/indian-express-malayalam/media/media_files/dWTjaHEY3Se2qBivgECo.jpg)
Kerala News Highlights
Kerala News Live Updates, Breaking News: തിരുവനന്തപുരം പാറശാലയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവാരക്കോണം സ്വദേശികളായ സെൽവരാജ് (45), ഭാര്യ പ്രിയ (40) എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുള്ളതായി പൊലീസ് സൂചിപ്പിച്ചു. മകൻ എറണാകുളത്താണ് പഠിക്കുന്നത്.
കഴിഞ്ഞദിവസം മകൻ എത്തിയപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വീടിന്റെ ഗേറ്റ് അടച്ചിട്ട നിലയിലും വാതിലുകൾ തുറന്ന നിലയിലുമായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു.
- Oct 27, 2024 22:03 IST
മാസ് ലുക്കിൽ വാണി വിശ്വനാഥ്; കൂടെ ഷൈൻ ടോമും കൂട്ടരും 'ഒരു അന്വേഷണത്തിന്റെ തുടക്കം' കുറിക്കുന്നു, ട്രെയിലർ പുറത്ത്
ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിൽ ശ്രദ്ധേയനായ എം എ നിഷാദ് സംവിധാനം ചെയ്യുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസർ നിർമ്മിക്കുന്ന ചിത്രം നവംബർ 8 മുതൽ തിയറ്ററുകളിലെത്തും.
- Oct 27, 2024 20:27 IST
തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ കേസെടുത്ത് പൊലീസ്
തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ കേസെടുത്ത് പൊലീസ്. ഗൂഡാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ (എസ്ഐടി) ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിലാണ് തൃശൂർ ടൗൺ പൊലീസ് കേസെടുത്തത്. കേസെടുത്തെങ്കിലും ആരെയും പ്രതിചേർത്തിട്ടില്ല.
- Oct 27, 2024 19:27 IST
കത്ത് പുറത്തുവന്ന വിഷയം ഗൗരവമായി അന്വേഷിക്കുമെന്ന് കെ.സുധാകരന്‍
പാലക്കാട് ഡിസിസിയുടെ കത്ത് പുറത്തുവന്ന വിഷയം ഗൗരവമായെടുത്ത് അന്വേഷിച്ച് അതനുസരിച്ചുള്ള നടപടിയുണ്ടാകുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍
- Oct 27, 2024 17:47 IST
കാർ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു.
കാർ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. പട്ടാമ്പി - പുലാമന്തോൾ പാതയില്‍ പുതിയ റോഡിലാണ് അപകടം ഉണ്ടായത്. ചങ്ങരംകുളം കോക്കൂർ മാളിയേക്കൽ സജ്ന (43) യാണ് മരിച്ചത്. ഉച്ചയോടെ പുതിയ റോഡിലായിരുന്നു അപകടം. പെരിന്തൽമണ്ണ ഭാഗത്തുനിന്ന് വന്ന കാര്‍ മരത്തിലിടിച്ചു താഴ്ചയിലേക്ക് മറിയുകയായിരുന്നു
- Oct 27, 2024 16:35 IST
സമ്മേളനത്തിലേക്ക് മാസ് എൻട്രിയുമായി ദളപതി വിജയ്
തമിഴക വെട്രി കഴകത്തിന്റെ സംസ്ഥാന സമ്മേളനം ആരംഭിച്ചു. സമ്മേളന വേദിയിലേക്ക് മാസ് എൻട്രിയായാണ് ദളപതി വിജയ് എത്തിയത്. വേദിയിലേക്ക് കടന്നുവന്ന വിജയ് യെ കരഘോഷങ്ങളോടെയും ആരവങ്ങളോടെയുമാണ് അണികൾ വരവേറ്റത്.
- Oct 27, 2024 15:42 IST
23 ഹോട്ടലുകള്‍ക്ക് ബോംബ് ഭീഷണി
ഇന്ത്യയിലെ 23 ഹോട്ടലുകള്‍ക്ക് നേരെ ബോംബ് ഭീഷണി. കൊല്‍ക്കത്ത, തിരുപ്പതി, രാജ്‌കോട്ട് എന്നീ നഗരങ്ങളിലെ ഹോട്ടലുകള്‍ക്കാണ് ശനിയാഴ്ച ഇ-മെയിലില്‍ ഭീഷണി സന്ദേശമെത്തിയത്. ഇവ വ്യാജ ബോംബ് ഭീഷണികളാണെന്ന് പിന്നീട് പരിശോധനയില്‍ തെളിഞ്ഞു
- Oct 27, 2024 14:04 IST
പാലക്കാട് എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും : വി ശിവന്‍കുട്ടി
1991 ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ സിപിഎം ബിജെപി പിന്തുണ തേടിയതിന്റെ കത്ത് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. അത് ചര്‍ച്ച ചെയ്യേണ്ട അവസരമല്ല ഇപ്പോള്‍. ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പുറത്തു വിട്ട കത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഐക്യ കേരള രൂപീകരണ ശേഷം എന്തെല്ലാം രാഷ്ട്രീയ സംഭവവികാസങ്ങള്‍ നടന്നിട്ടുണ്ട്. അതെല്ലാം ചര്‍ച്ച ചെയ്യേണ്ട അവസരമല്ലല്ലോ ഇപ്പോള്‍. ഇപ്പോഴുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക. രാഷ്ട്രീയമായി ചര്‍ച്ച ചെയ്യേണ്ട സംസ്ഥാന രാഷ്ട്രീയമുണ്ട്, ദേശീയ രാഷ്ട്രീയമുണ്ട്, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുണ്ട്. ചര്‍ച്ച ചെയ്യാനുള്ള ധാരാളം കാര്യങ്ങള്‍ കിടക്കുകയല്ലേയെന്ന് മന്ത്രി ചോദിച്ചു.
- Oct 27, 2024 13:36 IST
സുരേഷ് ഗോപിയെ രക്ഷകന്റെ വേഷം കെട്ടിച്ച് മുഖ്യമന്ത്രി പൂരം കലക്കി; വി ഡി സതീശൻ
പൂരം കലക്കൽ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുരേഷ് ഗോപിയെ രക്ഷകന്റെ വേഷം കെട്ടിച്ച് മുഖ്യമന്ത്രിയുടെ അറിവോടെ പൂരം കലക്കിയെന്നും സതീശൻ വ്യക്തമാക്കി. പൂരം കലക്കലിലെ അന്വേഷണം ഫലപ്രദമല്ല. മുഖ്യമന്ത്രി ആർഎസ്എസിനെ സന്തോഷിപ്പിക്കുന്നു.
വെടിക്കെട്ട് മാത്രമല്ല പല ചടങ്ങുകളും വൈകിപ്പിച്ചുവെന്നും സതീശൻ പറഞ്ഞു. കേസെടുത്താൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാണ്. പൂരം കലക്കിയതാണെന്ന് സിപിഐ പോലും പറഞ്ഞു. എൽഡിഎഫിന്റെ മുന്നണികളിൽ ഭിന്നതയുണ്ട്. കോൺഗ്രസിൽ ഒരു കുഴപ്പവുമില്ല.-സതീശൻ പറഞ്ഞു
- Oct 27, 2024 13:13 IST
തൃശൂർ പൂരം കലങ്ങിയത് തന്നെ; മുഖ്യമന്ത്രിയെ തള്ളി ബിനോയ് വിശ്വം
തൃശൂർ പൂരം അലങ്കോലപ്പെട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ വാദത്തെ എതിർത്ത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. പൂരം കലങ്ങിയിട്ടില്ലെന്നും ആകെ സംഭവിച്ചത് വെടിക്കെട്ട് അൽപം വൈകി എന്നതാണെന്നുമാണ് മുഖ്യമന്ത്രി ശനിയാഴ്ച പറഞ്ഞത്. എന്നാൽ പൂരം കലങ്ങിയത് തന്നെയെന്ന് ഞായറാഴ്ച ബിനോയ് വിശ്വം ആവർത്തിച്ചു. ഇതോടെ തൃശൂർ പുരം സംബന്ധിച്ചുള്ള വിവാദം ഇടതുമുന്നണിയിൽ വീണ്ടും സജീവമാവുകയാണ്.
- Oct 27, 2024 12:36 IST
തിരുവനന്തപുരത്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം
തിരുവനന്തപുരത്ത് പട്ടാപകൽ യുവതിയെ കെട്ടിയിട്ട്് പീഡിപ്പിക്കാൻ ശ്രമം. മംഗലപുരത്താണ് ശനിയാഴ്ചയാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറി ഇരുപതുകാരിയെ കെട്ടിയിട്ട് വായിൽ തുണി തിരുകിക്കയറ്റി ഉപദ്രവിക്കാനാണ് ശ്രമം നടന്നത്.സംഭവത്തിൽ കൊല്ലം സ്വദേശകളായ രണ്ടുപേരെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് യുവതി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് സംഭവം. സമീപത്ത് കേബിൾ ജോലിക്ക് എത്തിയ രണ്ടു യുവാക്കൾ ചേർന്നാണ് വീട്ടിൽ അതിക്രമിച്ച് കയറി 20 കാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചത്.
- Oct 27, 2024 11:48 IST
പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരണമടഞ്ഞു.
അൽഖർജിൽ വെൽഡിങ്ങിനിടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് മാഹി സ്വദേശി മരണമടയുകയും യു പി സ്വദേശിക്ക് പരിക്കേൽക്കുകയും ചെയ്തു.
വളപ്പിൽ തപസ്യ വീട്ടിൽ ശശാങ്കൻ ശ്രീജ ദമ്പതികളുടെ മകൻ അപ്പു എന്ന ശരത് കുമാറാണ് (29) മരണമടഞ്ഞത്. അൽഖർജ് സനയ്യായിൽ അറ്റകുറ്റ പണികൾക്കായി വർക്ക്‌ഷോപ്പിൽ എത്തിച്ച കാറിന്റെ പെട്രോൾ ടാങ്ക് വെൽഡിങ്ങിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്നുണ്ടായ അഗ്നിബാധയിൽ പൊള്ളലേറ്റ രണ്ടു പേരെയും ഉടൻതന്നെ അൽഖർജ് കിംഗ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ശരത് കുമാറിന്റെ പരിക്ക് ഗുരുതരമായതിനാൽ റിയാദ് കിങ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. എങ്കിലും ശരത്കുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. യു പി സ്വദേശിക്ക് 10 ശതമാനത്തോളം പൊള്ളലേറ്റതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
2019ൽ സൗദിയിൽ എത്തിയ ശരത്കുമാർ സ്പോൺസറുടെ വർക്ക് ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. - Oct 27, 2024 11:45 IST
തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സമ്മേളനം ഇന്ന്
നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്. വിഴുപ്പുറത്തെ വിക്രവണ്ടിയിൽ വൈകിട്ട് നാല് മണിക്ക് സമ്മേളനം ആരംഭിക്കും. വലിയ ഒരുക്കങ്ങളാണ് സമ്മേളനത്തിനായി നടത്തിയിരിക്കുന്നത്.
വിഴുപ്പുറത്തെ 85 ഏക്കറിലുള്ള വിശാലമായ മൈതാനത്താണ് സമ്മേളനം നടത്തുന്നത്. 170 അടി നീളത്തിലും 65 അടി വീതിയിലുമാണ് പ്രവർത്തകർക്കിരിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. തമിഴ്നാട് സെക്രട്ടറിയേറ്റിന് സമാനമായ രീതിയിലാണ് സ്റ്റേജ്. പെരിയാറിന്റെയും അംബേദ്കറിന്റെയുമുൾപ്പടെ കട്ടൗട്ടുകളും സമ്മേളന നഗരിയിൽ സ്ഥാപിച്ചിട്ടുണ്ട്. 27 വളണ്ടിയർ ടീമുകളെയാണ് പരിപാടിയുടെ നടത്തിപ്പിനായി നിയോഗിച്ചിരിക്കുന്നത്.
- Oct 27, 2024 11:23 IST
എങ്ങനെ കത്ത് പുറത്തു വന്നുവെന്ന് അറിയില്ല; ഇനി പഴയ കത്തിന് പ്രസക്തിയില്ല: കെ മുരളീധരൻ
പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇനിയിപ്പോൾ പഴയ കത്തിന് പ്രസക്തിയില്ലെന്ന് കെ മുരളീധരൻ. തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനാർത്ഥികളെ നിർദേശിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. സ്വയം സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്നവർക്കും അക്കാര്യങ്ങൾ സൂചിപ്പിക്കാം. പക്ഷെ ഹൈക്കമാൻഡ് ഒരു തീരുമാനമെടുത്താൻ അത് അന്തിമമാണ്. അതിന്റെ പേരിലൊരു ചർച്ച ഈ സന്ദർഭത്തിൽ അസ്ഥാനത്താണെന്ന് കെ മുരളീധരൻ പറഞ്ഞു
- Oct 27, 2024 10:20 IST
കോൺഗ്രസിലെ കത്ത് വിവാദം; രാഷ്ട്രീയായുധമാക്കി സിപിഎം
ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന് കാട്ടി ജില്ലാ കോൺഗ്രസ് കമ്മിറ്റി തയ്യാറാക്കിയ കത്ത് രാഷ്ട്രീയായുധമാക്കനൊരുങ്ങി സിപിഎം. ഡിഡിസിയുടെ നിർദേശം അവഗണിച്ചതിന് പിന്നിൽ വിഡി സതീശനും ഷാഫി പറമ്പിലുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു.
ഡിസിസി ഒന്നടക്കം പ്രമേയം പാസാക്കി അയച്ചിട്ടും മുരളീധരനെ മാറ്റി രാഹുലിനെ പരിഗണിച്ചതിന് പിന്നിൽ വിഡി സതീശനും രാഹുൽ മാങ്കൂട്ടത്തിലുമാണ്. കോൺഗ്രസിനുള്ളിൽ അതിശക്തമായ വിവാദവും പ്രശ്‌നവും നിലനിൽക്കുകയാണ്. ഇടതുപക്ഷ സ്ഥാനാർഥിയ്ക്ക് അനുകൂലമായ ഒരു രാഷ്ട്രീയ സാഹചര്യം അവിടെ കുടുതൽ ശക്തിയോടെ വന്നുകൊണ്ടിരിക്കുകയാണ്- എംവി ഗോവിന്ദൻ പറഞ്ഞു.
- Oct 27, 2024 10:20 IST
മഴയ്ക്ക് നേരിയ ശമനം; ഇന്ന് മുന്നറിയിപ്പില്ല
സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. ഒറ്റപ്പെട്ട മഴ മാത്രമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. വരുന്ന മണിക്കൂറിൽ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒരു ജില്ലയിലും ഇന്ന് പ്രത്യേക മുന്നറിയിപ്പില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളായതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.
- Oct 27, 2024 09:41 IST
എച്ച്എംടി ജംങ്ഷനിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം
എച്ച്എംടി ജംങ്ഷനിൽ ഭാരവാഹനങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ജില്ല കലക്ടർ ഉത്തരവിട്ടു. ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്ക് വരുന്ന ഭാരവാഹനങ്ങൾക്ക് രാവിലെ 8.30 മുതൽ 10.30 വരെ എച്ച്എംടി ജംക്ഷനിലേക്ക് പ്രവേശനമുണ്ടാകില്ല.
പാലാരിവട്ടം, വൈറ്റില ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങൾ രാവിലെ രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെ ഇടപ്പള്ളി ജംക്ഷനിൽ നിന്ന് നേരെ ദേശീയപാത 66 ൽ പ്രവേശിച്ച് ചേരാനല്ലൂർ സിഗ്‌നൽ ജങ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് കണ്ടെയ്‌നർ റോഡ് വഴി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us