scorecardresearch

മുണ്ടക്കൈയിൽ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു: Kerala News Highlights

kerala news today live updates: വയനാട്ടിലെ രണ്ടിടങ്ങളിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ എണ്ണം 93 ആയിട്ടുണ്ട്. നിരവധി പേർ ഇനിയും പ്രദേശത്ത് കുടുങ്ങിക്കിടപ്പുണ്ടെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു

kerala news today live updates: വയനാട്ടിലെ രണ്ടിടങ്ങളിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ എണ്ണം 93 ആയിട്ടുണ്ട്. നിരവധി പേർ ഇനിയും പ്രദേശത്ത് കുടുങ്ങിക്കിടപ്പുണ്ടെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Wayanad Landslide

സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നു

Kerala News Highlights 30 July 2024 കൊച്ചി: സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Advertisment

വയനാട്ടിലെ രണ്ടിടങ്ങളിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ എണ്ണം 93 ആയിട്ടുണ്ട്. മുണ്ടക്കൈയിൽ ഇന്നത്തെ തിരച്ചിൽ ദൗത്യസംഘം അവസാനിപ്പിച്ചു. നാളെ പുലർച്ചെ രക്ഷാപ്രവർത്തനം പുനഃരാരംഭിക്കും. നിരവധി പേർ ഇനിയും പ്രദേശത്ത് കുടുങ്ങിക്കിടപ്പുണ്ടെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ ഒന്നിന് മേപ്പാടി മുണ്ടക്കൈയിലും രണ്ടുമണിയോടെ ചൂരൽമലയിലുമാണ് ഉരുൾപൊട്ടൽ ഉണ്ടായത്.ഇതുവരെ ആറ് മൃതദേഹങ്ങൾ കിട്ടിയെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. ദുരന്തം നടന്ന സ്ഥലത്ത് നിരവധിപേർ കുടുങ്ങിക്കിടക്കുകയാണ്. മലവെള്ള പാച്ചിലിൽ നിരവധി ആളുകൾ ഒഴുകിപോയെന്നും റിപ്പോർട്ടുകളുണ്ട്. 

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കേരള എംപിമാരായ കെ.സി.വേണുഗോപാൽ, ഇ.ടി.മുഹമ്മദ് ബഷീർ, എം.കെ.രാഘവൻ എന്നിവർ നാളെ വയനാട്ടിൽ എത്തും.

  • Jul 30, 2024 21:35 IST

    പമ്പുകളിൽ ഇന്ധനം കരുതണം

    വയനാട് ജില്ലയിലെ പെട്രോൾ പമ്പുകളിൽ ഇന്ധനം എത്തിക്കുന്നതിന് തടസം നേരിടുന്നതിനാൽ അടിയന്തര ഘട്ടങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ പെട്രോൾ പമ്പുകളിൽ മതിയായി ഇന്ധനം സൂക്ഷിക്കാൻ ജില്ലാ കളക്ടർ പമ്പ് ഉടമകൾക്ക് നിർദ്ദേശം നൽകി.



  • Jul 30, 2024 21:08 IST

    ദുരിതത്തിലായ കുട്ടികൾക്ക് മാനസിക പിന്തുണ; ഹെൽപ് ലൈനിൽ വിളിക്കാം

    വനിതാ-ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ ദുരന്ത മേഖയിലെ  കുട്ടികൾക്ക് അടിയന്തര സ്ഥാപന സംരക്ഷണവും മാനസിക പിന്തുണയും ആവശ്യമാണെങ്കിൽ 1098 ചൈൽഡ് ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.



  • Advertisment
  • Jul 30, 2024 20:08 IST

    ദുരന്തപ്രദേശത്ത് നിന്ന് ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റും

    ദുരന്ത സാധ്യതാ പ്രദേശങ്ങളിൽ നിന്നും ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റാൻ ദുരന്ത നിവാരണ അതോറിറ്റിയുമായി ചേർന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പ്രവർത്തിക്കും. ക്യാമ്പുകളിലുള്ളവർക്കും ഒറ്റപ്പെട്ട് പോയവർക്കും  കുടിവെള്ളം, ഭക്ഷണം മറ്റു സൗകര്യങ്ങൾ എന്നിവ അടിയന്തിരമായി ലഭ്യമാക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

    മാലിന്യം, ചെളി, മറ്റ് വസ്തുക്കൾ എന്നിവ നീക്കം ചെയ്യുന്നതിനും മലിന ജലം കലർന്ന കിണറുകൾ വൃത്തിയാക്കിയെടുക്കുന്നതിനും റോഡുകളിലെ തടസങ്ങൾ നീക്കുന്നതിനും ഉൾപ്പെടെയുള്ള നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നല്ല രീതിയിൽ  സ്വീകരിക്കുന്നുണ്ട്.



  • Jul 30, 2024 19:45 IST

    തമിഴ് നടൻ ധനുഷിനെതിരെ പരാതി

    തമിഴ് നടൻ ധനുഷിനെതിരെ നടപടിക്കൊരുങ്ങി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ. നിർമ്മാതാവിന്റെ പരാതിയിലാണ് ധനുഷിനെതിരെ കൗൺസിൽ നടപടിക്ക് തയ്യാറെടുക്കുന്നതെന്നാണ് റിപ്പോർട്ട്. ധനുഷ് സിനിമ ചെയ്യാമെന്ന് വാക്കുനൽകിയ ശേഷം, അഡ്വാൻസ് വാങ്ങി കബളിപ്പിച്ചുവെന്നാണ് പരാതി.



  • Jul 30, 2024 17:55 IST

    ദുരന്തഭൂമിയിൽ രക്ഷാദൗത്യത്തിനായി ഹെലികോപ്ടർ എത്തി

    വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായി സൈനിക ഹെലികോപ്ടർ എത്തി. 



  • Jul 30, 2024 17:05 IST

    വയനാട് ദുരന്തത്തിൽ മരിച്ചത് 93 പേർ

    വയനാട് ദുരന്തത്തിൽ 93 പേർ മരിച്ചതായി മുഖ്യമന്ത്രി. 128 പേർ പരുക്കേറ്റ് ചികിൽസയിൽ കഴിയുന്നു. 34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 18 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി.



  • Jul 30, 2024 17:01 IST

    ആശുപത്രികളിൽ 128 പേർ

    വയനാട് ദുരന്തത്തിൽ പരുക്കേറ്റ് 128 പേർ ആശുപത്രികളിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.



  • Jul 30, 2024 16:55 IST

    മരണം 90 ആയി

    വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 90 ആയി ഉയർന്നു



  • Jul 30, 2024 16:51 IST

    വയനാട് ദുരന്തത്തിൽ കാണാതായത് 98 പേർ

    വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായത് 98 പേരെയെന്ന് സർക്കാരിന്റെ ഔദ്യോഗിക കണക്ക്.



  • Jul 30, 2024 16:49 IST

    വയനാട് ദുരന്തം: രക്തം ആവശ്യമുണ്ട്

    news



  • Jul 30, 2024 16:46 IST

    3 ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

    കേരളത്തിലെ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ തൃശൂര്‍, കാസർകോട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.



  • Jul 30, 2024 16:43 IST

    ചൂരൽമലയിൽ കനത്ത മൂടൽമഞ്ഞ്, രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി

    ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ ചൂരൽ മലയിൽ രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളിയായി മൂടൽമഞ്ഞ്. കനത്ത മൂടൽമഞ്ഞ് കാഴ്ച മറക്കുന്ന സ്ഥിതിയാണ്. 



  • Jul 30, 2024 16:37 IST

    കോഴിക്കോട്ടുനിന്നുള്ള 150 അംഗ സൈനിക സംഘം ചൂരൽമലയിൽ

    രക്ഷാപ്രവർത്തനത്തിന് കോഴിക്കോട്ടുനിന്നുള്ള 150 അംഗ സൈനികസംഘം ചൂരൽമലയിലെത്തി.



  • Jul 30, 2024 16:31 IST

    മുണ്ടക്കൈയിൽ കുടുങ്ങി കിടന്നവരെ സൈന്യം രക്ഷപ്പെടുത്തി

    മുണ്ടക്കൈയിൽ കുടുങ്ങി കിടന്ന 100 പേരെ സൈന്യം രക്ഷപ്പെടുത്തി



  • Jul 30, 2024 16:24 IST

    രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സൈന്യം

    news



  • Jul 30, 2024 16:21 IST

    വയനാട് ഉരുൾപൊട്ടൽ, മരണം 84 ആയി

    വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 84 ആയി ഉയർന്നു.



  • Jul 30, 2024 16:20 IST

    എറണാകുളം ജില്ലയിൽ 14 ദുരിതാശ്വാസ ക്യാംപുകൾ

    എറണാകുളം ജില്ലയിൽ 14 ദുരിതാശ്വാസ ക്യാംപുകളിലായി 339 പേർ. ഇതിൽ 119 പേർ പുരുഷൻമാരും 131 പേർ സ്ത്രീകളും 89 കുട്ടികളുമാണുള്ളത്. 



  • Jul 30, 2024 16:18 IST

    കാലവര്‍ഷക്കെടുതി: അവശ്യസര്‍വ്വീസ് ജീവനക്കാരെ സജ്ജരാക്കാന്‍ ചീഫ് സെക്രട്ടറിയുടെ നിർദേശം

    സംസ്ഥാനത്ത് മഴ കനക്കുകയും വയനാട് ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടാവുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ തീവ്രമഴമുന്നറിയിപ്പ് നല്‍കിയിട്ടുമുള്ള സാഹചര്യത്തില്‍ അവശ്യസര്‍വ്വീസായി പ്രഖ്യാപിച്ചിരിക്കുന്ന പൊലീസ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, റവന്യൂ ആരോഗ്യം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ എല്ലാ വകുപ്പുകളിലെയും ജീവനക്കാരുടെ ദീര്‍ഘകാല അവധി ഒഴികെയുള്ള അവധി റദ്ദാക്കി തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. ഈ ജീവനക്കാരെ ഏതു തരത്തിലുള്ള പ്രകൃതിക്ഷോഭ ദുരന്ത സാഹചര്യങ്ങളും നേരിടുന്നതിന് സജ്ജരാക്കി നിര്‍ത്തുന്നതിന് എല്ലാ വകുപ്പ് മേധാവികള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും ചീഫ് സെക്രട്ടിറി നിര്‍ദ്ദേശം നല്‍കി. കൂടുതല്‍ പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യത മുന്‍നിര്‍ത്തി ഏതുതരത്തിലുള്ള ദുരന്തസാഹചര്യങ്ങളെയും നേരിടുന്നതിന് സംസ്ഥാനം തയ്യാറാകുന്നതിന്റെ ഭാഗമായാണ് ഉത്തരവ്.



  • Jul 30, 2024 16:12 IST

    രാഹുലും പ്രിയങ്കയും നാളെ വയനാട്ടിൽ

    രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കേരള എംപിമാരായ കെ.സി.വേണുഗോപാൽ, ഇ.ടി.മുഹമ്മദ് ബഷീർ, എം.കെ.രാഘവൻ എന്നിവർ നാളെ വയനാട്ടിൽ എത്തും.



  • Jul 30, 2024 16:01 IST

    വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തുനിന്നുള്ള കാഴ്ച

    news



  • Jul 30, 2024 16:00 IST

    രക്ഷാപ്രവർത്തനത്തിന് നേവി

    നേവിയുടെ സംഘം രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. ഇന്ത്യൻ നേവിയുടെ റിവർ ക്രോസിംഗ് ടീമാണ് വയനാട്ടിൽ എത്തിയത്. ഏഴിമല നാവിക അക്കാദമിയിലെ നേവി സംഘത്തിൽ മെഡിക്കൽ വിദഗ്ധരുമുണ്ടാകും.



  • Jul 30, 2024 15:59 IST

    ചൂരൽമലയിൽ പള്ളിയിലും മദ്രസയിലും പോളിടെക്നിക്കിലും താൽക്കാലിക ആശുപത്രി സംവിധാനം

     ഉരുൾപൊട്ടലുണ്ടായ ചുരൽമലയിൽ താൽക്കാലിക ആശൂപത്രി സജ്ജീകരിച്ചു. ചൂരൽമലയിലെ പോളിടെക്‌നിക്കൽ കോളേജിലാണ് താൽക്കാലിക ആശൂപത്രി സജ്ജമാക്കിയതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിനുപുറമേ അടിയന്തര സേവനങ്ങൾ നൽകാൻ ചൂരൽമല പള്ളിയിലും മദ്രസയിലും ക്ലിനിക്കൽ സേവനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രദേശത്ത് അഞ്ച് ക്യാമ്പുകൾ കൂടി ആരംഭിക്കും.



  • Jul 30, 2024 15:52 IST

    വയനാടിനായി കൈകോർക്കാം

    news



  • Jul 30, 2024 15:13 IST

    വയനാടിന് 5 കോടി സഹായം പ്രഖ്യാപിച്ച് സ്റ്റാലിൻ

    ഉരുൾപൊട്ടലിൽ നടുങ്ങിയ വയനാട്ടിൽ അടിയന്തര ഇടപെടലുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി കേരളത്തിന് 5 കോടി രൂപ നൽകുമെന്ന് അറിയിച്ചു.



  • Jul 30, 2024 15:11 IST

    വയനാട് ദുരന്തം: സംസ്ഥാനത്ത് ഇന്നും നാളെയും (30, 31) ഔദ്യോഗിക ദുഃഖാചരണം

    വയനാട് ജില്ലയിലെ ചൂരല്‍മലയിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 30, 31 തീയതികളില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വയനാട്ടിലെ ദുരന്തത്തില്‍ അനേകം പേര്‍ക്ക് ജീവഹാനിയുണ്ടായതിലും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിലും സര്‍ക്കാര്‍ അതീവ ദുഃഖം രേഖപ്പെടുത്തി. ദുഃഖാചരണ കാലയളവില്‍ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടേണ്ടതും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്‌ക്കേണ്ടതുമാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.



  • Jul 30, 2024 15:08 IST

    വയനാട്ടിലേക്ക് സൈനികർ പുറപ്പെടുന്നു



  • Jul 30, 2024 15:07 IST

    കോഴിക്കോട് ജില്ലയില്‍ 41 ദുരിതാശ്വാസ ക്യാംപുകളിലായി 854 പേര്‍

    കോഴിക്കോട് ജില്ലയില്‍ ആകെ 41 ക്യാംപുകളിലായി 196 കുടുംബങ്ങളിലെ 854 ആളുകളാണ് കഴിയുന്നത്. നൂറുകണക്കിനാളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളോട് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



  • Jul 30, 2024 15:07 IST

    കോഴിക്കോട് ജില്ലയിലെ വിലങ്ങാട്ട് മണ്ണിടിച്ചില്‍; ഒരാളെ കാണാതായി, 15 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു

    കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ പെട്ട വിലങ്ങാട് മലയങ്ങാട് ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ മലയങ്ങാട് പാലം ഒലിച്ചു പോയി. പുഴയുടെ തീരത്തുള്ള നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു. പാലം തകര്‍ന്നതിനെ തുടര്‍ന്ന് 15 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. പുഴയുടെ തീരങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു. എന്‍ഡിആര്‍എഫ് സംഘം രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയാണ്. 



  • Jul 30, 2024 14:32 IST

    വയനാട് ഉരുൾപൊട്ടൽ: ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സ്‌പെഷ്യൽ ഓഫിസറെ നിയമിച്ചു

    വയനാട് ജില്ലയിലുണ്ടായ വൻ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവുവിനെ സ്‌പെഷ്യൽ ഓഫിസറായി നിയമിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും ജില്ലാ കളക്ടർക്കും ജില്ലാ ഭരണകൂടത്തിനും ആവശ്യമായ പിന്തുണ നൽകുന്നതിനുമായാണു സ്‌പെഷ്യൽ ഓഫിസറെ നിയോഗിച്ചു സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.



  • Jul 30, 2024 14:32 IST

    മുഖ്യമന്ത്രിയുടെ പത്രസമ്മേളനം വൈകിട്ട് 5 ന്

    മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം ഇന്ന് വൈകിട്ട് 5 മണിക്ക് സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ റൂമിൽ നടക്കും.



  • Jul 30, 2024 14:14 IST

    തിരച്ചിലിന് സൈന്യത്തിന്റെ ഡോഗ് സ്ക്വാഡിനെ ലഭ്യമാക്കണമെന്ന് സംസ്ഥാനം അഭ്യർത്ഥിച്ചു

    വയനാട്ടിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ ഡോഗ് സ്ക്വാഡിനെ കൂടി ലഭ്യമാക്കണമെന്ന് സർക്കാർ സൈന്യത്തോട് അഭ്യർത്ഥിച്ചു. സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം മീററ്റ് ആർ. വി.സി യിൽ  നിന്ന് സൈന്യത്തിന്റെ ഡോഗ് സ്ക്വാഡ് എത്തും. തിരച്ചിലിന് ഫോറസ്റ്റിന്റെ ഡ്രോൺ കൂടി പങ്കാളിയാവും.



  • Jul 30, 2024 14:14 IST

    നേവിയുടെ 50 അംഗ സംഘം 2 മണിക്ക് എത്തും

    വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനായി നേവിയുടെ 50 അംഗ സംഘം 2 മണിക്ക് വയനാട്ടിൽ എത്തും. ഇന്ത്യൻ നേവിയുടെ റിവർ ക്രോസിംഗ് ടീമാണ് വയനാട്ടിൽ എത്തുന്നത്.ഏഴിമല നാവിക അക്കാദമിയിലെ നേവി സംഘത്തിൽ മെഡിക്കൽ വിദഗ്ധരുമുണ്ടാകും.



  • Jul 30, 2024 13:10 IST

    മേപ്പാടിയിൽ സൈന്യമെത്തി

    കൽപ്പറ്റ: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേപ്പാടിയിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി സൈന്യമെത്തി. ബംഗളൂരുവിൽ നിന്നാണ് സൈന്യമെത്തിയത്. നേരത്തെ കൊച്ചിയിൽ നിന്നുള്ള നാവിക സേനയും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് സ്ഥലത്തെത്തിയിട്ടുണ്ട്. ഉരുൾപൊട്ടലിനെ തുടർന്ന് പുറംലോകവുമായി ബന്ധം നഷ്ടപ്പെട്ട മുണ്ടക്കൈയിൽ ഇതുവരെയും രക്ഷാപ്രവർത്തകർക്ക് പൂർണ്ണമായി എത്തിചേരാൻ കഴിഞ്ഞിട്ടില്ല. 

     



  • Jul 30, 2024 12:26 IST

    ഐഡിഎസ്എഫ്എഫ്കെയുടെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി

    വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സാഹചര്യത്തിൽ ഐഡിഎസ്എഫ്എഫ്കെയുടെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. അതേസമയം, ചിത്രങ്ങളുടെ പ്രദർശനം നടക്കും. അവാർഡ് ജേതാക്കൾക്ക് ഔദ്യോഗിക പരിപാടികളില്ലാതെ പുരസ്കാരങ്ങൾ വിതരണം ചെയ്യും.



  • Jul 30, 2024 12:07 IST

    തൃശൂർ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് നിരോധനം ഏർപ്പെടുത്തി

    തൃശൂർ: ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് ഇന്നും നാളെയും  നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ  അറിയിച്ചു. കൂടാതെ ചാലക്കുടി മലക്കപ്പാറ വഴിയുള്ള എല്ലാ യാത്രയ്ക്കും രാത്രികാലങ്ങളിൽ ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തര സാഹചര്യങ്ങളിൽ  അധികൃതരുമായി ബന്ധപ്പെട്ട് യാത്രയ്ക്ക് അനുമതി തേടാവുന്നതാണ്.

     



  • Jul 30, 2024 12:06 IST

    നേവി സംഘം എത്തും

    കൊച്ചി: വയനാട്ടിലെ രക്ഷാപ്രവർത്തനത്തിനായി   ഏഴിമലയിൽ നിന്ന് നാവിക സേനാ സംഘം എത്തും. നേവിയുടെ റിവർ ക്രോസിംഗ് ടീമിന്റെ സഹായം ആണ് അഭ്യർത്ഥിച്ചത്. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കും.വയനാട്ടിലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ തിരിച്ച മന്ത്രിമാരുടെ സംഘം കോഴിക്കോട് എത്തി. കെ രാജൻ, പി.എ മുഹമ്മദ് റിയാസ്,  ഒ.ആർ കേളു എന്നിവരാണ് വിമാനമാർഗ്ഗം കോഴിക്കോട് എത്തിയത്. ഇവർ വയനാട്ടിലേക്ക് തിരിച്ചു.



  • Jul 30, 2024 11:46 IST

    വയനാട്ടിലെ ഉരുൾപ്പൊട്ടൽ: മരണസംഖ്യ 45 ആയി

    കൽപ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 45 ആയി ഉയർന്നു. ഇനിയും നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. മലവെള്ള പാച്ചിലിൽ നിരവധി മൃതദേഹങ്ങൾ ഒഴുകിപോയെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു.

     



  • Jul 30, 2024 10:54 IST

    പാലക്കാട് മൈലാടുംപരിതയിൽ ഉരുൾപൊട്ടി

    പാലക്കാട്: കയറാടി ് മൈലാടും പരിതയിൽ ഉരുൾ പൊട്ടിയതിനെ തുടർന്ന്  12 കുടുംബങ്ങളെ തിരു ഹൃദയ ദേവാലയ ഹാളിലേയ്ക്ക് മാറ്റി പാർപ്പിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പുഴപ്പാലം കരകവിഞ്ഞതിനെ തുടർന്ന് പ്രദേശത്തെ 15 വീടുകളിലെ 50പേരെ ചൈതന്യ കല്യാണമാണ്ഡപത്തിൽ മാറ്റി പാർപ്പിച്ചിച്ചു.



  • Jul 30, 2024 10:50 IST

    അട്ടപ്പാടി, നെല്ലിയാമ്പതി ചുരം വഴിയുള്ള യാത്രയ്ക്ക് നിയന്ത്രണം

    പാലക്കാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ അട്ടപ്പാടി,നെല്ലിയാമ്പതി ചുരം പാതവഴിയുള്ള ഗതാഗതത്തിന് കലക്ടർ നിയന്ത്രണം ഏർപ്പെടുത്തി. മണ്ണിടിച്ചിൽ സാധ്യതയെ തുടർന്നാണ് പൊ തുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലുള്ളതും തോട്ടം മേഖലയിലെ ചരക്കു ഗതാഗതവും ഒഴികെയുള്ള  യാത്രകൾക്ക് ഓഗസ്റ്റ് രണ്ട് വരെ നിരോധനം ഏർപ്പെടുത്തിയത്. 



  • Jul 30, 2024 10:38 IST

    ഉരുള്‍പൊട്ടലില്‍ മരണം 41 ആയി

    വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 41 ആയി ഉയർന്നു. ചൂരൽമലയിൽ തകർന്ന വീട്ടിൽ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. 



  • Jul 30, 2024 09:53 IST

    അഞ്ച് മന്ത്രിമാർ വയനാട്ടിലേക്ക്

    കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുവാൻ അഞ്ച് മന്ത്രിമാർ സ്ഥലത്തെത്തും. പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററുകളും എത്തിക്കും. സംസ്ഥാനത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് കേന്ദ്രവും ഉറപ്പുനൽകി. 



  • Jul 30, 2024 09:31 IST

    വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവ്വീസ് നിർത്തി

    കൊച്ചി:വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. പോലീസ് നിർദേശത്തെത്തുടർന്നാണ് സർവ്വീസുകൾ നിർത്തിവെച്ചത്. വയനാട്ടിൽ കനത്ത മഴ തുടരുകയാണ്. മുണ്ടക്കൈയിലും ചൂരൽമലയിലും വൻഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് പോകുന്ന പാലം തകർന്ന് പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. 

     



national news News Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: