scorecardresearch

Kerala News Highlights: എംടിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം

Kerala News Today Live Updates: വ്യാഴാഴ്ച വൈകിട്ട് നാലു വരെ അന്തിമോപചാരം അര്‍പ്പിച്ച ശേഷം  അഞ്ചു മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തിൽ സംസ്കാരം നടക്കും

Kerala News Today Live Updates: വ്യാഴാഴ്ച വൈകിട്ട് നാലു വരെ അന്തിമോപചാരം അര്‍പ്പിച്ച ശേഷം  അഞ്ചു മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തിൽ സംസ്കാരം നടക്കും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
MT Vasudevan Nair, M T

Kerala News Live Updates

Kerala News Live Updates malayalam: മലയാളത്തിന്റെ സാഹിത്യപ്രതിഭ എം ടി വാസുദേവൻ നായർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് നാട്. മലയാളത്തിന്റെ അതുല്യ സാഹിത്യകാരനെ അവസാനമായി ഒരുനോക്ക് കാണാൻ നിരവധി ആളുകളാണ് കോഴിക്കോട്ടെ വീട്ടിലേക്ക് ഓഴികിയെത്തുന്നത്. വ്യാഴാഴ്ച വൈകിട്ട് നാലു വരെ അന്തിമോപചാരം അര്‍പ്പിച്ച ശേഷം അഞ്ചു മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്കാരം. എംടിയുടെ മരണത്തിൽ രണ്ടു ദിവസം (26നും 27നും)  സംസ്ഥാനസർക്കാർ ഔദ്യോഗികമായി ദുഃഖം ആചരിക്കുകയാണ്.

Advertisment
  • Dec 26, 2024 14:57 IST

    ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടിയുമായി സർക്കാർ

    ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടിയുമായി സർക്കാർ. റവന്യൂ, സർവ്വേ വകുപ്പിൽ 38 പേരെ സസ്പെൻഡ് ചെയ്തു. ഇവർ അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയടക്കം തിരിച്ചടയ്‌ക്കണം. കർശനമായ വകുപ്പുതല അച്ചടക്ക നടപടിയും ഇവർക്കെതിരെ സ്വീകരിക്കും. 



  • Dec 26, 2024 12:31 IST

    എംടി നിശബ്ദർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ശബ്ദമേകി; അനുശോചിച്ച് പ്രധാനമന്ത്രി

    സാഹിത്യകാരൻ എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മനുഷ്യവികാരങ്ങളെ ആഴത്തിൽ വിലയിരുത്തിയ എംടിയുടെ കൃതികൾ തലമുറകളെ രൂപപ്പെടുത്തിയെന്നും ഇനിയും കൂടുതൽപേരെ പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 



  • Advertisment
  • Dec 26, 2024 12:05 IST

    എം ടിയെ അനുസ്മരിച്ച് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്

    എം ടി വാസുദേവന്‍ നായരെ അനുസ്മരിച്ച് നടന്‍ സുരാജ് വെഞ്ഞാറമ്മൂട്. അറിവും പ്രാവീണ്യവും അടയാളപ്പെടുത്തിയതിന് ശേഷമാണ് എം.ടിയുടെ ദേഹവിയോഗം. പകരംവെക്കാന്‍ ആളില്ലാത്ത വ്യക്തി എന്നൊക്കെ ഒട്ടും ആലങ്കാരികമല്ലാതെ പറയാന്‍ കഴിയുന്നയാളാണ് എം.ടി. വാസുദേവന്‍ നായരെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.



  • Dec 26, 2024 11:01 IST

    എംടിക്ക് അന്ത്യോപചാരം അർപ്പിച്ച് മുഖ്യമന്ത്രി

    എംടി വാസുദേവൻ നായർക്ക് അന്ത്യോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്ടെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി അവസാനമായി എംടിയെ കണ്ടത്.



  • Dec 26, 2024 10:34 IST

    ജപ്പാൻ എയർലൈൻസിനു നേരെ സൈബറാക്രമണം; വിമാനങ്ങൾ വൈകി

    ജപ്പാൻ എയർലൈൻസിനു നേരെ സൈബറാക്രമണം. വ്യാഴാഴ്ച സൈബർ ആക്രമണം നേരിട്ടതിനാൽ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതായി ജപ്പാൻ എയർലൈൻസ് അറിയിച്ചു. ചില ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾ വൈകിയിട്ടുണ്ടെന്നും വിമാനക്കമ്പനി അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ചത്തേക്കുള്ള വിമാന ബുക്കിംഗ് അവസാനിപ്പിച്ചതായും, മൊബൈൽ ആപ്പ് താൽക്കാലികമായി പ്രവർത്തനരഹിതമാക്കിയതായും എയർലൈൻ പ്രസ്താവനയിൽ വ്യക്തമാക്കി. 



Mt Vasudevan Nair News Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: