/indian-express-malayalam/media/media_files/2024/10/26/KTVHNK5jXsvgPch8QbKn.jpg)
Kerala News Live Today
Kerala News Today Highlights: മാധ്യമങ്ങൾക്കു നേരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ്. വിഷയത്തിൽ മാപ്പു പറയില്ലെന്നും കൃഷ്ണദാസ് പ്രതികരിച്ചു. അബ്ദുൾ ഷുക്കൂറുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമങ്ങളെയാണ് കൃഷ്ണദാസ് അധിക്ഷേപിച്ചത്. ഇറച്ചിക്കടയിൽ കാത്തു നില്‍ക്കുന്ന പട്ടികളെ പോലെ ഷുക്കൂറിന്‍റെ വീടിന് മുന്നിൽ കാത്തുനിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തണമെന്നയാരുന്നു പരാമർശം.
- Oct 26, 2024 21:28 IST
പാലക്കാട് സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത് കെ മുരളീധരനെ
പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് സ്ഥാനാർത്ഥിയായി ജില്ലാ കോൺഗ്രസ് കമ്മിറ്റി നിർദേശിച്ചത് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരന്റെ പേര്. ഉപതിരഞ്ഞെടുപ്പിൽ മുരളീധരനെ നിർദ്ദേശിച്ച് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ ദേശീയ നേതൃത്വത്തിന് നൽകിയ കത്താണ് പുറത്തായത്. ബിജെപിയെ തുരത്താൻ കെ.മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് കത്തിൽ ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. ഡിസിസി ഭാരവാഹികൾ ഒന്നിച്ചെടുത്ത എടുത്ത തീരുമാനപ്രകാരമാണ് ആവശ്യം ഉന്നയിക്കുന്നതെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.
- Oct 26, 2024 20:49 IST
വന്ദേഭാരത് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് ട്രെയിൻ. ട്രെയിൻ കടന്ന് വരുമ്പോൾ പയ്യന്നൂർ റയിൽവേ സ്റ്റേഷൻ ട്രാക്കിൽ നിർമ്മാണ പ്രവർത്തനത്തിനായി കൊണ്ടുവന്ന വാഹനം കയറിയതാണ് ആശങ്ക ഉണ്ടാക്കിയത്. ഉടൻ തന്നെ ലോക്കോ പൈലറ്റ് സന്ധൻ ബ്രേക്ക് ഇട്ടതിനാൽ വലിയ അപകടം ഒഴിവായി
- Oct 26, 2024 20:07 IST
സമയക്രമത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ സംഘർഷം; ഡ്രൈവറെ പിടിച്ചിറക്കി മർദിച്ചു
കൊച്ചി: തൃപ്പൂണിത്തുറയിൽ സ്വകാര്യ ബസുകളുടെ സമയക്രമത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഡ്രൈവറെ പിടിച്ചിറക്കി ക്രൂരമായി മർദിച്ചു.
എറണാകുളത്തു നിന്ന് വൈക്കത്തേക്ക് പോകുന്ന സ്വകാര്യ ബസിലെ ജീവനക്കാരനെയാണ് മറ്റൊരു ബസിലെ ജീവനക്കാർ ബസ് തടഞ്ഞ് ആക്രമിച്ചത്. തുടർന്ന് യാത്രക്കാരും നാട്ടുകാരും സംഭവത്തിൽ ഇടപെട്ടതോടെയാണ് അക്രമികൾ പിൻവാങ്ങിയത്.
- Oct 26, 2024 19:45 IST
വയനാട് പുനരധിവാസം; സമരത്തിനൊരുങ്ങി ആക്ഷൻ കമ്മിറ്റി
കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ പുനരധിവാസ നടപടികൾ എങ്ങുമെത്താതിൽ സമരത്തിനൊരുങ്ങി ആക്ഷൻ കമ്മിറ്റി. പുനരധിവാസ നടപടിയിൽ നിന്ന് പലരെയും ഒഴിവാക്കാൻ ശ്രമം നടക്കുന്നതായും ആക്ഷൻ കമ്മിറ്റി ആരോപിച്ചു. പ്രധാനമന്ത്രി സന്ദർശിച്ചതൊഴിച്ചാൽ ദുരന്തബാധിത മേഖലയിലുള്ളവർക്ക് ധനസഹായമടക്കം പ്രഖ്യാപിക്കാത്തതിനെതിരെയും പ്രതിഷേധമുയർത്തും. പ്രധാനമന്ത്രി ചേർത്തുപിടിച്ച കുട്ടികളെ ഡൽഹിയിലെത്തിച്ചും പ്രതിഷേധിക്കേണ്ടിവരുമെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ മുന്നറിയിപ്പ്.
ദുരന്തം നടന്ന് മൂന്ന് മാസമായിട്ടും പുനരധിവാസ നടപടികൾ ഇഴയുന്നുവെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ ആരോപണം. ടൗൺഷിപ്പിനായി സർക്കാർ കണ്ടെത്തിയ എൽസ്റ്റൺ എസ്റ്റേറ്റും ഹാരിസൺ മലയാളം എസ്റ്റേറ്റും കോടതിയെ സമീപിച്ചതോടെ നിയമപ്രശ്നങ്ങളിലേക്ക് നീങ്ങുമെന്ന് ഉറപ്പായി. ഇത് പുനരധിവാസ നടപടികളെ ബാധിക്കും. ദുരന്തം പ്രത്യക്ഷമായും പരോക്ഷമായും ബാധിച്ചവർക്ക് ഒരുപോലെ ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ തയാറാകണം.
- Oct 26, 2024 18:12 IST
മദനിക്കെതിരായ വിമര്‍ശനം; ജയരാജന്റെ നിലപാടുകളോട് യോജിപ്പില്ലെന്ന് പിണറായി
കോഴിക്കോട്: പി ജയരാജന്‍ രചിച്ച 'കേരളം മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകത്തിലെ ചില നിലപാടുകള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രചയിതാവിന്റെ അഭിപ്രായം തന്നെ പ്രകാശനം ചെയ്യുന്നയാള്‍ക്കും ഉണ്ടാകണമെന്നില്ല. പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രതിഫലിക്കുന്ന കാര്യങ്ങളോട് യോജിപ്പുണ്ട്. എന്നാല്‍ ജയരാജന്റെ വ്യക്തിപരമായ നിലപാടുകളോട് യോജിക്കണമെന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദനിക്കെതിരായ പുസ്തകത്തിലെ വിമര്‍ശനങ്ങള്‍ പുറത്തുവന്നിരുന്നു
- Oct 26, 2024 16:34 IST
എഡിഎമ്മിന്റെ മരണം; പ്രശാന്തിന് സസ്‌പെൻഷൻ
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പരാതിക്കാരനായ പ്രശാന്തിനെ സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രിക് ഹെൽപ്പറാണ് പ്രശാന്ത്. ആരോഗ്യവകുപ്പ് നടത്തിയ വകുപ്പുതല അന്വേഷണത്തിന് പിന്നാലെയാണ് നടപടി. നേരത്തെ പ്രശാന്ത് വകുപ്പിൽ തുടരാൻ പാടില്ലെന്നും നിയമോപദേശത്തിന് ശേഷം നടപടി ഉണ്ടാകുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു.
- Oct 26, 2024 16:05 IST
പിപി ദിവ്യയുടെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കണം’ ; വിജിലന്‍സില്‍ പരാതി നല്‍കി ആം ആദ്മി പാര്‍ട്ടി
പിപി ദിവ്യയുടെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി നല്‍കി ആം ആദ്മി പാര്‍ട്ടി. എഎപിയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഷാജി തെക്കേമുറിയിലാണ് നിര്‍ണായക നീക്കം നടത്തിയത്. കണ്ണൂര്‍ ധര്‍മശാല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് ലഭിച്ച ഉപകരാറുകളിന്‍മേലുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാണ് വിജിലന്‍സിന് ലഭിച്ച പരാതി.
- Oct 26, 2024 15:31 IST
സിപിഎമ്മിനോട് ഇടഞ്ഞ് കാരാട്ട് റസാഖ്
കോഴിക്കോട് :സിപിഎമ്മുമായുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് കൊടുവള്ളിയിലെ മുൻ എൽഡിഎഫ് സ്വതന്ത്ര എംഎൽഎ കാരാട്ട് റസാഖ്. മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ച റസാഖ്, തന്റെ ആവശ്യങ്ങൾ ഒരാഴ്ചക്കകം അംഗീകരിച്ചില്ലെങ്കിൽ മാറി ചിന്തിക്കുമെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
റിയാസ് പാർട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്ന് റസാഖ് ആരോപിച്ചു. തന്നെ തോൽപ്പിക്കാൻ ഗൂഡാലോചന നടത്തി. തന്റെ വികസന പദ്ധതികൾ മന്ത്രി റിയാസ് അട്ടിമറിച്ചു. മന്ത്രിയെ കൂട്ട് പിടിച്ച് കൊടുവള്ളി എം.എൽ.എയും ലീഗ് പ്രവർത്തകരും വികസനം അട്ടിമറിക്കുകയാണ്. ഇക്കാര്യങ്ങൾ പരിഹരിക്കണമെന്ന് സിപിഎം ലോക്കൽ ഏരിയ കമ്മിറ്റികൾക്ക് പരാതി കത്തായി നൽകിയിരുന്നു. ഇതിന് മൂന്ന് വർഷമായി മറുപടി ഇല്ല. ഇന്ന് ഒരാഴ്ചയോ പത്ത് ദിവസമോ കാത്തിരിക്കും. അതിന് ശേഷം നിലപാട് പ്രഖ്യാപിക്കും.-കാരാട്ട് റസാഖ് വിശദമാക്കി
- Oct 26, 2024 14:58 IST
കൂറുമാറ്റത്തിന് 100 കോടി കോഴ: ശക്തമായ നടപടി വേണമെന്ന് എൽഡിഎഫിൽ പൊതുവികാരം
തിരുവനന്തപുരം : കൂറുമാറ്റത്തിന് രണ്ട് എംഎൽഎമാർക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തിൽ അന്വേഷണത്തിനൊപ്പം ശക്തമായ നടപടിയും വേണമെന്ന് ഇടതുമുന്നണിയിൽ പൊതുവികാരം. ഉചിതമായ അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ആരോപണം ശരിയെങ്കിൽ ശക്തമായ നടപടിയുണ്ടാകണമെന്നും ഇടതുമുന്നണിയിൽ ചർച്ചക്ക് വന്നാൽ അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ജുഡീഷ്യൽ അന്വേഷണം എന്ന ആവശ്യം പലരും ഉന്നയിക്കുന്നുണ്ടെന്നായിരുന്നു എകെ ശശീന്ദ്രൻറെ നിലപാട്.
പുറത്ത് വന്നത് വൈകിയാണെങ്കിലും അത്രക്ക് ഗൗരവമേറിയ ആരോപണമാണ് കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ ഉയർന്നിട്ടുള്ളത്. ഇടത് എംഎൽഎമാരെ ബിജെപി പാളയത്തിലേക്ക് എത്തിക്കാൻ നീക്കം നടത്തിയെന്നാണ് മന്ത്രിസ്ഥാനത്തിനായി കരുക്കൾ നീക്കിയ തോമസ് കെ തോമസിന് നേരെ ഉയർന്ന ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തോമസ് കെ തോമസിന് എന്തുകൊണ്ട് മന്ത്രി സ്ഥാനം നൽകുന്നില്ലെന്നതിലായിരുന്നു വിശദീകരണം.
- Oct 26, 2024 13:40 IST
കേരളത്തിൽ ആദ്യ പ്രൊസ്‌തെറ്റിക് ഓർത്തോട്ടിക് ബിരുദ കോഴ്'സ് 'നിപ്മറിൽ'
കേരളത്തിൽ ആദ്യമായി ബാച്ചിലർ ഇൻ പ്രൊസ്‌തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഡിഗ്രി കോഴ്‌സ് നിപ്മറിൽ ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നാലര വർഷത്തെ ബാച്ചിലർ ഇൻ പ്രൊസ്‌തെറ്റിക് ഓർത്തോട്ടിക് ബിരുദ കോഴ്‌സ് (ബി പി ഒ) ആണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിലെ സ്വയംഭരണസ്ഥാപനമായ നിപ്മറിൽ ആരംഭിക്കുന്നത്. കൃത്രിമ കൈകാലുകൾ, വീൽ ചെയറുകൾ, ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമുള്ള സഹായക ഉപകരണങ്ങൾ എന്നിവയുടെ ആവശ്യകതാ നിർണ്ണയം, ഗുണമേന്മാ നിർണ്ണയം, ഉത്പാദനം എന്നിവയിൽ പ്രൊഫഷണൽ പരിശീലനം നൽകുന്ന കോഴ്‌സാണിത്.
- Oct 26, 2024 12:41 IST
നവീൻ ബാബുവിന്റെ മരണം: ടി.വി പ്രശാന്ത് അവധി അപേക്ഷ നൽകി
ഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി പ്രശാന്ത് അവധി അപേക്ഷ നൽകി. കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ജീവനക്കാരയ ഇയാൾ കൈക്കൂലി ആരോപണത്തിനുശേഷം അവധിയിലാണ്. 10 ദിവസത്തെ അവധിക്കാണ് അപേക്ഷ നൽകിയത്.
- Oct 26, 2024 12:39 IST
വിവാഹം കഴിഞ്ഞ് മൂന്നാം നാൾ വധുവിന്റെ സ്വര്‍ണവുമായി മുങ്ങിയ യുവാവ് പിടിയില്‍
വിവാഹം കഴിഞ്ഞ് മൂന്നാം നാൾ വധുവിന്റെ സ്വര്‍ണവുമായി മുങ്ങിയ യുവാവ് പിടിയില്‍. 52 പവന്‍ സ്വര്‍ണവുമായി മുങ്ങിയ നവവരനെ വര്‍ക്കല പൊലീസാണ് അറസ്റ്റ് ചെയ്തത്. പള്ളിച്ചല്‍ സ്വദേശി അനന്തുവാണ് പിടിയിലായത്.
- Oct 26, 2024 11:17 IST
വിമർതർക്കെതിരെ ഭീഷണിയുമായി കെ.സുധാകരന്‍
കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കണ്‍വെൻഷനില്‍ വിമത സ്ഥാനാർത്ഥികൾക്കെരിരെ ഭീഷണിയുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നും ബാങ്ക് പതിച്ച് കൊടുക്കാന്‍ കരാര്‍ ഏറ്റെടുത്തവര്‍ ഇത് ഓര്‍ക്കണമെന്നും കെ സുധാകരൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us