scorecardresearch

പെരിയ ഇരട്ടക്കൊലക്കേസ്; നാലുപ്രതികൾ ജയിൽ മോചിതരായി: Kerala News Highlights

Kerala News Highlights: കേസിൽ സിബിഐ കോടതി ശിക്ഷിച്ച നാലു പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചിരുന്നു

Kerala News Highlights: കേസിൽ സിബിഐ കോടതി ശിക്ഷിച്ച നാലു പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
periya murder, പെരിയ കൊലപാതകം, kripesh, കൃപേഷ്, sarath lal, ശരത് ലാൽ, ie malayalam, ഐഇ മലയാളം

Kerala News Highlights Today

Kerala News Highlights Today :പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളായ നാല് സിപിഎം നേതാക്കൾ ജയിൽ മോചിതരായി. ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കളാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. കേസിൽ സിബിഐ കോടതി ശിക്ഷിച്ച നാലു പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.

Advertisment

സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, കാസർകോട് ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ മാസ്റ്റർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പ്രതികളെ സ്വീകരിച്ചു. രാവിലെയോടെ ഹൈക്കോടതി ഉത്തരവ് ജയിലിൽ എത്തിച്ചാണ് പ്രതികളെ പുറത്തിറക്കിയത്. മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ മണികണ്ഠൻ, കെ വി ഭാസ്‌കരൻ എന്നിവരാണ് മോചിതരായത്. അഞ്ച് വർഷം തടവും 10,000 രൂപവീതം പിഴയുമാണ് സിബിഐ കോടതി ഇവർക്ക് വിധിച്ചിരുന്നത്.

സിപിഎമ്മിനെതിരായി കെട്ടിപ്പൊക്കിക്കൊണ്ടു വന്ന നുണയുടെ കോട്ടയാണ് ഹൈക്കോടതി വിധിയോടെ പൊളിഞ്ഞതെന്ന് ജയിൽ മോചിതനായ കെ വി കുഞ്ഞിരാമൻ പ്രതികരിച്ചു. കേസിൽ ഞങ്ങളെ പ്രതി ചേർക്കുമ്പോഴും, കുറ്റക്കാരാണെന്ന് പറഞ്ഞപ്പോഴും, കേസിൽ ശിക്ഷിച്ചപ്പോഴും ഒരു തര്തതിലും പ്രതികരിച്ചിരുന്നില്ല. നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുള്ളതിനാൽ, ഞങ്ങൾക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മാധ്യമങ്ങളോട് ഒരു പ്രതികരണത്തിനും മുതിരാതിരുന്നതെന്ന് കെ വി കുഞ്ഞിരാമൻ പറഞ്ഞു.

  • Jan 09, 2025 20:47 IST

    കേരളത്തിലെ രണ്ട് ബീച്ചുകള്‍ക്ക് അന്താരാഷ്ട്ര ബ്ലു ഫ്ളാഗ് സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം

     പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസന മാതൃകകള്‍ക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതിയായ ഇന്‍റര്‍നാഷണല്‍ ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം സംസ്ഥാനത്തെ രണ്ട് ബീച്ചുകള്‍ക്ക് ലഭിച്ചു. കോഴിക്കോട് ജില്ലയിലെ കാപ്പാട് ബീച്ചും കണ്ണൂര്‍ ജില്ലയിലെ ചാല്‍ ബീച്ചുമാണ് അതുല്യമായ ഈ അംഗീകാരത്തിന് അര്‍ഹത നേടിയത്.



  • Jan 09, 2025 19:24 IST

    യുവതിയെ സഹപ്രവര്‍ത്തകന്‍ കുത്തിക്കൊന്നു

    പൂണെയില്‍ ബി.പി.ഒ. കമ്പനി ജീവനക്കാരിയെ സഹപ്രവര്‍ത്തകന്‍ കുത്തിക്കൊന്നു. പുണെ യേർവാഡയിലെ 'ഡബ്ല്യൂ.എന്‍.എസ്. ഗ്ലോബല്‍' കമ്പനിയിലെ ജീവനക്കാരി ശുഭദ കോദാരെ(28)യെയാണ് സഹപ്രവര്‍ത്തകനായ കൃഷ്ണ കനോജ(30) കുത്തിക്കൊലപ്പെടുത്തിയത്. കമ്പനിയുടെ പാര്‍ക്കിങ് ലോട്ടില്‍വെച്ച് ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു ദാരുണസംഭവം



  • Advertisment
  • Jan 09, 2025 18:05 IST

    കലോത്സവ കരീട നേട്ടം; തൃശ്ശൂര്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും വെള്ളിയാഴ്ച അവധി

    സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം നേടിയ തൃശ്ശൂര്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ജനുവരി പത്താം തീയതി വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ച് കളക്ടര്‍. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.



  • Jan 09, 2025 17:07 IST

    ബോബി ചെമ്മണൂരിന് ജാമ്യമില്ല, റിമാന്‍ഡ് 14 ദിവസത്തേക്ക്

    ലൈംഗികാധിക്ഷേപക്കേസിൽ വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യ ഹർജി തള്ളി. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ബോബി ചെമ്മണൂരിന് ജാമ്യം നിഷേധിച്ചത്. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടു. 



  • Jan 09, 2025 16:45 IST

    സംസ്ഥാനത്തെ വ്യവസായന്തരീക്ഷത്തിന് ആഗോള വിശ്വാസ്യതയേറി: മന്ത്രി പി രാജീവ്

    സംസ്ഥാന സര്‍ക്കാരിന്‍റെ വ്യവസായ നയങ്ങളുടെ ഭാഗമായി ആഗോളതലത്തില്‍ തന്നെ വിശ്വാസ്യത ഏറിയിട്ടുണ്ടെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാന വ്യവസായ വകുപ്പിന്‍റെ മിഷന്‍ 1000 സമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.



  • Jan 09, 2025 15:22 IST

    കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക്, ഇലക്ട്രിക് ഡെര്‍മറ്റോം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഈ വര്‍ഷം

    കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക്, ഇലക്ട്രിക് ഡെര്‍മറ്റോം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഈ വര്‍ഷം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ കോട്ടയം മെഡിക്കല്‍ കോളേജിലെ ബേണ്‍സ് യൂണിറ്റ് ലോകോത്തര നിലവാരത്തിലേക്ക് ഉയരും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്‌കിന്‍ ബാങ്ക് അന്തിമഘട്ടത്തിലാണ്. ഇതിന് പുറമേയാണ് വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക് ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളൊരുക്കുന്നത്. അപകടങ്ങളാലും പൊള്ളലേറ്റും ത്വക്കിന് കേടുപാട് സംഭവിച്ചവര്‍ക്ക് ത്വക്ക് വച്ച് പിടിപ്പിച്ചാല്‍ അണുബാധയുണ്ടാകാതെ ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാനാകും. കൂടാതെ രോഗികളെ വൈരൂപ്യത്തില്‍ നിന്നും രക്ഷിക്കാനുമാകും. ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സ്‌കിന്‍ ബാങ്കുകള്‍ ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.



  • Jan 09, 2025 10:49 IST

    എന്‍എം വിജയന്റെ മരണം: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ക്കെതിരെ കേസ്

    വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി. മുന്‍ ഡിസിസി ട്രഷറര്‍ കെ കെ ഗോപിനാഥനും അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റ് പി വി ബാലചന്ദ്രനും പ്രതിപ്പട്ടികയിലുണ്ട്.



  • Jan 09, 2025 10:48 IST

    ശബരിമല ദർശനം കഴിഞ്ഞുവന്ന തീർത്ഥാടകന് ദാരുണാന്ത്യം

    ശബരിമല ദര്‍ശനം കഴിഞ്ഞുമടങ്ങിയ തമിഴ്നാട് സ്വദേശിയായ തീര്‍ഥാടകൻ ലോറി ഇടിച്ചു മരിച്ചു. ചെന്നൈ സ്വദേശി എസ് മദന്‍കുമാര്‍(28) ആണ് മരിച്ചത്. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ വാളക്കോട് പെട്രോള്‍ പമ്പിനു സമീപം ബുധനാഴ്ച ഒരു മണിയോടെയായിരുന്നു അപകടം. ലോറിയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു.



live updates News news live

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: