scorecardresearch

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില; ജാഗ്രതാ നിർദേശം

Kerala News Highlights: മലയോര മേഖലകളിലൊഴികെ നാളെ വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

Kerala News Highlights: മലയോര മേഖലകളിലൊഴികെ നാളെ വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Heat, Heat Wave, Hot Weather

Kerala News Highlights Today

Kerala News Highlights Today: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ടു ഡിഗ്രി മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മലയോര മേഖലകളിലൊഴികെ നാളെ വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Advertisment

സംസ്ഥാനത്തെ 11 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെയായേക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരും.

  • Mar 06, 2025 18:45 IST

    15കാരനെ പൊലീസ് വലിച്ചിഴച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

    കോഴിക്കോട് പുറക്കാമലയില്‍ ക്വാറി വിരുദ്ധ സമരത്തിനിടെ 15-കാരനെ പോലീസ് വലിച്ചിഴച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവമുണ്ടായതെന്ന് റൂറല്‍ എസ്.പി ബാലാവകാശ കമ്മീഷന് വിശദീകരണം നല്‍കണം. റൂറല്‍ എസ്.പിയും സംഭവത്തില്‍ പേരാമ്പ്ര ഡി.വൈ.എസ്.പിയോട് വിശദീകരണം തേടിയിട്ടുണ്ട്.



  • Mar 06, 2025 17:13 IST

    ജീവൻ രക്ഷിച്ച സുവർണ്ണ നിമിഷങ്ങൾ: പോലീസ് ഉദ്യോഗസ്ഥന് പുതുജന്മം

    സഹപ്രവർത്തകരുടെ സമയോചിത ഇടപെടലും വിദഗ്ദ്ധ വൈദ്യസഹായത്തിലൂടെയും 49-കാരനായ പോലീസ് ഉദ്യോഗസ്ഥന്  മസ്തിഷ്‌കാഘാതത്തിൽ നിന്നും പുതുജന്മം. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ ഉദ്യോഗസ്ഥനെയാണ് രോഗലക്ഷണങ്ങൾ കണ്ട ഉടനെ  തന്നെ സഹപ്രവർത്തകർ ഈഞ്ചക്കൽ എസ് പി മെഡിഫോർട്ടിലെത്തിച്ചത്. മസ്തിഷ്‌കാഘാതം ഉണ്ടായാൽ ആദ്യ 60 മിനിട്ട് സമയപരിധിയായ ‘ഗോൾഡൻ അവർ’നുള്ളിൽ വൈദ്യസഹായം ലഭ്യമാക്കാൻ സാധിച്ചാൽ രോഗത്തിൽ നിന്ന് പരിപൂർണമായും രക്ഷപ്പെടുത്താൻ കഴിയുമെന്നതിന്റെ ദൃഷ്ടാന്തമായി ഈ കേസ്. 

    രാത്രി വൈകി തന്റെ ജോലി തീർത്തതിന് ശേഷം വീട്ടിലേക്ക് മടങ്ങാൻ വസ്ത്രം മാറാൻ ശ്രമിക്കുമ്പോഴാണ് ഉദ്യോഗസ്ഥന് ശരീരത്തിന്റെ വലതുവശത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും സംസാരിക്കാൻ കഴിയാതാവുകയും ചെയ്തത്. സ്ഥിതിയുടെ ഗൗരവം മനസ്സിലാക്കിയ സഹപ്രവർത്തകർ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. നിർണായകമായ 'ഗോൾഡൻ അവറിനുള്ളിൽ' തന്നെ വൈദ്യസഹായം ഉറപ്പാക്കി.



  • Advertisment
  • Mar 06, 2025 13:37 IST

    കണ്‍മുന്നില്‍ കടുവ; വ്യാജ വീഡിയോ പ്രചരിപ്പിച്ച് പരിഭ്രാന്തി പരത്തി; യുവാവ് അറസ്റ്റില്‍

    മലപ്പുറം കരുവാരക്കുണ്ടില്‍ കടുവയുടെ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കരുവാരക്കുണ്ട് മണിക്കനാംപറമ്പില്‍ ജെറിനെയാണ് വനംവകുപ്പിന്റെ പരാതിയില്‍ കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

    കരുവാരക്കുണ്ട് തേയില തോട്ടത്തിന് സമീപത്തുനിന്ന് ശനിയാഴ്ച പകര്‍ത്തിയതാണെന്ന രീതിയിലായിരുന്നു ജെറിന്‍ വീഡിയോ പ്രചരിപ്പിച്ചത്. വീഡിയോ പ്രചരിച്ചതോടെ നാട്ടുകാരും ആശങ്കയിലായിരുന്നു. തുടര്‍ന്ന വനം വകുപ്പ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു.



  • Mar 06, 2025 13:25 IST

    മോദി സർക്കാരിന് ബദൽ പിണറായി സർക്കാർ- പ്രകാശ് കാരാട്ട്

    നവ ഫാസിസം ആണ് മോദി സർക്കാർ പ്രകടിപ്പിക്കുന്നത് എന്നും മോദി സർക്കാരിന് ബദൽ കേരളത്തിലെ പിണറായി സർക്കാർ ആണെന്നും സിപിഐഎം കോഡിനേറ്റർ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കൊല്ലത്തു സിപിഐഎം സംസ്ഥാന സമ്മേളനത്തിലെ ഉദ്ഘടന പ്രസംഗത്തിൽ കേരളത്തിലെ പ്രതിപക്ഷ നേതാവ് വി‍ഡി സതീശനും വിമർശനം. സിപിഐഎമ്മിന് ആർഎസ്എസ്, ബിജെപി വിരുദ്ധ പോരാട്ടത്തിൽ കോൺഗ്രസിന്റെ സർട്ടിഫിക്കറ്റ് അവശ്യമില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

    നവ ഫാസിസ്റ്റ് സ്വഭാവം പ്രകടിപ്പിക്കുകയാണ് മോഡി സർക്കാർ. ക്ലാസിക്കൽ ഫസിസത്തിൽ നിന്നും മാറി നവ ഫാസിസം ഹിന്ദുത്വ കോർപ്പറേറ്റ് താല്പര്യങ്ങളോടൊപ്പം ചേരുകയാണ്. മോദി സർക്കാർ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഉൾപ്പെടെ നടപ്പാക്കുന്നത് ഫെഡറൽ സംവിധാനം തകർക്കാൻ ആണ്. ഇതിനു എതിരായ ബദൽ ആണ് കേരളത്തിലെ പിണറായി സർക്കാർ.



  • Mar 06, 2025 13:23 IST

    ബിജെപിയിലേക്ക് വോട്ടുചോർച്ച

    പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപിക്ക് വോട്ട് ചോരുന്നുവെന്ന് സിപിഎം സംഘടനാ റിപ്പോർട്ടിൽ പരാമർശം. ഈ ചോർച്ച ഗൗരവമായി കാണണം. സിപിഎം സംസ്ഥാന സമ്മേളനത്തിൽ  എം വി ഗോവിന്ദൻ് അവതരിപ്പിക്കുന്ന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. തെരഞ്ഞെടുപ്പ് കാലത്ത് ജില്ലാ കമ്മിറ്റികൾ നൽകിയ അവലോകന റിപ്പോർട്ടുകൾ തെറ്റിപ്പോയെന്നും ബിജെപിയുടെ കടന്നുവരവ് തിരിച്ചറിയാൻ കഴിയുന്ന വിധത്തിലായിരുന്നില്ലെന്നും  വിമർശനമുണ്ട്.

    കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിലും പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് മറിഞ്ഞിരുന്നു. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന് കാരണമായത് യുഡിഎഫ് വോട്ടുചോർച്ചയാണെങ്കിലും എൽഡിഎഫിന്റെ വോട്ടുകളും ബിജെപിയിലേക്ക് പോയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. 



  • Mar 06, 2025 13:23 IST

    സിപിഎം സംസ്ഥാന സമ്മേളനം; ഭരണതുടർച്ച ലക്ഷ്യമിട്ടുള്ള നയങ്ങൾക്ക് രൂപം നൽകും

     തദ്ദേശ തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവ മുന്നിൽ കണ്ടുള്ള നയങ്ങൾക്ക് കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനം അന്തിമരൂപം നൽകും. തദ്ദേശ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. മൂന്നാമതും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ അധികാരത്തിൽ എത്തിക്കാനുള്ള നയങ്ങളും സമ്മേളനത്തിൽ രൂപവത്കരിക്കും.  



  • Mar 06, 2025 11:22 IST

    കഞ്ചാവിനായി മോഷണം; ഇരുമ്പ് റാഡ് റെയില്‍വേ ട്രാക്കില്‍ വീണു; പ്രതി പിടിയില്‍

    റെയില്‍വേ ട്രാക്കില്‍ ഇരുമ്പ് റാഡ് കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശിയായ 38കാരന്‍ ഹരിയാണ് പിടിയിലായതെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 4.55നായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ അതിവേഗം പിടികൂടാന്‍ സഹായകമായത്. അട്ടിമറി സാധ്യതയെന്ന് കരുതിയ സംഭവത്തില്‍ കഞ്ചാവ് വാങ്ങാനാണ് റാഡ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ മൊഴി.

    ഇയാള്‍ കഞ്ചാവിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. റെയില്‍വെ ട്രാക്കിന്റെ പുറത്ത് കിടന്നിരുന്ന ഇരുമ്പ് റാഡ് എടുത്തുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ കൈയില്‍ നിന്നും വഴുതി ട്രാക്കില്‍ വീണു. ഈ സമയം തൃശൂര്‍-എറണാകുളം ട്രാക്കില്‍ ഗുഡ്സ് എത്തി. ഇരുമ്പ് റാഡ് തട്ടിതെറിപ്പിച്ചാണ് ഗുഡ്‌സ് ട്രെയിന്‍ കടന്നുപോയത്.



  • Mar 06, 2025 11:21 IST

    ഷുഹൈബിന് ജാമ്യമില്ല

    ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ മുഹമ്മദ് ഷുഹൈബിന് ജാമ്യമില്ല.മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.കേസില്‍ ഒന്നാംപ്രതിയാണ് ഷുഹൈബ്ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഗൂഡോലോചനയുണ്ടെന്ന് പൊലീസ്



  • Mar 06, 2025 10:44 IST

    ഉമ്മ ജീവനോട് ഉണ്ടെന്ന് അറിഞ്ഞത് രണ്ട് ദിവസം മുമ്പെന്ന് അഫാൻ

    ഉമ്മ മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് അഫാൻ. ജയിൽ ഉദ്യോഗസ്ഥരോടാണ് അഫാൻ ഇക്കാര്യം വെളിപ്പെടുത്തിയത്.ഉമ്മ ജീവനോടെയുണ്ടെന്ന വിവരം രണ്ട് ദിവസം മുമ്പാണ് അറിഞ്ഞത്. തനിക്ക് ഏറ്റവും ഇഷ്ടം ഉമ്മയേയും അനുജനേയും പെൺസുഹൃത്തിനേയുമായിരുന്നു. ഇവരില്ലാതെ തനിക്കോ താനില്ലാതെ അവർക്കോ ജീവിക്കാനാകില്ലെന്നും അതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നും അഫാൻ പറഞ്ഞിരുന്നു.



  • Mar 06, 2025 10:44 IST

    അഫാനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

    അഫാനെ ഇന്ന് പാങ്ങോട് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക സെല്ലിൽ ചികിത്സയിൽ കഴിയുന്ന അഫാനെ ചൊവ്വാഴ്ചയാണ് സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ജയിലിൽ കഴിയുന്ന പ്രതിയെ കോടതിയിൽ എത്തിച്ചശേഷമാകും പൊലീസ് കസ്റ്റഡിയിൽ വാങ്ങുക. വിശദമായ ചോദ്യം ചെയ്യലിനുശേഷം വെള്ളിയാഴ്ച അഫാനെ തെളിവെടുപ്പിനായി എത്തിക്കുമെന്നാണ് സൂചന.

    അതേസമയം, അഫാന്റേത് അസാധാരണ പെരുമാറ്റമാണെന്നാണ് പൊലീസിന്റേയും ഡോക്ടർമാരുടേയും വിലയിരുത്തൽ. കനത്ത സുരക്ഷയിലാണ് അഫാനെ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. 24 മണിക്കൂറും നിരീക്ഷണത്തിനായി മൂന്ന് ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്.

     



News news live

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: