scorecardresearch

വയനാട് ദുരന്തം; 218 മൃതദേഹങ്ങൾ സംസ്‌കരിച്ചു: Kerala News Highlights

Kerala News Highlights: പുത്തുമലയിൽ കൂടുതൽ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. 20 സെന്റ് ഭൂമിയാണ് അധികമായി ഏറ്റെടുത്തത്. നിലവിൽ മൃതദേഹങ്ങൾ സംസ്‌കരിച്ചിട്ടുള്ള ഭൂമിയോട് ചേർന്നാണ് അധിക ഭൂമിയുമുള്ളത്

Kerala News Highlights: പുത്തുമലയിൽ കൂടുതൽ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. 20 സെന്റ് ഭൂമിയാണ് അധികമായി ഏറ്റെടുത്തത്. നിലവിൽ മൃതദേഹങ്ങൾ സംസ്‌കരിച്ചിട്ടുള്ള ഭൂമിയോട് ചേർന്നാണ് അധിക ഭൂമിയുമുള്ളത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
news

152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

Kerala News Highlights മേപ്പാട്: വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടമായ 218 പേരുടെ മൃതദേഹങ്ങൾ ഇതുവരെ സംസ്‌കരിച്ചു.പുത്തുമലയിലെ ഈ ശ്മശാനഭൂമി പ്രത്യേക വേലി കെട്ടിത്തിരിച്ച്, സ്ഥിരം ശ്മശാനഭൂമിയാക്കും. 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അതേസമയം ക്യാമ്പുകളിൽ കഴിയുന്നവർക്ക് നഷ്ടപ്പെട്ട റേഷൻ കാർഡുകൾ ഇന്ന് മുതൽ വിതരണം ചെയ്യും. ക്യാമ്പുകളിൽ കഴിയുന്നവരുടെ രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയുടെ ഭാഗമായി ശേഖരിക്കും. അതിനിടെ, പുത്തുമലയിൽ കൂടുതൽ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. 20 സെന്റ് ഭൂമിയാണ് അധികമായി ഏറ്റെടുത്തത്. നിലവിൽ മൃതദേഹങ്ങൾ സംസ്‌കരിച്ചിട്ടുള്ള ഭൂമിയോട് ചേർന്നാണ് അധിക ഭൂമിയുമുള്ളത്. ഇവിടെ തിരിച്ചറിഞ്ഞിട്ടില്ലാത്തവരുടെ സംസ്‌കാരം ഇന്നും തുടരും.

Advertisment

  • Aug 07, 2024 20:33 IST

    വയനാട് ദുരിതബാധിതർക്ക് കാഴ്ച ഉറപ്പാക്കി കണ്ണടകൾ നൽകും

    വയനാട് ദുരന്തമേഖലയിൽ നേത്രാരോഗ്യം ഉറപ്പ് വരുത്താനായി ആരോഗ്യ വകുപ്പ് കണ്ണ് പരിശോധന നടത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതുവരെ 360 പേരെ പരിശോധിച്ചു. 171 പേർക്ക് കണ്ണടകൾ വേണമെന്ന് കണ്ടെത്തി. അതിൽ 34 പേർക്ക് കണ്ണട നൽകിയിട്ടുണ്ട്. ആവശ്യമായ മുഴുവൻ പേർക്കും ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.



  • Aug 07, 2024 18:58 IST

    കൊച്ചിയിൽ ലിഫ്റ്റ് തകർന്ന് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം

    കൊച്ചിയിൽ ലിഫ്റ്റ് തകർന്ന് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം. സിഐടിയു പ്രവർത്തകമായ നസീർ (42) ആണ് മരണപ്പെട്ടത്. എറണാകുളം ഉണിച്ചിറയിലാണ് സംഭവം. ലിഫ്റ്റിന്‍റെ റോപ്പ് പൊട്ടിയായിരുന്നു അപകടം.



  • Advertisment
  • Aug 07, 2024 18:53 IST

    റേഷൻ കാർഡുകൾ നഷ്ടപ്പെട്ടവർക്ക് പകരം കാർഡുകളുടെ വിതരണം തുടങ്ങി

    വയനാട് ഉരുൾപൊട്ടലിൽ റേഷൻ കാർഡ് നഷ്ടമയവർക്ക് പകരം കാർഡുകളുടെ വിതരണം തുടങ്ങി. ക്യാമ്പുകളിൽ കഴിയുന്ന ആളുകളിൽ നിന്നും ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ പുഞ്ചിരി മറ്റത്തെ മൂന്ന് പേർക്കും ചൂരൽമല നിവാസികളായ അഞ്ച് പേർക്കുമാണ് റവന്യൂ മന്ത്രി കെ.രാജൻ പുതിയ കാർഡുകൾ വിതരണം ചെയ്തത്. രേഖകൾ ലഭ്യമാക്കാൻ അദാലത്ത്  മാതൃകയിൽ ക്യാമ്പ് സംഘടിപ്പിക്കും.



  • Aug 07, 2024 18:02 IST

    ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി

    സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച ഹേമകമ്മിറ്റി റിപ്പോര്‍ട്ട്
    പുറത്തുവിടുന്നതിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. റിപോർട്ട് പുറത്തു വിടണമെന്ന് വനിതാ കമ്മീഷനും സിനിമയിലെ
    സ്ത്രീകളുടെ സംഘടന വിമൻ ഇൻ സിനിമാ കളക്ടീവും ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് വിവരാവകാശ അപേക്ഷകര്‍ക്ക് നല്‍കുന്നത് സ്വകാര്യതയുടെ ലംഘനമാവുമെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാവ് സജിമോന്‍ പാറയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് വി.ജി അരുൺ പരിഗണിച്ചത്. ഹർജിയിൽ പൊതുതാൽപര്യമില്ലെന്നാണ് ഹർജിക്കാരൻ്റെ വാദം.



  • Aug 07, 2024 16:49 IST

    നേപ്പാളിൽ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ചു മരണം

    കാഠ്മണ്ഡുവിലെ വടക്കുപടിഞ്ഞാറൻ മലനിരകളിൽ ബുധനാഴ്ച ഹെലികോപ്റ്റർ തകർന്ന് നാല് ചൈനീസ് വിനോദസഞ്ചാരികളടക്കം അഞ്ച് പേർ മരിച്ചു.



  • Aug 07, 2024 15:26 IST

    12 രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 3ന്

    12 രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ മൂന്നിന് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ബുധനാഴ്ച അറിയിച്ചു.



  • Aug 07, 2024 13:37 IST

    നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടിച്ചെടുത്ത 2700 കിലോഗ്രാം മയക്കുമരുന്നുകൾ നശിപ്പിച്ചു

    നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കൊച്ചി മേഖല പിടികൂടിയ 2700 കിലോഗ്രാമിലേറെ വരുന്ന മയക്കുമരുന്ന് എറണാകുളം അമ്പലമേട്ടിലുള്ള കെഇഐഎൽ എന്ന സ്ഥലത്ത് ഇൻസിനറേഷൻ വഴി നശിപ്പിച്ചു.



  • Aug 07, 2024 12:57 IST

    സഹതടവുകാരന്റെ അടിയേറ്റ് തടവുകാരൻ മരിച്ചു

    കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം. സഹതടവുകാരന്റെ അടിയേറ്റാണ് കോളയാട് ആലച്ചേരി സ്വദേശി കരുണാകരൻ (86) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് രാത്രിയാണ് സംഭവം. വടി കൊണ്ടുള്ള അടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നു. സംഭവത്തിൽ കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ ജയിലിൽ അന്വേഷണം തുടങ്ങി. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തി. 

     



  • Aug 07, 2024 10:17 IST

    നടിയെ ആക്രമിച്ച കേസ്: ജാമ്യം തേടി ഒന്നാം പ്രതി സുനി സുപ്രീംകോടതിയിൽ

    ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനി ജാമ്യം തേടി സുപ്രീംകോടതിയിൽ. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുനി സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. നേരത്തെ ഹൈക്കോടതി സുനിയുടെ ജാമ്യ ഹർജി തള്ളിയിരുന്നു. അഭിഭാഷകൻ ശ്രീറാം പാറക്കാട്ട്, എം എസ് വിഷ്ണു ശങ്കർ ചിതറ എന്നിവരാണ് ഹർജി സമർപ്പിച്ചത്.

     



  • Aug 07, 2024 09:54 IST

    അമീബിക് മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് അഞ്ചുപേർ ചികിത്സയിൽ

    തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച അഞ്ചുപേർ ചികിത്സയിൽ തുടരുന്നു. രണ്ട് പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ ഉണ്ട്.



  • Aug 07, 2024 09:32 IST

    ഭാര്യാമാതാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു; യുവാവ് അറസ്റ്റിൽ

    തിരുവനന്തപുരം: ഭാര്യാ മാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. ആറ്റിങ്ങൽ കരിച്ചിയിൽ രേണുക അപ്പാർട്ട്‌മെന്റ്‌സിൽ താമസിക്കുന്ന തെങ്ങുവിളാകത്തു വീട്ടിൽ പ്രീത (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകളുടെ ഭർത്താവ് വർക്കല മംഗലത്തുവീട്ടിൽ അനിൽ കുമാറിനെ (40) ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

     



  • Aug 07, 2024 09:29 IST

    മന്ത്രിസഭാ യോഗം ഇന്ന്; വയനാട് മുഖ്യ അജണ്ട

    തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് രാവിലെ ഒമ്പതരക്ക് ഓൺലൈനായി ചേരും. വയനാട്ടിൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസമാണ് യോഗത്തിലെ പ്രധാന അജണ്ട. താൽക്കാലിക ക്യാമ്പുകളിൽ കഴിയുന്നവരെ ആദ്യം വാടക വീടുകളിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം. ദുരന്തത്തിന് ഇരയായവർക്കുള്ള സ്ഥിരമായ പുനരവധിവാസ പദ്ധതി പരിഗണനയിലാണ്. രാജ്യത്തെ തന്നെ ഏറ്റവും ബൃഹത്തായ പുനരധിവാസ പദ്ധതിയാണ് ആലോചനയിലുള്ളതെന്നാണ് വിവരം. ടൗൺഷിപ്പ് തന്നെ നിർമിച്ച് ഇവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് സർക്കാർ ശ്രമം. ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനെ കുറിച്ചും മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.



News Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: