/indian-express-malayalam/media/media_files/j3A1ezGDyrnfPeRQojmg.jpg)
പ്രതീകാത്മക ചിത്രം
Kerala news Highlights 26 july 2024 തിരുവനന്തപുരം: വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ സ്ഥിതിചെയ്യുന്ന ന്യുനമർദ്ദ പാത്തിയുടെ ഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്താ വകുപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ (ശനി) കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
- Jul 26, 2024 20:47 ISTരാഷ്ട്രീയക്കാർക്കും മാധ്യമപ്രവർത്തകർക്കും എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ അന്വേഷിക്കണമെന്ന് ആംആദ്മി എംപിരാഷ്ട്രീയക്കാർക്കും മാധ്യമപ്രവർത്തകർക്കും എതിരെ സർക്കാരിന്റെ ഒത്താശയോടെ നടക്കുന്ന സൈബർ ആക്രമണങ്ങൾ അന്വേഷിക്കണമെന്ന്, രാജ്യസഭാ എംപി രാഘവ് ഛദ്ദ വെള്ളിയാഴ്ച കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ചോദ്യോത്തര വേളയിലാണ് സഭയിൽ വിഷയം ഉന്നയിച്ചത്. 
- Jul 26, 2024 19:26 ISTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചുനീറ്റ് യുജി പുതുക്കിയ റാങ്കുപട്ടിക പ്രസിദ്ധീകരിച്ചു. 17 പേർക്ക് ഒന്നാം റാങ്ക്. 
- Jul 26, 2024 17:46 ISTതിരൂരിൽ രാസലഹരിയുമായി യുവാക്കൾ അറസ്റ്റിൽമലപ്പുറം തിരൂരിൽ രാസലഹരിയുമായി യുവാക്കൾ അറസ്റ്റിൽ. വ്യത്യസ്ത സംഭവങ്ങളിൽ പച്ചാട്ടിരി സ്വദേശി ശ്രീജിത്ത്, മാങ്ങാട്ടിരി സ്വദേശി മുഹമ്മദ് സാദിഖ് എന്നിവരാണ് പൊലസ് പിടിയിലായത്. 12 ഗ്രാം എംഡിഎംഎയുമായാണ് ശ്രീജിത്ത് പിടിയിലായത്. 8 ഗ്രാം രാസലഹരിയാണ് മുഹമ്മദ് സാദിഖിൽ നിന്ന് പിടികൂടിയത്. 
- Jul 26, 2024 16:07 ISTഹീമോഫീലിയ ചികിത്സയില്‍ വിപ്ലവകരമായ തീരുമാനമെടുത്ത് കേരളംഹീമോഫീലിയ ചികിത്സയില്‍ ഇനി മുതല്‍ 18 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നൂതനമായ ഈ മരുന്ന് മാസത്തിലൊരിക്കല്‍ മാത്രം എടുത്താല്‍ മതിയാകും. ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആശാധാര പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ഏകദേശം 300 ഓളം കുട്ടികള്‍ക്കാണ് ഫലം ലഭിക്കും. 
- Jul 26, 2024 14:33 ISTഷിരൂരിൽ അപകട സ്ഥലത്ത് വീണ്ടും മണ്ണിടിച്ചിൽഅങ്കോല: ഷിരൂരിൽ അപകടം ഉണ്ടായ ഭാഗത്ത് വീണ്ടും മണ്ണിടിച്ചിൽ. അർജുനടക്കം അപകടം ഉണ്ടായ സ്ഥലത്തിന് തൊട്ടടുത്തായാണ് അപകടം ഉണ്ടായത്. പ്രദേശത്ത് വെള്ളിയാഴ്ച രാവിലെ മുതൽ ശക്തമായ കാറ്റും മഴയുമാണ്. ഇതിനിടയിലാണ് അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം നടക്കുന്നത്. 
- Jul 26, 2024 13:47 ISTകാറിന് തീപിടിച്ച് രണ്ട് മരണംതിരുവല്ല: കാറിന് തീ പിടിച്ച് രണ്ടുപേർ മരിച്ചു. തിരുവല്ല വേങ്ങലിലാണ് സംഭവം. ഒരു പുരുക്ഷന്റെയും സ്ത്രീയുടെയും മൃതദേഹമാണ് കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ തിരുവല്ല പോലീസ് അന്വേഷണം തുടങ്ങി. 
- Jul 26, 2024 12:19 ISTസംസ്ഥാനത്ത് മൂന്ന് പേർക്ക് എൻ വൺ എൻ വൺ സ്ഥിരീകരിച്ചുകോതമംഗലം: കോതമംഗലത്ത് മൂന്നുപേർക്ക് എച്ച് വൺ എൻ വൺ പനി ബാധിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ഇതിൽ രണ്ടുപേർ നഗരത്തിലെ ബാങ്കിലെ ജീവനക്കാരാണ്. ഇതിൽ രണ്ടുപേർ നഗരത്തിലെ ബാങ്കിലെ ജീവനക്കാരാണ്. ഒരാൾ ജീവനക്കാരന്റെ ഭാര്യയും. എച്ച്.വൺ എൻ.വൺ പനി ആദ്യമായാണ് കോതമംഗലത്ത് റിപ്പോർട്ട് ചെയ്യുന്നത്. പ്രാഥമികമായി നടത്തുന്ന സ്‌ക്രീനിങ് ടെസ്റ്റിലാണ് മൂന്നുപേരും പോസിറ്റീവായത് 
- Jul 26, 2024 11:32 ISTബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്കൽപ്പറ്റ: വയനാട്ടിൽ കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പത്തുപേർക്ക് പരിക്ക്. വയനാട് അമ്പുകുന്നിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us