Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

കന്യാസ്ത്രീകള്‍ക്കെതിരായ അക്രമം; രണ്ട് പേര്‍ അറസ്റ്റില്‍

കന്യാസ്ത്രീകള്‍ക്കെതിരെ നടന്ന അക്രമത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ബിഎസ്പി നേതാവ് മായാവതി എന്നിവര്‍ രംഗത്തെത്തിയിരുന്നു

Nun harassment case, കന്യാസ്ത്രീകള്‍ക്കെതിരായ അക്രമം, kerala nun harassment case, കന്യാസ്ത്രീകള്‍ക്കതിരായ അക്രമ വാര്‍ത്തകള്‍, kerala nun news, kerala nun malayalam news, indian express malayalam, ie malayalam, ഐഇ മലയാളം

ഝാന്‍സി: കേരളത്തില്‍ നിന്നുള്ള കന്യസ്ത്രീകളെ അക്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അഞ്ജല്‍ അര്‍ജാരിയ, പര്‍ഗേഷ് അമാരിയ എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച വൈകിട്ടാണ് ഇരുവരേയും പിടികൂടിയത്. അറസ്റ്റിലായ അഞ്ജല്‍ അര്‍ജാരിയ ഹിന്ദു ജഗ്രന്‍ മഞ്ജ് എന്ന സംഘടനയിലും ഗോ രക്ഷ സമതിയിലും അംഗമാണ്.

ഝാന്‍സിയിലെ ജിആർപി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഝാന്‍സി ജില്ലാ മജിസ്‌ട്രേറ്റ് ആന്ദ്ര വാംസി പറഞ്ഞു. “ക്രമസമാധാന ലംഘനത്തിനുള്ള സിആർ‌പി‌സി വകുപ്പ് പ്രകാരമാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. മാർച്ച് 19 ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്,” മജിസ്ട്രേറ്റ് പറഞ്ഞു.

അക്രമവുമായി ബന്ധപ്പെട്ടവർക്കെതിരെ ജില്ലാ ഭരണകൂടവും പോലീസും കർശന നടപടിയെടുത്തിട്ടുണ്ടെന്നും മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും മജിസ്ട്രേറ്റ് കൂട്ടിച്ചേര്‍ത്തു. രണ്ടുപേരെയും ചോദ്യം ചെയ്യലിനായി കൊണ്ടുവന്നതായി ഝാന്‍സി ജിആർപി എസ്എച്ച്ഒ സുനിൽ കുമാർ സ്ഥിരീകരിച്ചു. കന്യാസ്ത്രീകളുമായി ഇരുവരും ട്രെയിനിൽ യാത്ര ചെയ്തില്ലെങ്കിലും സംഭവത്തിൽ പങ്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കന്യാസ്ത്രീകള്‍ക്കെതിരെ നടന്ന അക്രമത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ബിഎസ്പി നേതാവ് മായാവതി എന്നിവര്‍ രംഗത്തെത്തിയിരുന്നു. നടപടി ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. എത്രയും പെട്ടെന്ന് സംഭവത്തിന്‍ പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഷായുടെ വാക്ദാനം. എന്നാല്‍ കന്യാസ്ത്രീകള്‍ക്കെതിരെ ഒരുതരത്തിലുമുള്ള അക്രമവും നടന്നിട്ടില്ല എന്നായിരുന്നു റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിന്റെ പക്ഷം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Kerala nun harassment case two arrested

Next Story
ഇന്ത്യയിൽ നിന്നുള്ള കോട്ടണും പഞ്ചസാരയും വേണ്ടെന്ന് പാക്കിസ്ഥാൻ മന്ത്രിസഭ തീരുമാനിച്ചതായി റിപ്പോർട്ട്
The moderation of comments is automated and not cleared manually by malayalam.indianexpress.com