scorecardresearch

അബ്ദുൽറഹീമിന്റെ മോചന ഉത്തരവ് വൈകും: Kerala News Highlights

Kerala News Highlights: ജയിൽ മോചനത്തിനായുള്ള കാത്തിരിപ്പിലാണ് അബ്ദുറഹീമിനോടൊപ്പം കൂടുംബവും മലയാളികളും

Kerala News Highlights: ജയിൽ മോചനത്തിനായുള്ള കാത്തിരിപ്പിലാണ് അബ്ദുറഹീമിനോടൊപ്പം കൂടുംബവും മലയാളികളും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Boby Chemmanur | Abdul Rahim

Kerala News HighlightsToday

Kerala News Highlights Today: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് വൈകും. പബ്ലിക് പ്രോസ്ക്യൂഷൻ സമർപ്പിച്ച വാദങ്ങൾ ഖണ്ഡിച്ച് സമർപ്പിച്ച വിശദാംശങ്ങൾ കോടതി ഫയലിൽ സ്വീകരിക്കുകയും വിധിപറയാൻ കേസ് മാറ്റുകയും ചെയ്തു. അടുത്ത സിറ്റിങ് തീയതി ഉടൻ ലഭിക്കുമെന്നും റിയാദ് സഹായ സമിതി അറിയിച്ചു. സൗദി ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിന്റെ മോചനത്തിനായുള്ള കാത്തിരിപ്പിലാണ് അബ്ദുറഹീമിനോടൊപ്പം കൂടുംബവും മലയാളികളും. കഴിഞ്ഞ നവംബർ പതിനേഴിന് അബ്ദുറഹീമിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദിലെ ക്രിമിനൽ കോടതി പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ വിധി പറയുന്നത് ഡിസംബർ 8-ലേക്ക് നീട്ടി വെക്കുകയായിരുന്നു. 

Advertisment

  • Dec 08, 2024 21:28 IST

    മഹാരാഷ്ട്ര സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വൻമോഷണം

    മഹാരാഷ്ട്രയില്‍ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വൻമോഷണം. സ്വർണ മാല, മൊബൈൽ ഫോണുകൾ എന്നിവയുൾപ്പടെ 12 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്.



  • Dec 08, 2024 20:26 IST

    ദിലീപിന്റെ ശബരിമല ദര്‍ശനം; നാലു പേര്‍ക്കെതിരെ നടപടി

    നടന്‍ മഅഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, രണ്ട് ഗാര്‍ഡുമാര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഹൈക്കോടതിയില്‍ നിന്നുള്‍പ്പെടെ രൂക്ഷവിമര്‍ശനം ഉണ്ടായ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് കര്‍ശന നടപടി സ്വീകരിച്ചത്. വിശദീകരണം കേട്ടശേഷം തുടര്‍നടപടി സ്വീകരിക്കും. 



  • Advertisment
  • Dec 08, 2024 19:15 IST

    തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും

    സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെയും മുഖ്യമന്ത്രി പിണറായി വിജയൻ നാളെ അഭിസംബോധന ചെയ്യും.  വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുടെ അഭിസംബോധന. ഇതിനുവേണ്ടി മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയും നാളെ പ്രത്യേക യോഗം ചേരും. 



  • Dec 08, 2024 17:54 IST

    വിജയ് മർച്ചൻ്റ് ട്രോഫി: ഹൈദരാബാദിനെതിരെ കേരളത്തിന് പത്ത് വിക്കറ്റ് വിജയം

    വിജയ് മർച്ചൻ്റ് ട്രോഫിയിൽ, കരുത്തരായ ഹൈദരാബാദിനെതിരെ പത്ത് വിക്കറ്റിൻ്റെ തകർപ്പൻ വിജയവുമായി കേരളം. ആദ്യ ഇന്നിങ്സിൽ 180 റൺസിൻ്റെ ലീഡ് വഴങ്ങിയ ഹൈദരാബാദ് രണ്ടാം ഇന്നിങ്സിൽ 190 റൺസിന് പുറത്താവുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ഇഷാൻ കുനാലിൻ്റെ പ്രകടനമാണ് ഹൈദരാബാദ് ബാറ്റിങ് നിരയെ തകർത്തത്. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറിയുമായി കേരള ഇന്നിങ്സിന് കരുത്തായതും ഇഷാൻ്റെ പ്രകടനമായിരുന്നു.



  • Dec 08, 2024 17:23 IST

    31 വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10ന്

    സംസ്ഥാനത്തെ 31 തദ്ദേശവാർഡുകളിൽ ഡിസംബർ 10ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ്.



  • Dec 08, 2024 15:42 IST

    അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി

    കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി. നവീൻ ബാബുവുമായി ബന്ധപ്പെടുത്തി അൻവർ ഉന്നയിച്ചത് നുണകളും ദുരാരോപണങ്ങളുമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി ശശി വ്യക്തമാക്കി.



  • Dec 08, 2024 13:40 IST

    കെ. ഗോപാലകൃഷ്ണന് കുറ്റപത്രത്തിൽ ഇളവെന്ന് ആരോപണം

    മതാടിസ്ഥാനത്തിൽ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയ മുൻ വ്യവസായ ഡയറക്ടർ കെ. ഗോപാലകൃഷ്ണനെ സംരക്ഷിച്ച് ചാർജ് മെമ്മോ. ഉദ്യോഗസ്ഥർക്കിടയിൽ വിഭാഗീയത വളർത്താൻ ശ്രമിച്ചുവെന്ന കുറ്റം മാത്രമാണ് ചീഫ് സെക്രട്ടറി തയ്യാറാക്കി കൈമാറിയിട്ടുള്ള മെമ്മോയിൽ ഉള്ളതെന്നറിയുന്നു.മതാടിസ്ഥാനത്തിൽ ഗ്രൂപ്പുണ്ടാക്കിയതിലും മൊബൈൽ ഫോൺ ഹാക്ക് ചെയ്തതായി പോലീസിന് വ്യാജപരാതി നൽകിയതിലുമൊന്നും മെമ്മോയിൽ വിശദീകരണം തേടിയിട്ടില്ല. ആരോപണങ്ങൾ ലഘൂകരിച്ച് അദ്ദേഹത്തെ സംരക്ഷിക്കാനുള്ള ഐ.എ.എസ്. ലോബിയുടെ ശ്രമമാണ് നടക്കുന്നതെന്ന് ആരോപണമുയർന്നിട്ടുണ്ട്.



  • Dec 08, 2024 13:25 IST

    വടകര കാർ അപകടം; പ്രതിയുടെ ഭാര്യക്കെതിരെയും കേസെടുക്കണമെന്ന് ദൃഷാനയുടെ കുടുംബം

    കോഴിക്കോട് വടകരയിലെ അപകടത്തിൽ 9 വയസുകാരി കോമയിൽ ആയ സംഭവത്തിൽ പ്രതിയായ ഷെജീലിന്റെ ഭാര്യക്കെതിരെയും കേസെടുക്കണമെന്ന് പെൺകുട്ടിയുടെ കുടുംബം. വിദേശത്തേക്ക് കടന്ന പുറമേരി സ്വദേശി ഷെജീലിനെ ഉടൻ നാട്ടിലെത്തിക്കണമെന്നും ദൃഷാനയുടെ കുടുംബം ആവശ്യപ്പെട്ടു.

    ഫെബ്രുവരി 17 ന് രാത്രി 9 മണിയോടെ ഉണ്ടായ അപകടത്തിൽ 62 കാരി ബേബിക്ക് ദാരുണാന്ത്യം സംഭവിക്കുകയും കൊച്ചുമകൾ ദൃഷാന അബോധാവസ്ഥയിൽ ആകുകയു ചെയ്തു. പത്ത് മാസം നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതിയെ പൊലീസ് കണ്ടെത്തി. ഷെജീലും കുടുംബവും ചെയ്തത് മാപ്പർഹിക്കാത്ത കുറ്റമാണെന്നും കടുത്ത ശിക്ഷ വേണമെന്നുമാണ് ദൃഷാനയുടെ കുടുംബം വ്യക്തമാക്കുന്നത്.10 മാസമായി കോഴിക്കോട് മെഡിക്കൽ കോളജിൽ കോമയിൽ കഴിയുന്ന കുട്ടിയുടെ ചികിത്സയ്ക്കായി വലയുകയാണ് കുടുംബം.



  • Dec 08, 2024 13:04 IST

    കേരളത്തിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക്് സാധ്യത

    തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെതുടർന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച രൂപപ്പെട്ട ന്യൂനമർദം വരും ദിവസങ്ങളിൽ ശക്തിപ്പെട്ട് ഇന്ത്യൻ തീരത്തേക്കെത്താം. ഇത് കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് കാരണമാകാം. ന്യൂനമർദ്ദം കേരളതീരത്ത് എത്തുമോയെന്ന് കാര്യത്തിൽ തിങ്കളാഴ്ച വൈകീട്ടോടെ വ്യക്തമാവുകയുള്ളുവെന്നും കാലാവസ്ഥ നിരീക്ഷകർ പറഞ്ഞു.

     



  • Dec 08, 2024 12:50 IST

    ഇന്ദുജയുടെ മരണം; ഭർത്താവ് അഭിജിത്തിനെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം

    തിരുവനന്തപുരം പാലോട് നവവധു ഇന്ദുജയുടെ ആത്മഹത്യയിൽ ഭർത്താവ് അഭിജിത്തിനെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. ഇന്നലെ കസ്റ്റഡിയിലെടുത്ത അഭിജിത്തും സുഹൃത്ത് അജാസും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. അതേസമയം, ഇന്ദുജയുടെ ഒരു സുഹൃത്തിനെ കൂടി ഇന്നലെ രാത്രി ചോദ്യം ചെയ്തു. മരിച്ച ഇന്ദുജയുമായി അജാസിന് അടുത്ത ബന്ധമുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇന്ന് കൂടുതൽ സുഹൃത്തുക്കളെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

    ഇന്ദുജയുടെ മൃതദേഹത്തിൽ പരിക്കുകൾ ഉണ്ടായിരുന്നു. പരിക്കുകൾ അടുത്ത കാലത്ത് ഉണ്ടായതാണെന്നാണ് പോലീസ് നിഗമനം. മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായിരുന്നു മർദനത്തിന്റെ പാടുകളുണ്ടായിരുന്നത്. ഇന്ദുജയുടെ സുഹൃദ് ബന്ധങ്ങളെ ചൊല്ലി അഭിജിത് സ്ഥിരം വഴക്കുണ്ടാക്കുമായിരുന്നു. അഭിജിത്തും അജാസും തമ്മിലും ഇതേച്ചൊല്ലി വഴക്കുണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തി. കസ്റ്റഡിയിൽ എടുത്തപ്പോൾ അജാസും അഭിജിത്തും വാട്സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തശേഷമാണ് എത്തിയത്. ഇതും സംശയം വർധിപ്പിക്കുന്നതാണ്.



  • Dec 08, 2024 12:40 IST

    കണ്ണൂരില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു

    മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ പിണറായി വെണ്ടുട്ടായിയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. കോഴൂര്‍ കനാല്‍ കരയിലെ പ്രിയദര്‍ശിനി മന്ദിരത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്.

    ഓഫീസിനുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. റീഡിംഗ് റൂം ഉള്‍പ്പടെ തീയിട്ട് നശിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തകര്‍ മടങ്ങിയ ശേഷം ഞായറാഴ്ച്ച പുലര്‍ച്ചെയാണ് പ്രിയദര്‍ശിനി മന്ദിരത്തിന് നേരെ ആക്രമണം നടന്നത്. അക്രമികള്‍ പ്രിയദര്‍ശിനി മന്ദിരവും സിവി കുഞ്ഞിക്കണ്ണന്‍ സ്മാരക റീഡിംഗ് റൂമുമാണ് തീ വെച്ച് നശിപ്പിച്ചത്.



  • Dec 08, 2024 12:39 IST

    ‘വിശ്വാസത്തെ അളക്കാൻ കോടതിക്ക് ആവില്ല’; പള്ളിത്തർക്കത്തിൽ പ്രതികരണവുമായി പാത്രിയർക്കീസ് ബാവ

    പള്ളിത്തർക്കത്തിൽ ശ്വാശത പരിഹാരം കാണാൻ കോടതികളിലൂടെ സാധിക്കുകയില്ലെന്ന് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ. വിശ്വാസികളുടെ വിശ്വാസത്തെ അളക്കാൻ കോടതിക്ക് ആവില്ല.
    തർക്കം പരിഹരിക്കാൻ സർക്കാർ എടുത്ത ശ്രമങ്ങൾ സ്വാഗതാർഹമെന്നും പാത്രിയർക്കീസ് ബാവ പറഞ്ഞു. കോടതി ഇടപെടൽ ഭരണപരമായ കാര്യങ്ങളിലാണ്. മലങ്കരയിലെ പ്രശ്നം ഇടവകയിലെ ചർച്ചകളിലൂടെയാണ് തീർപ്പാക്കേണ്ടത്. സിറിയയിലെ പ്രതിസന്ധിയിൽ ആശങ്കയുണ്ടെന്നും പാത്രിയർക്കീസ് ബാവ കൂട്ടിച്ചേർത്തു. പത്ത് ദിവസത്തെ കേരള സന്ദർശനത്തിനായാണ് പാത്രിയർക്കീസ് ബാവ എത്തിയത്. ഇന്ന് വിശുദ്ധ കുർബ്ബാന അർപ്പിച്ചതിന് ശേഷം അദ്ദേഹം നടത്തിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.



  • Dec 08, 2024 11:46 IST

    അഡ്‌ലെയ്ഡ് ടെസ്റ്റ്; ഇന്ത്യയ്ക്ക് 10 വിക്കറ്റ് തോൽവി

    ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക്് തോൽവി.പത്ത് വിക്കറ്റിന്റെ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. അഞ്ച് പരമ്പകൾ ഉള്ള ടെസ്റ്റിൽ നിലവിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഓരോ പരമ്പരകൾ വീത സ്വന്തമാക്കി. ഇതോടെ അന്താരാഷ്ട്ര ടെസ്റ്റ് റാങ്കിങിൽ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തും ഇന്ത്യ മൂന്നാം സ്ഥാനത്തുമായി. വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തണപ്പെടുന്നത്.  

     



  • Dec 08, 2024 11:13 IST

    മധു മുല്ലശേരിയും ബിപിൻ സി ബാബുവും ബിജെപി സംസ്ഥാന സമിതിയിലേക്ക്

    സിപിഎം വിട്ടെത്തിയ മധു മുല്ലശേരിയും ബിപിൻ സി ബാബുവും ബിജെപി സംസ്ഥാന സമിതിയിലേക്ക്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ഇരുവരെയും ബിജെപി സംസ്ഥാന സമിതി അംഗങ്ങളായി നാമനിർദേശം ചെയ്തത്.കഴിഞ്ഞ തിവസം തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് സിപിഎം വിട്ടെത്തിയ മധു മുലശ്ശേരിയും മകൻ മിഥുൻ മുല്ലശ്ശേരിയും ബിജെപിയിൽ ചേര്‍ന്നത്. കെ സുരേന്ദ്രനാണ് അംഗത്വം നല്‍കിയത്.

    സിപിഎം ആലപ്പുഴ എരിയ കമ്മറ്റി അംഗമായിരുന്ന അഡ്വ. ബിപിൻ സി ബാബു ഇക്കഴിഞ്ഞ നവംബര്‍ 30നാണ് ബിജെപിയിൽ ചേര്‍ന്നത്. ആലപ്പുഴയിലെ പ്രമുഖനായ നേതാക്കളിലൊരാളാണ് ബിപിൻ. ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് പാർട്ടി വിട്ടത്.



  • Dec 08, 2024 11:12 IST

    ജമ്മു കശ്മീരില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചു

    ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ച നിലയില്‍. ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം മറ്റേയാള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം.രാവിലെ ആറരയോടെ ജില്ലാ ആസ്ഥാനത്തെ കാളിമാതാ ക്ഷേത്രത്തിന് പുറത്ത് പൊലീസ് വാനിനുള്ളിലാണ് പൊലീസുകാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.വടക്കന്‍ കശ്മീരിലെ സോപോറില്‍ നിന്ന് ജമ്മു മേഖലയിലെ റിയാസി ജില്ലയിലെ തല്‍വാരയിലെ സബ്സിഡറി ട്രെയിനിംഗ് സെന്ററിലേക്ക് (എസ്ടിസി) പോകുകയായിരുന്ന പൊലീസുകാരാണ് മരിച്ചത്.



  • Dec 08, 2024 10:00 IST

    ഇനി തൃണമൂലിലേക്കെന്ന് പിവി അൻവർ

    ഡിഎംകെയുമായുള്ള തന്റെ സഖ്യനീക്കം പിണറായി വിജയൻ തകർത്തുവെന്നും ഇനി  തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നും പി വി അൻവർ. തൃണമൂലുമായുളള ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ബിഎസ്പിയുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. പക്ഷേ അവർ ദുർബലമാണെന്നും അൻവർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഫാസിസ്റ്റ് വിരുദ്ധ നിലപാട് തുടരുന്നതിനാൽ ബിജെ പിയുമായി സഹകരിക്കില്ല. യുഡിഎഫ് പ്രവേശനം ഇപ്പോൾ ആലോചനയിലുമില്ല. മുസ്ലിം ലീഗ് വഴി യുഡിഎഫ് പ്രവേശനത്തിന് ശ്രമിച്ചിട്ടില്ലെന്നും വി ഡി സതീശൻ എതിർക്കുമെന്ന പ്രചാരണം വിശ്വസിക്കുന്നില്ലെന്നും അൻവർ ദില്ലിയിൽ പ്രതികരിച്ചു. 



  • Dec 08, 2024 09:59 IST

    ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് കത്തിനശിച്ചു

    പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു തീപിടിച്ചു. അപകടത്തിൽ തീർത്ഥാടകർക്ക് പരിക്കേറ്റു.പത്തനംതിട്ട കൂടൽ ഇടത്തറയിൽ വെച്ചാണ് സംഭവം. കാറിൽ ഉണ്ടായിരുന്നത് അഞ്ച് തീർത്ഥാടകരാണ്. ഇവർക്ക് അപകടത്തിൽ പരിക്കേറ്റു. അഞ്ച് പേരുടേയും പരിക്ക് സാരമുള്ളതല്ല. അതേസമയം അപപകടത്തിൽ കാർ പൂർണമായി കത്തി നശിച്ചു. തെലുങ്കാനയിൽ നിന്നും ശബരിമലയിൽ എത്തി ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.

    അതിനിടെ കോട്ടയം കോരുത്തോടും ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. തമിഴ്നാട് ഈറോഡ് സ്വദേശികൾ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. കോരുത്തോട് കോസടിക്ക് സമീപമണ് അപകടം ഉണ്ടായത്. 17 തീർത്ഥാടകരാണ് ബസ്സിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ തീർത്ഥാടകരെ മുണ്ടക്കയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല.



  • Dec 08, 2024 09:58 IST

    മാർ ജോർജ് കൂവക്കാട് കർദിനാൾ പദവിയിൽ; ഭാരത സഭയ്ക്ക് ഇത് ചരിത്ര നിമിഷം

    ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാട് കർദിനാളായി സ്ഥാനാരോഹണം ചെയ്തു. വത്തിക്കാനിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിച്ചു. ഇന്ത്യൻ സമയം രാത്രി എട്ടരയോടെയാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ചടങ്ങുകൾ ആരംഭിച്ചത്. ദിവ്യബലിക്കിടയിൽ ആയിരുന്നു സ്ഥാനാരോഹണ ശുശ്രൂഷ. മാർപാപ്പ മാർ ജോർജ് കൂവക്കാടിനെ സ്ഥാന ചിഹ്നങ്ങൾ അണിയിച്ചു. മാർ ജോർജ് ജേക്കബ് കൂവക്കാട് അടക്കം 21 പേർ കർദിനാൾമാരായി സ്ഥാനാരോഹണം ചെയ്തു.



  • Dec 08, 2024 09:58 IST

    ധനകാര്യ കമ്മിഷൻ ചെയർമാനും സംഘവും ഇന്ന് കേരളത്തിൽ

    മൂന്നു ദിവസത്തെ സന്ദർശനത്തിനായി ധനകാര്യ കമ്മിഷൻ ചെയർമാൻ ഡോ. അരവിന്ദ്‌ പനഗാരിയയും കമ്മിഷൻ അംഗങ്ങളും ഇന്ന് കേരളത്തിലെത്തും. പതിനാറാം ധനകാര്യ കമ്മിഷൻ റിപ്പോർട്ട്‌ തയാറാക്കുന്നതിനായി സംസ്ഥാനങ്ങളിലേക്കുള്ള പഠന യാത്രകളുടെ ഭാഗമായാണ് കേരള സന്ദർശനം. കൊച്ചിയിലെത്തുന്ന സംഘത്തെ ധനമന്ത്രി കെ എൻ ബാലഗോപാൽ, ചീഫ്‌ സെക്രട്ടറി ശാരദാ മുരളീധരൻ തുടങ്ങിയവർ സ്വീകരിക്കും.

    സംഘം നാളെ രാവിലെ കോട്ടയം ജില്ലയിലെ തിരുവാർപ്പ്, അയ്മനം പഞ്ചായത്ത് പ്രദേശങ്ങൾ സന്ദർശിക്കും. വൈകീട്ട് കമ്മീഷൻ ചെയർമാനും സംഘവും കോവളത്ത് എത്തും. ചൊവ്വാഴ്ച രാവിലെ 9.30 ന് കോവളം ലീല ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കമ്മീഷൻ ചെയർമാനെയും അം​ഗങ്ങളെയും സ്വീകരിക്കും.



  • Dec 08, 2024 09:57 IST

    വിഐപി ദര്‍ശനം: നാല് ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ്

    ശബരിമലയില്‍ ഭക്തര്‍ക്ക് തടസ്സമുണ്ടാക്കുന്ന വിധം നടന്‍ ദിലീപും സംഘാംഗങ്ങളും ദര്‍ശനം നടത്തിയ സംഭവത്തില്‍ നാല് ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, അസി. എക്‌സിക്യൂട്ടീവ് ഓഫീസര്‍, രണ്ട് ദേവസ്വം ഗാര്‍ഡുകള്‍ എന്നിവര്‍ക്കാണ് ദേവസ്വം ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്.



  • Dec 08, 2024 09:56 IST

    നവവധുവിന്റെ മരണത്തിൽ ഭർത്താവിന്റെ സുഹൃത്തും കസ്റ്റഡിയിൽ

    തിരുവനന്തപുരം പാലോട് നവവധു ഇന്ദുജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്‍റെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ് അഭിജിത്തിന്‍റെ സുഹൃത്ത് അജാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഭിജിത്തിനെയും അജാസിനെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.



  • Dec 08, 2024 09:56 IST

    മോഷ്ടിച്ച ആനക്കൊമ്പ് വിൽക്കാൻ ശ്രമം; 2 യുവാക്കൾ പിടിയിൽ

    മോഷ്ടിച്ച ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ വനം വകുപ്പിന്റെ പിടിയിൽ. മേമല സ്വദേശി വിനീത് (31), വെള്ളനാട് സ്വദേശി നിബു ജോൺ (33) എന്നിവരാണ് പിടിയിലായത്. 4 കിലോയോളം തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകൾ ഇവരിൽ നിന്നു പിടിച്ചെടുത്തു. വെള്ളനാട് ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ഇരുവരേയും വനം വകുപ്പിന്റെ സ്പെഷ്യൽ ഫ്ലയിങ് സ്ക്വാഡ് പൊക്കിയത്.

    രഹസ്യ വിവരത്തെ തുടർന്നു പ്രദേശത്ത് സ്ക്വാഡിന്റെ നിരീക്ഷണമുണ്ടായിരുന്നു. അതിനിടെ രാത്രിയോടെയാണ് ഇവരെ പിടികൂടിയത്. ബൈക്കിലെത്തിയ യുവാക്കൾ ക്ഷേത്രത്തിനു സമീപത്തു വച്ച് ആനക്കൊമ്പ് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ആനക്കൊമ്പ് വാങ്ങാൻ എത്തിയവർ ഓടി രക്ഷപ്പെട്ടു.



  • Dec 08, 2024 09:55 IST

    നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ

    ക്വാട്ടേഴ്‌സനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നതായി പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ഒക്ടോബർ 15-ന് കണ്ണൂർ ടൗൺ പൊലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് ഈ പരാമർശമുള്ളത്. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ രക്തക്കറയുടെ പരാമർശങ്ങളില്ല. എഫ്‌ഐആറിലും മറ്റു സംശയങ്ങൾ പറയുന്നില്ല. 

     



  • Dec 08, 2024 09:54 IST

    വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ എകെ ബാലൻ

    സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എ കെ ബാലൻ. റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടികളാണ് പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം വിമർശിച്ചു. വൈദ്യുതി കമ്പനികളുമായുള്ള ദീർഘകാലകരാർ റദ്ദാക്കിയത് വീണ്ടുവിചാരം ഇല്ലാതെയാണെന്നും കുറ്റപ്പെടുത്തി.

     



  • Dec 08, 2024 09:54 IST

    തരിണിക്കു താലി ചാർത്തി കാളിദാസ് ജയറാം

    താരദമ്പതിമാരായ ജയറാമിന്റേയും പാർവ്വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂർത്തത്തിലായിരുന്നു വിവാഹം. മോഡലായ തരിണി കലിങ്കരായർ ആണ് വധു. കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി ഉൾപ്പടെയുള്ള പ്രമുഖർ വിവാഗചടങ്ങിൽ പങ്കെടുത്തു.

     



  • Dec 08, 2024 09:54 IST

    ഹേമ കമ്മിറ്റി റിപ്പോർട്ട്: ജി പൂങ്കുഴലി നോഡൽ ഓഫീസർ

    ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത കേസുകളിലെ ഇരകൾക്ക് ഭീഷണി ഉണ്ടായാൽ ഉടൻ സംരക്ഷണം നൽകാനുള്ള നോഡൽ ഓഫീസറായി എഐജി ജി പൂങ്കുഴലിയെ നിയമിച്ചു. ഇരകളിൽ നിന്നും ലഭിച്ച അപേക്ഷകളിൽ ഉചിതമായ നടപടി സ്വീകരിക്കുകയും, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകുകയുമാണ് നോഡൽ ഓഫീസറുടെ ചുമതല.

     



  • Dec 08, 2024 09:53 IST

    ശബരിമലയിൽ തീർഥാടക പ്രവാഹം

    മണ്ഡലകാലം പകുതി പിന്നിടുമ്പോൾ ശബരിമല ദർശനം നടത്തിയ തീർഥാടകരുടെ എണ്ണം 17 ലക്ഷം കടന്നു. മഴ ഒഴിഞ്ഞു നിന്നതോടെ കാനന പാതയിലൂടെ കാൽനടയായി എത്തിയവരുടെ എണ്ണം 35,000ത്തിനു മുകളിലായി.ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത് വെള്ളിയാഴ്ചയാണ്. 89,840 പേർ. ഇതിൽ 17,425 പേർ സ്‌പോട്ട് ബുക്കിങിലൂടെയാണ് വെള്ളിയാഴ്ച മല കയറിയത്.

     



News news live top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: