിളകള്‍, തോട്ടങ്ങള്‍, എന്നിവയ്ക്ക് വ്യാപകമായ നാശനഷ്ടം, റെയില്‍വേ, വൈദ്യുതി ലൈനുകള്‍, സിഗ്‌നലിംഗ് സംവിധാനങ്ങള്‍ എന്നിവയ്ക്കും നാശനഷ്ടം ഉണ്ടാക്കിയേക്കാം. ചുഴലിക്കാറ്റ് വടക്കന്‍ സംസ്ഥാനങ്ങളില്‍ ഗുജറാത്തിലെ പടിഞ്ഞാറന്‍ തീരദേശ ജില്ലകളില്‍ നാശം വിതയ്ക്കുമെന്ന് റീജിയണല്‍ സ്‌പെഷ്യലൈസ്ഡ് മെറ്റീരിയോളജിക്കല്‍ സെന്ററിന്റെ (ആര്‍എസ്എംസി) ബുള്ളറ്റിനില്‍ പറയുന്നു.

ശക്തിയനുസരിച്ച് ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വിഭാഗമായ 'അങ്ങേയറ്റം തീവ്രമായ ചുഴലിക്കാറ്റായി' ഇതിനകം ബിപാര്‍ജോയ് ഞായറാഴ്ച വൈകുന്നേരം മുംബൈയില്‍ നിന്ന് 540 കിലോമീറ്റര്‍ പടിഞ്ഞാറായിരുന്നു. ജൂണ്‍ 14 പുലര്‍ച്ചെ വരെ ഇത് വടക്കോട്ട് നീങ്ങുകയും പിന്നീട് വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുകയും ജൂണ്‍ 15 ഉച്ചയോടെ ഗുജറാത്തിലെ മാണ്ഡവിക്കും പാകിസ്ഥാനിലെ കറാച്ചിക്കും ഇടയില്‍ സൗരാഷ്ട്ര, കച്ച്, അതിനോട് ചേര്‍ന്നുള്ള പാകിസ്ഥാന്‍ തീരങ്ങള്‍ എന്നിവ കടക്കുകയും ചെയ്യുമെന്ന് ഞായറാഴ്ച വൈകുന്നേരത്തെ ബുള്ളറ്റിന്‍ പറഞ്ഞു.

Advertisment

ശനിയാഴ്ച ഉച്ചവരെ ബിപാര്‍ജോയ് ഗുജറാത്ത് തീരം ഒഴിവാക്കി പാകിസ്ഥാന്‍ തീരത്തേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ ' ചുഴലിക്കാറ്റ് വടക്ക്-വടക്കുകിഴക്ക് ഭാഗത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് ശനിയാഴ്ച ആര്‍എസ്എംസി ബുള്ളറ്റിനുകള്‍ പറഞ്ഞിരുന്നു.

കച്ച്, ദ്വാരക, പോര്‍ബന്തര്‍, ജാംനഗര്‍, രാജ്‌കോട്ട്, ജുനഗര്‍, മോര്‍ബി എന്നിവിടങ്ങളില്‍ ഇന്ന് അതി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബൈപോര്‍ജോയ് നിലവില്‍ പോര്‍ബന്ധറില്‍ നിന്നും 360 കിലോമീറ്റര്‍ അകലെയാണ്. മണിക്കൂറില്‍ 170 കിലോമീറ്ററാണ് വേഗത.

ബിപോര്‍ജോയിയുടെ സ്വാധീനത്തില്‍ കേരളത്തില്‍ ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള -കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Rain Storm India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: