/indian-express-malayalam/media/media_files/2025/01/06/pQy6xZp7XAG6m7Ka33jq.jpg)
Kerala Malayalam News Today Highlights
വണ്ടിപ്പെരിയാർ: ഇടുക്കിയിൽ കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ പുല്ലുപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. 34 യാത്രക്കാരും രണ്ട് ഡ്രൈവർമാരും ഒരു കണ്ടക്ടറുമാണ് ബസിലുണ്ടായിരുന്നത്. മാവേലിക്കരയില്‍ നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയി തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്.
- Jan 06, 2025 20:45 IST
തൃശൂര്‍ പൂരം നടത്തിപ്പ്; ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് ശുപാര്‍ശ
തൃശൂര്‍ പൂരം നടത്തിപ്പില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കൂടുതല്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. വിവിധ വകുപ്പുകളും ദേവസ്വങ്ങളും തമ്മിലുള്ള ഏകോപനത്തിന് പ്രത്യേക സംവിധാനം വേണം. വെടിക്കെട്ട് നടത്തിപ്പില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ വകുപ്പുകള്‍ കൂടുതല്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തേണ്ടിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
- Jan 06, 2025 18:28 IST
ചോറ്റാനിക്കരയിൽ വീട്ടിനുള്ളിൽ നിന്ന് തലയോട്ടി കണ്ടെത്തി
എറണാകുളത്ത് 20 വർഷമായി ആൾതാമസമില്ലാത്ത വീട്ടിനുള്ളിൽ നിന്ന് തലയോട്ടി കണ്ടെത്തി. ചോറ്റാനിക്കര പൈനിങ്കൽ പാറയിലാണ് ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തലയോട്ടി കണ്ടെത്തിയത്. സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്ന വീട്ടിൽ നാട്ടുകാർ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് തലയോട്ടി ലഭിച്ചത്.
- Jan 06, 2025 16:05 IST
മഹാ കുംഭമേളയ്ക്ക് ബോംബ് ഭീഷണി; പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി അറസ്റ്റിൽ
ജനുവരി 13ന് പ്രയാഗ്‌രാജിൽ നടക്കാനിരിക്കുന്ന മഹാ കുംഭമേളയ്ക്ക് ബോംബ് ഭീഷണി മുഴക്കിയ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി അറസ്റ്റിൽ. ബീഹാറിലെ പൂർണിയ ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥിയെ ആണ് ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയായിരുന്നു ഭീഷണി.
- Jan 06, 2025 14:33 IST
പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു
പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎം നേതാവ് കെ.വി.കുഞ്ഞിരാമൻ അടക്കം 4 പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഉദുമ മുൻ ഏരിയ സെക്രട്ടറി കെ.മണികണ്ഠൻ, മുൻ ലോക്കൽ സെക്രട്ടറിമാരായ രാഘവൻ വെളുത്തോളി, കെ.വി ഭാസ്കരൻ എന്നിവരാണ് കോടതിയെ സമീപിച്ചത്.
- Jan 06, 2025 14:01 IST
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം
അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മൂന്നാം ദിനത്തിൽ കണ്ണൂരും തൃശൂരും, കോഴിക്കോടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. പോയിൻ്റ് നിലയിൽ കണ്ണൂരും കോഴിക്കോടും തൃശൂരും തമ്മിലാണ് കടുത്ത മത്സരം.
- Jan 06, 2025 13:13 IST
ഓടിക്കൊണ്ടിരുന്ന മിനി ട്രക്ക് കത്തി നശിച്ചു
പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന മിനി ട്രക്ക് കത്തി നശിച്ചു. വാഹനം നിർത്തി ഇറങ്ങിയതിനാൽ വാഹനത്തിൽ ഉണ്ടായിരുന്നവർ പരുക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.
- Jan 06, 2025 12:20 IST
കർണാടകയിൽ രണ്ട് എച്ച്എംപിവി കേസുകൾ സ്ഥിരീകരിച്ചു
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) കർണാടകയിൽ രണ്ട് എച്ച്എംപിവി കേസുകൾ സ്ഥിരീകരിച്ചു. ശ്വസന സംബന്ധമായ വൈറസ് രോഗങ്ങളിലുടനീളം ICMR നടത്തുന്ന പതിവ് നിരീക്ഷണത്തിന്റെ ഭാഗമായി ആണ് ഈ കേസുകൾ തിരിച്ചറിഞ്ഞത്.
- Jan 06, 2025 11:55 IST
തിരുപ്പതി ക്ഷേത്രത്തിലേക്ക് കാൽനടയായി പോവുകയായിരുന്ന രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
108 ആംബുലൻസ് ഇടിച്ച് തിരുപ്പതിയിൽ രണ്ട് ഭക്തർ മരിച്ചു. മരിച്ച രണ്ട് പേരും സ്ത്രീകളാണ്. കാൽനടയായി തിരുപ്പതിയിലെ തിരുമലക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ഭക്തരുടെ ഇടയിലേക്കാണ് ആംബുലൻസ് പാഞ്ഞുകയറിയത്.
- Jan 06, 2025 11:39 IST
അൻവറിനെ അനുകൂലിച്ച് കുഞ്ഞാലിക്കുട്ടി
പിവി അൻവർ എംഎൽഎക്ക് പിന്തുണയുമായി പികെ കുഞ്ഞാലിക്കുട്ടി. വൻ പൊലീസ് സന്നാഹത്തോടെയുള്ള അറസ്റ്റ് ജനത്തിന് ഉൾക്കൊള്ളാൻ സാധിക്കാത്തതാണെന്നും അൻവർ ഉയർത്തിയത് മലയോര മേഖലയുടെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
- Jan 06, 2025 11:13 IST
പ്രശാന്ത് കിഷോർ അറസ്റ്റിൽ
ജൻ സൂരജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ അറസ്റ്റിലായി. ബിപിഎസ്‌സി പരീക്ഷാ ക്രമക്കേടിനെതിരെ പട്‌നയിലെ ഗാന്ധി മൈതാനിയിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നതിനിടെയാണ് അറസ്റ്റ്.
- Jan 06, 2025 11:06 IST
അൻവറിൻ്റെ അറസ്റ്റിനെതിരെ വിഡി സതീശൻ
പി.വി.അന്‍വര്‍ എംഎല്‍എയെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പിണറായി വിജയനേയും ഉപജാപക സംഘത്തേയും എതിര്‍ക്കുന്ന ആര്‍ക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അന്‍വറിന്റെ അറസ്റ്റിലൂടെ സര്‍ക്കാര്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
- Jan 06, 2025 10:31 IST
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസ് കണ്ണൂർ ഡിഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുന്നത് തുടരും.
- Jan 06, 2025 10:11 IST
സിപിഎം നേതാവ് സുരേഷ് കുറുപ്പ് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞു
കോട്ടയത്തെ മുതിർന്ന സിപിഎം നേതാവ് സുരേഷ് കുറുപ്പ് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞു. ജില്ലാ സമ്മേളനത്തിന്‍റെ അവസാന ദിവസവും മുഖ്യമന്ത്രി പങ്കെടുത്ത പൊതു സമ്മേളനത്തിലും സുരേഷ് കുറുപ്പ് പങ്കെടുത്തില്ല. പാർട്ടിയിലെ തുടർച്ചയായുള്ള അവഗണനയാണ് കാരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us