scorecardresearch

കേരളത്തിലെ പേവിഷബാധ മൂലമുള്ള മരണങ്ങള്‍ വാക്സിന്‍ ഫലപ്രദമാകാത്തത് കൊണ്ടല്ലെന്ന് കേന്ദ്ര സംഘം

വാക്സിന്റെ പ്രതിരോധത്തെ വൈറസ് എങ്ങനെ മറികടന്ന കാര്യം കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

വാക്സിന്റെ പ്രതിരോധത്തെ വൈറസ് എങ്ങനെ മറികടന്ന കാര്യം കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

author-image
WebDesk
New Update
Stray dogs| Rabies death| dog bite

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വാക്സിനേഷന്‍ ഫലപ്രദമല്ലാത്തതുകൊണ്ടല്ല കേരളത്തില്‍ പേവിഷബാധ മൂലമുള്ള മരണങ്ങള്‍ സംഭവിച്ചതെന്ന് കേന്ദ്ര സംഘം. സംസ്ഥാനത്തെ സാഹചര്യം പരിശോധിക്കാനെത്തിയ മൂന്നംഗ സംഘമാണ് കേന്ദ്ര ആരോഗ്യമന്ത്രിലായത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.

Advertisment

വാക്സിന്റെ പ്രതിരോധത്തെ വൈറസ് എങ്ങനെ മറികടന്ന കാര്യം കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പേവിഷബാധയ്‌ക്കെതിരായ വാക്‌സിൻ, സെറം എന്നിവയുടെ ലഭ്യത, മൃഗങ്ങളുടെ കടിയേറ്റാൽ മുറിവ് കഴുകുന്നതിൽ അവശ്യമായ അറിവില്ലായ്മ, റാബിസ് ഇമ്യൂണോഗ്ലോബുലിൻ എപ്പോൾ നൽകണമെന്ന് ആരോഗ്യ പ്രവർത്തകർക്ക് അറിയാത്ത പ്രശ്‌നങ്ങൾ കമ്മിറ്റി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

മുറിവ് കഴുകുന്നതിനെക്കുറിച്ച് ആന്റി റാബിസ് ക്ലിനിക്കുകളുടെ സ്റ്റാഫും ബോധവാന്മാരാകണമെന്നും എല്ലാ ക്ലിനിക്കുകളിലും സോപ്പും വെള്ളവും ലഭ്യമായ വാഷിങ് ഏരിയകൾ ഉണ്ടായിരിക്കണമെന്നും റിപ്പോർട്ട് നിര്‍ദേശിക്കുന്നു.

Advertisment

ക്യാറ്റഗറി മൂന്ന് വിഭാഗത്തില്‍പ്പെട്ട മൃഗങ്ങളുടെ കടിയേറ്റാല്‍ മരണം തടയുന്നതിനായി എപ്പോള്‍ പേവിഷ പ്രതിരോധ സെറം എപ്പോള്‍ തിരഞ്ഞെടുക്കണമെന്ന അറിവിന്റെ കുറവുമുള്ളതായി മൂന്നംഗ സംഘം പറയുന്നു. ക്യാറ്റഗറി മൂന്ന് വിഭാഗം എന്നിവയില്‍പ്പെടുന്ന കേസുകള്‍ - മൃഗങ്ങളുടെ കടിയേറ്റ് ഒന്നിലധികം മുറിവുകള്‍ ശരീരത്തിലുണ്ടാകുക, മുറിവില്‍ മൃഗങ്ങള്‍ ഉമിനീര് പറ്റുക എന്നിവയാണ്.

സൂനോട്ടിക് ഡിസീസ് പ്രോഗ്രാമിന്റെ ഡിവിഷൻ ജോയിന്റ് ഡയറക്ടർ ഡോ. സിമ്മി തിവാരി, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ സെന്റർ ഫോർ ആർബോവൈറൽ ആൻഡ് സൂനോട്ടിക് ഡിസീസ് ജോയിന്റ് ഡയറക്ടർ ഡോ. മോനിൽ സിംഗായി എന്നിവരും സമിതിയിൽ ഉൾപ്പെടുന്നു.

Stray Dogs Central Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: