scorecardresearch

മാമി തിരോധാനക്കേസ്: ഡ്രൈവറേയും ഭാര്യയേയും കണ്ടെത്തി: Kerala News Highlights

Kerala News Highlights: കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്ന ഇരുവരും വ്യാഴാഴ്ച മുറി ഒഴിഞ്ഞിരുന്നു

Kerala News Highlights: കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്ന ഇരുവരും വ്യാഴാഴ്ച മുറി ഒഴിഞ്ഞിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Police | Kerala Police | kalamasseri blast

Kerala News Highlights

Kerala News Highlights:കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി ( മുഹമ്മദ് ആട്ടൂർ) തിരോധാനക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെ, കാണാതായ ഡ്രൈവർ രജിത്തിനെയും ഭാര്യയേയും കണ്ടെത്തി. എലത്തൂർ സ്വദേശിയായ ഇരുവരെയും ഗുരുവായൂരിൽ നിന്നാണ് കണ്ടെത്തിയത്. ഇവരെ കോഴിക്കോട് എത്തിച്ച് കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. മാമിയുടെ ഡ്രൈവർ രജിത് കുമാറിനെയും ഭാര്യ തുഷാരയെയും കാണാനില്ലെന്ന് കാണിച്ച് തുഷാരയുടെ സഹോദരൻ നടക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു.

Advertisment

കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്ന ഇരുവരും വ്യാഴാഴ്ച മുറി ഒഴിഞ്ഞു. തുടർന്ന് ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നുമായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും ഓട്ടോറിക്ഷയിൽ കയറി പോകുന്നതിന്റെ സിസിടിവി വീഡിയോ ദൃശ്യങ്ങൾ ലഭിച്ചിരുന്നു.

  • Jan 10, 2025 21:44 IST

    തടവും പിഴയുമില്ല; ഹഷ് മണി കേസിൽ ട്രംപിന് ശിക്ഷ വിധിച്ച് കോടതി

    ഹഷ് മണി കേസിൽ, നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു കോടതി ഔപചാരികമായി ശിക്ഷ വിധിച്ചു. പോൺതാരം സ്റ്റോമി ഡാനിയേൽസുമായുള്ള വിവാഹേതരബന്ധം വെളിപ്പെടുത്താതിരിക്കാൻ പണം നൽകിയെന്ന കേസിൽ ന്യൂയോർക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. അതേസമയം, ട്രംപ് കുറ്റക്കാരനാണെന്നു വിധിച്ചെങ്കിലും ജയിൽശിക്ഷയുടെയോ പിഴയോ അനുഭവിക്കാതെ ട്രംപിനു പ്രസിഡന്റ് പദവി ഏറ്റെടുക്കാനാകും.



  • Jan 10, 2025 20:12 IST

    സന്നിധാനത്ത് പാമ്പിനെ പിടികൂടി


    സന്നിധാനത്ത് കണ്ടെത്തിയ പാമ്പിനെ പിടികൂടി. പാണ്ടിത്താവളത്തിലേക്ക് പോകുന്ന വഴിയിലാണ് വെള്ളിയാഴ്ച ഉച്ചയോടെ പാമ്പിനെ കണ്ടത്.
    വിവരമറിയിച്ചയുടൻ വനംവകുപ്പിന്റെ അംഗീകൃത സ്‌നേക്ക് കാച്ചേഴ്‌സ് ചേർന്നാണ് പാമ്പിനെ പിടികൂടിയത്. വിഷം ഇല്ലാത്ത ഇനത്തിൽപ്പെട്ട, മരങ്ങളിൽനിന്ന് മരങ്ങളിലേക്ക് പോകുന്ന പാമ്പിനെയാണ് കണ്ടെത്തിയത്. പിടികൂടിയ പാമ്പിനെ ഉൾവനത്തിൽ വിടും.



  • Advertisment
  • Jan 10, 2025 19:31 IST

    പി.വി അൻവർ തൃണമൂൽ കോൺഗ്രസിൽ

    പി.വി അൻവർ എംഎൽഎ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. അഭിഷേക് ബാനർജിയിൽ നിന്നാണ് അൻവർ അംഗത്വം സ്വീകരിച്ചത്.



  • Jan 10, 2025 18:13 IST

    സ്‌കൂള്‍ ബസ് കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

    സ്‌കൂള്‍ ബസ് കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. മടവൂര്‍ ഗവണ്‍മെന്റ് എല്‍.പി.എസിലെ കൃഷ്ണേന്ദു (7) ആണ് മരിച്ചത്. മടവൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപം പള്ളിക്കല്‍ ചാലില്‍ എന്ന സ്ഥലത്ത് വൈകുന്നേരത്തോടെയാണ് സംഭവം.



  • Jan 10, 2025 17:30 IST

    സിപിഎം പ്രവര്‍ത്തകനായ അശോകനെ വധിച്ച കേസില്‍ 8 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാർ

    കാട്ടാക്കട സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ അശോകനെ വധിച്ച കേസില്‍ 8 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്നു കോടതി. ശിക്ഷ 15ന് പ്രഖ്യാപിക്കും. തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്. 19 പ്രതികളില്‍ ഒരാള്‍ മരിക്കുകയും ഒരാള്‍ മാപ്പുസാക്ഷിയാവുകയും ചെയ്തിരുന്നു.



  • Jan 10, 2025 16:14 IST

    മാമി തിരോധാനം: കാണാതായ ഡ്രൈവറേയും ഭാര്യയേയും കണ്ടെത്തി

    കാണാതായ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്‍റെ ഡ്രൈവർ രജിത്തിനെയും ഭാര്യയേയും കണ്ടെത്തി. എലത്തൂർ സ്വദേശിയായ രജിത്ത് കുമാർ, ഭാര്യ തുഷാര എന്നിവരെ ഗുരുവായൂരിൽ നിന്നാണ് കണ്ടെത്തിയത്. ഇരുവരെയും ഉടൻ കോഴിക്കോട് എത്തിച്ച് കോടതിയിൽ ഹാജരാക്കും. 



  • Jan 10, 2025 14:23 IST

    ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും; ആര്‍ക്കും പ്രത്യേക പരിഗണനയില്ലെന്ന് കോടതി

    കൊച്ചി: ചലച്ചിത്ര താരം ഹണി റോസിന്റെ ലൈംഗീകാധിക്ഷേ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലിൽ തുടരും. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചെവ്വാഴ്ചത്തേക്ക് മാറ്റി.



News news live

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: