scorecardresearch

മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച്‌ അലർട്ട്‌: Kerala News Highlights

kerala news today Highlights: വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം

kerala news today Highlights: വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rain | Weather

പ്രതീകാത്മക ചിത്രം

Kerala News Highlights 26 july 2024തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോഡ്, കോഴിക്കോട് ജില്ലകളിലാണ് ഞായറാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Advertisment

  • Jul 28, 2024 21:29 IST

    തമിഴ്നാട്ടിൽ എഐഎഡിഎംകെ നേതാവിനെ കൊലപ്പെടുത്തി

    തമിഴ്നാട്ടിൽ എഐഎഡിഎംകെ നേതാവിനെ അ‍ജ്ഞാത സംഘം ആക്രമിച്ച് കൊലപ്പെടുത്തി. ഇ പളനിസ്വാമി വിഭാഗം പ്രവർത്തകനായ പത്മനാഭനാണ് കൊല്ലപ്പെട്ടത്. തിരുപാപുലിയൂർ സ്വദേശിയാണ് പത്മനാഭൻ. തിരുപാപുലിയൂരിൽ കട നടത്തി വരികയായിരുന്നു. അതിർത്തി പ്രദേശമായി കടലൂരിൽ വച്ചാണ് കൊലപാതകം നടന്നത്. 



  • Jul 28, 2024 20:53 IST

    എച്ച്.ഡി കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    ബാംഗ്ലൂരിൽ ബിജെപി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടായതിനെ തുടർന്ന് കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



  • Advertisment
  • Jul 28, 2024 20:06 IST

    അർജുനെ കണ്ടെത്താൻ തൃശൂരിലെ അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ ഓപ്പറേറ്റർമാർ ഷിരൂരിലേക്ക്

    കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിപ്പെട്ട് കാണാതായ അർജുനെ കണ്ടെത്താനുള്ള ദൗത്യത്തിൽ പങ്കുചേരാൻ തൃശൂരിലെ അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ ഓപ്പറേറ്റർമാർ ഷിരൂരിലേക്ക് പോകും. കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ബാർജ് നദിയിൽ ഉറപ്പിച്ച് നിർത്താനാവുമോ എന്ന് പരിശോധിക്കാനാണ് ഓപ്പറേറ്റർമാർ കർണാടകയിലേക്ക് പോകുന്നത്.



  • Jul 28, 2024 19:28 IST

    നാളെ ലോക ഒ.ആര്‍.എസ് ദിനം; ഉപയോഗം ജീവന്‍ തന്നെ രക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രി

    മഴ തുടരുന്നതിനാല്‍ വയറിളക്ക രോഗങ്ങള്‍ ഉണ്ടാകാന്‍ ഏറെ സാധ്യതയുള്ള കാലമായതിനാല്‍ ഒ.ആര്‍.എസ്. അഥവാ 'ഓറല്‍ റീ ഹൈഡ്രേഷന്' വളരെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒ.ആര്‍.എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാകും.

    ശരീരത്തില്‍ നിന്നും ജലാശവും ലവണങ്ങളും നഷ്ടപ്പെട്ട് മരണത്തിന് വരെ കാരണമാകുന്ന കോളറ, ഷിഗല്ല തുടങ്ങിയ വയറിളക്ക രോഗങ്ങള്‍ മൂലമുള്ള മരണം പ്രത്യേകിച്ച് കുട്ടികളില്‍ തടയാന്‍ ഒ.ആര്‍.എസ്. തക്കസമയം നല്‍കുന്നതിലൂടെ സാധിക്കുന്നതാണ്. വയറിളക്കമോ ഛര്‍ദ്ധിലോ നിന്നില്ലെങ്കില്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കുകയും പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.



  • Jul 28, 2024 17:44 IST

    ദേശീയ ബോക്സിങ് ചാമ്പ്യൻഷിപ്പ്; സ്വർണ മെഡൽ നേടി മെംസ് ഇൻ്റർനാഷണൽ സ്കൂൾ വിദ്യാർഥികൾ

    നാഷണൽ യൂത്ത് സ്പോർട്‌സ് ആൻഡ് എജുക്കേഷൻ ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ ഗോവയിൽ നടന്ന ദേശീയ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡലുകൾ കരസ്ഥമാക്കി കോഴിക്കോട് കാരന്തൂർ മെംസ് ഇൻ്റർനാഷണൽ സ്കൂൾ വിദ്യാർഥികളായ ശംറീൻ അലിയും അമൻ സയാനും. 



  • Jul 28, 2024 16:53 IST

    അര്‍ജുനായുള്ള തിരച്ചില്‍ അവസാനിപ്പിച്ച് ഈശ്വര്‍ മാല്‍പെ

    കർണാടകയിലെ ഷിരൂരില്‍ മണ്ണിന് അടിയില്‍പ്പെട്ട് കാണാതായ അര്‍ജുനുവേണ്ടി നടത്തുന്ന തിരച്ചില്‍ അവസാനിപ്പിച്ച് മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെയും സംഘവും. തിരച്ചിലിലെ പ്രതിസന്ധിയെക്കുറിച്ച് വ്യക്തമാക്കിയതിനു പിന്നാലെയാണ് ദൗത്യം അവസാനിപ്പിക്കാനുള്ള മാൽപെ സംഘത്തിന്റെ തീരുമാനം.



  • Jul 28, 2024 15:03 IST

    യുവതിയുടെ ആത്മഹത്യ:ഭർത്താവിനെതിരെ കേസെടുത്തു

    തൃശൂർ: തൃശൂർ പുതുക്കാട് യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസ്. ഒന്നര മാസം മുൻപ് ബന്ധുവിന്റെ വീട്ടിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ച അനഘ അശോകൻ ഇന്നലെയാണ് മരിച്ചത്. ഭർത്താവ് ആനന്ദ് അനഘയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ആത്മഹത്യശ്രമത്തിന് പിന്നാലെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവിനെതിരെ നേരത്തെ തന്നെ പുതുക്കാട് പൊലീസ് കേസെടുത്തിരുന്നു. 

     

     



  • Jul 28, 2024 14:58 IST

    രോഹിത് ഷെട്ടി സ്‍നിക്കേഴ്‌സ് ബ്രാൻഡ് അംബാസഡർ

    ബോളിവുഡ് സംവിധായകനും നടനുമായ രോഹിത് ഷെട്ടി സ്‍നിക്കേഴ്‌സ്ന്‍റെ പുതിയ ബ്രാൻഡ് അംബാസഡറായി മാർസ് റിഗ്ലി ഇന്ത്യ പ്രഖ്യാപിച്ചു. കാറുകളോടും ആക്ഷനോടുമുള്ള ഇഷ്ടം ഒരുമിച്ചുകാണിക്കുന്ന രീതിയിൽ സ്‍നിക്കേഴ്‌സ്ന്‍റെ പുതിയ ബ്രാൻഡ് അംബാസഡറാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് രോഹിത് ഷെട്ടി പറഞ്ഞു



  • Jul 28, 2024 13:22 IST

    അർജുനായുള്ള തിരച്ചിൽ നിർത്തരുത്- മന്ത്രി റിയാസ്

    മംഗളൂരു: അർജുനായുള്ള തിരച്ചിൽ തുടരുന്നത് ഇന്നത്തെ ദൗത്യത്തിന്റെ പുരോഗതി നോക്കിയ ശേഷമാകുമെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിന്റെ നിർദേശം തള്ളി മന്ത്രി പിഎ മുഹമ്മദ്ദ് റിയാസ്. അർജുനെ കണ്ടെത്തുന്നത് വരെ ദൗത്യം തുടരുമെന്നത് ഇരുസംസ്ഥാനങ്ങളും ചേർന്നെടുത്ത തീരൂമാനമാണ്. ഇക്കാര്യത്തിൽ കർണ്ണാടക ഏകപക്ഷീയമായ തീരൂമാനം എടുക്കുന്നത് ശരിയല്ലെന്നും റിയാസ് പറഞ്ഞു.



  • Jul 28, 2024 13:05 IST

    അർജുനായുള്ള തിരച്ചിൽ: ഇന്ന് കൂടി പരമാവധി ശ്രമിക്കുമെന്ന് കലക്ടർ

    അർജുനായുള്ള തിരച്ചിൽ തുടരുന്നത് ഇന്നത്തെ ദൗത്യത്തിന്റെ പുരോഗതി നോക്കി തുടരുമെന്ന് ഉത്തര കർണ്ണാടക ജില്ലാ ഭരണകൂടം. പുഴയിലെ കുത്തൊഴുക്ക് കാരണം തിരച്ചിൽ തുടരാനാവാത്ത സ്ഥിതിയാണ്. തുടർതീരൂമാനം കർണ്ണാടക സർക്കാരിന്റെ നിർദേശ പ്രകാരമായിരിക്കുമെന്നും ജില്ലാ ഭരണകൂടം പറഞ്ഞു. 



  • Jul 28, 2024 12:28 IST

    അർജുനായുള്ള തിരച്ചിൽ ഫലപ്രാപ്തിയിൽ എത്തുന്നത് വരെ തുടരണം-മന്ത്രി

    അങ്കോല: ഉത്തരകന്നഡയിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ നടപടികൾ കുറച്ചുകൂടി ഊർജിതമായി തുടരണമെന്നാണ് കേരളസർക്കാരിന്റ ആവശ്യമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ഷിരൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ അറിയിച്ചിട്ടുണ്ടെന്നും ഫലപ്രാപ്തിയിൽ എത്തുന്നത് വരെ ദൗത്യം തുടരണമെന്നും മന്ത്രി പറഞ്ഞു



  • Jul 28, 2024 12:05 IST

    കൊല്ലത്ത് ഗർഭിണിയായ കുതിരയെ കെട്ടിയിട്ട് തല്ലി

    കൊല്ലം: കൊല്ലം പള്ളിമുക്കിൽ ഗർഭിണിയായ കുതിരയെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്തു. കുതിരയുടെ ഉടമ ഷാനവാസിൻറെ പരാതിയിലാണ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട മൂന്നു പേരെ തിരിച്ചറിഞ്ഞതായും ഇരവിപുരം പൊലീസ് പറഞ്ഞു.

     



  • Jul 28, 2024 11:01 IST

    എയർഗൺ ഉപയോഗിച്ച് യുവതിക്ക് നേരെ വെടിവെപ്പ്

    തിരുവനന്തപുരം: പാർസൽ നൽകാനെന്ന് പേരിൽ വീട്ടിലെത്തിയ യുവതി ഗ്രഹനാഥയ്ക്ക് നേരെ എയർഗൺ ഉപയോഗിച്ചു വെടിവെച്ചു. തിരുവനന്തപുരം വഞ്ചിയൂരിലാണ് സംഭവം. വഞ്ചിയൂർ ചെമ്പകശേരി സ്വദേശിനി സിനിക്ക് നേരെയാണ് പാർസൽ നൽകാനെന്ന് വ്യാജേന മുഖം മുടി ധരിച്ചെത്തിയ സ്ത്രീ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി



  • Jul 28, 2024 10:57 IST

    ആദിവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

    അടിമാലി: ഇടുക്കി അടിമാലിയിൽ ആദിവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അടിമാലി അഞ്ചാംമൈൽ സ്വദേശി ജലജ(39)-നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹത്ത് മുറിവുകളും കുത്തേറ്റ് പാടുകളുമുണ്ട്. സംഭവത്തിൽ ഭർത്താവ് ബാലകൃഷ്ണനെ അടിമാലി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. 



  • Jul 28, 2024 09:57 IST

    മാവോയിസ്റ്റ് നേതാവ് പാലക്കാട് പിടിയിൽ

    പാലക്കാട്: മാവോയിസ്റ്റ്  നേതാവ് സോമൻ പിടിയിൽ. ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ശനിയാഴ്ച അർധരാത്രിയാണ് തീവ്രവാദവിരുദ്ധ സേന ഇയാളെ പിടികൂടി. വയനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന നാടുകാണി ദളത്തിന്റെ  കമാൻഡറാണ് ഇയാൾ. എറണാകുളത്ത് എത്തിച്ച സോമനെ എടിഎസ് ചോദ്യം ചെയ്തുവരികയാണ്. 

     



national news News Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: