scorecardresearch

Kerala News Highlights: തിരുവനന്തപുരം വിമാനത്താവള പരിസരത്ത് പട്ടം, ബലൂൺ എന്നിവ പറത്തുന്നതിന് വിലക്ക്

സ്കൈവേർഡ് ലേസർ ബീം ലൈറ്റുകൾ, ഹൈ റൈസർ ക്രാക്കറുകൾ എന്നിവയ്ക്കും നിയന്ത്രണമുണ്ട്

സ്കൈവേർഡ് ലേസർ ബീം ലൈറ്റുകൾ, ഹൈ റൈസർ ക്രാക്കറുകൾ എന്നിവയ്ക്കും നിയന്ത്രണമുണ്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Trivandrum airport, Thiruvananthapuram airport, Thiruvananthapuram airport Adani group, Adani Trivandrum International Airport Limited, ATIAL, Adani Enterprises Limited, Airport Authority of India, AAI, Vizhinjam port Adani group, kerala news, latest news, indian express malayalam, ie malayalam

ഫൊട്ടോ-ഫയൽ

Kerala News Highlights: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളിൽ പട്ടം, ബലൂൺ മറ്റു സമാന വസ്തുക്കൾ എന്നിവ പറത്തുന്നതിൽ നിരോധനം. സിറ്റി പൊലീസ് കമ്മിഷണറാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. സ്കൈവേർഡ് ലേസർ ബീം ലൈറ്റുകൾ,  ഹൈ റൈസർ ക്രാക്കറുകൾ എന്നിവയ്ക്കും നിയന്ത്രണമുണ്ട്.

Advertisment

വിമാനങ്ങൾ ലാൻഡു ചെയ്യുന്ന ദിശയിലേക്ക് ശക്തിയേറിയ ലൈറ്റുകൾ തെളിയിക്കുന്നതും മുന്നിക്കുന്നതും അപകടത്തിനിടയാക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് വ്യോമഗതാഗതത്തിലെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. 

അരക്കിലോ സ്വർണ്ണവുമായി ശശി തരൂരിന്റെ സ്റ്റാഫംഗം ഡൽഹിയിൽ പിടിയിൽ

ശശി തരൂർ എംപിയുടെ പേഴ്സണൽ സ്റ്റാഫംഗം സ്വർണ്ണക്കടത്തിന് പിടിയിൽ. തരൂരിന്റെ പേഴ്സണൽ സ്റ്റാഫംഗമായ ശിവകുമാർ പ്രസാദിനേയും മറ്റൊരാളേയുമാണ് അരക്കിലോ സ്വർണ്ണവുമായി ഡൽഹി വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് പിടികൂടിയത്. വിദേശ യാത്ര കഴിഞ്ഞ് വന്ന ആളിൽ നിന്ന് സ്വർണം കൈപ്പറ്റിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഇന്നലെ രാവിലെ ദുബായിൽ നിന്ന് ഡൽഹിയിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം വാങ്ങിയതെന്നാണ് വിവരം. 

അതേ സമയം സ്വർണക്കടത്തിന് പിടിയിലായിരിക്കുന്നത് തന്റെ മുൻ പേഴ്സണൽ സ്റ്റാഫാണെന്ന് ശശി തരൂർ പ്രതികരിച്ചു. ഇപ്പോൾ പാർട്ട് ടൈം ആയി മാത്രമാണ് ശിവകുമാർ തന്റെ ഓഫീസിൽ ജോലി ചെയ്യുന്നതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ശശി തരൂർ വ്യക്തമാക്കി. 

  • May 30, 2024 19:49 IST

    എറണാകുളം ജില്ലയിൽ ചെറിയ തോതിൽ മഴതുടരുന്നു; 5 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

    എറണാകുളം ജില്ലയിൽ ചെറിയ തോതിൽ മഴ തുടരുന്നു. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ 5 ദുരിതാശ്വസ ക്യാമ്പുകളിലായി നിലവിൽ 116 പേർ കഴിയുന്നുണ്ട്. ഇന്നലെയും ഇന്നുമായി പെയ്ത മഴയിൽ 5 വീടുകൾ ഭാഗികമായി തകർന്നു.



  • May 30, 2024 19:43 IST

    കളമശ്ശേരിയിലുണ്ടായത് അസാധാരണ മഴ, പെരുമാറ്റ ചട്ടങ്ങളില്‍ കുരുങ്ങി ഓപ്പറേഷന്‍ വാഹിനി കാലതാമസം നേരിട്ടുവെന്ന് മന്ത്രി പി രാജീവ്

    കഴിഞ്ഞ ദിവസം കളമശ്ശേരിയിലുണ്ടായത് അസാധാരണ മഴയെന്ന് മന്ത്രി പി.രാജീവ്. എല്ലാ സിസ്റ്റവും കൃത്യമായിരുന്നെങ്കിലും മഴവെള്ളം ഒഴുകിപ്പോകാന്‍ സമയമെടുക്കുമെന്നും, മഴക്കാല ശുചീകരണ യോഗം നടന്നിരുന്നുവെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളില്‍ കുരുങ്ങി 'ഓപ്പറേഷന്‍ വാഹിനി' കാലതാമസം നേരിട്ടുവെന്നും മന്ത്രി പറഞ്ഞു. അടിയന്തര പ്രാധാന്യത്തോടെ നാളെ തന്നെ പണികള്‍ ആരംഭിക്കാന്‍ ജലസേചന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.



  • Advertisment
  • May 30, 2024 18:04 IST

    ലണ്ടനിൽ മലയാളി പെൺകുട്ടിയ്ക്ക് വെടിയേറ്റു

    ലണ്ടലിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു. കൊച്ചി ഗോത്തുരുത്ത് സ്വദേശിയായ 10 വയസുകാരി ലിസി മരിയക്കാണ് വെടിയേറ്റത്. മാതാപിതാക്കൾക്ക് ഒപ്പം പുറത്ത് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ലിസി മരിയക്ക് വെടിയേറ്റത്. ഗുരുതരാവസ്ഥയിലുള്ള കുട്ടി വിന്റിലേറ്ററിൽ തുടരുകയാണ്.



  • May 30, 2024 17:12 IST

    വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കാൻ പ്രധാനമന്ത്രി മോദി കന്യാകുമാരിയിൽ എത്തി

    ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നോടിയായി വിവേകാനന്ദപ്പാറയിൽ സന്ദർശനം നടത്താനും ധ്യാനമിരിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിൽ എത്തി. മെയ് 30 മുതല്‍ ജൂണ്‍ 1 വരെ മൂന്ന് ദിവസം പ്രധാനമന്ത്രി കന്യാകുമാരിയിൽ ചിലവഴിക്കും. 4.30ഓടെ തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗമാണ് കന്യാകുമാരിയിൽ എത്തിയത്.



  • May 30, 2024 15:11 IST

    മാസപ്പടി കേസിലെ ഹര്‍ജികളിലെ നടപടികൾ അവസാനിപ്പിച്ചു

    എക്സാലോജിക് കമ്പിനിയുമായി ബന്ധപ്പെട്ട് മാസപ്പടി ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജികളിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. എക്സാലോജിക് കമ്പനിയുടെ പേരിൽ അബുദാബി കമേഷ്യൽ  ബാങ്കിലുള്ള അക്കൗണ്ട് സംബന്ധിച്ച് അന്വേഷണം വേണമെന്ന ഉപഹർജിയിലെ നടപടി അടക്കമാണ്  അവസാനിപ്പിച്ചത്. എസ്എഫ്‌ഐഒ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഉപഹർജിയിൽ കോടതി ഇടപെട്ടില്ല.



  • May 30, 2024 14:40 IST

    കോഴിക്കോട്ട് 8 പേർക്ക് ഇടിമിന്നലേറ്റു 

    കോഴിക്കോട്ട് കടപ്പുറത്ത് 8 പേർക്ക് ഇടിമിന്നലേറ്റു. വള്ളം കരയ്ക്കെത്തുന്നതിനിടെ മത്സ്യത്തൊഴിലാളികളായ 7 പേർക്കും മത്സ്യം വാങ്ങാനെത്തിയ ഒരു യുവാവിനുമാണ് ഇടിമിന്നലേറ്റത്. പരിക്കേറ്റവരിൽ ഒരാളുടെ നില അൽപ്പം ഗുരുതരമാണെന്നാണ് വിവരം. എല്ലാവരും ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.



  • May 30, 2024 14:29 IST

    കൊച്ചിയിൽ തോക്ക് ചൂണ്ടി കവർച്ച

    കൊച്ചിയിൽ തോക്ക് ചൂണ്ടി കവർച്ച നടത്തിയ സംഘം പിടിയിൽ. സൗത്തിലെ മെട്രോ ലോഡ്ജിലാണ് സംഭവം. നാലംഗ സംഘമാണ് തോക്ക് ചൂണ്ടി കവർച്ച നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം.



  • May 30, 2024 14:03 IST

    എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി കൊല്ലപ്പെട്ട നിലയിൽ

    കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ധർമ്മാവരത്താണ് സമ്പത്ത് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേരളത്തിന്റെ ചാർജ് ഉള്ള ദേശീയ സെക്രട്ടറിയാണ് രാജ് സമ്പത്ത്. തിരുവനന്തപുരം നെയ്യാറിൽ ഏതാനും ദിവസം മുമ്പ് നടന്ന കെഎസ് യു ക്യാമ്പിൽ രാജ് സമ്പത്ത് കുമാർ പങ്കെടുത്തിരുന്നു.



  • May 30, 2024 13:45 IST

    സ്വർണ്ണ കടത്തിലും ഇന്ത്യാ സഖ്യമെന്ന് രാജീവ് ചന്ദ്രശേഖർ 

    സ്വർണ്ണ കടത്തിന്റെ കാര്യത്തിലും ഇന്ത്യാ മുന്നണി ഒറ്റക്കെട്ടാണെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. ശശി തരൂർ എംപിയുടെ പിഎ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിയിലായ സംഭവത്തിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. ആദ്യം കേരള മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്വർണക്കടത്തിൽ അറസ്റ്റിലായി. ഇപ്പോൾ കോൺഗ്രസ് എംപിയുടെ സഹായി അറസ്റ്റിലായിരിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് സിപിഎമ്മും കോൺഗ്രസും സ്വർണ കള്ളക്കടത്തുകാരുടെയും സഖ്യമായി എന്നതാണെന്നും രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു. 



  • May 30, 2024 12:49 IST

    യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം 

    രണ്ടാം ബാർ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തിൽ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 



  • May 30, 2024 10:48 IST

    മംഗളൂരുവിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി

    മംഗളൂരുവിൽ ചികിത്സയ്‌ക്കെത്തിയ കാസർകോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. പരാതിയെ തുടർന്ന് കാഞ്ഞങ്ങാട് സ്വദേശി സുജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി മുറിയിൽ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. 



Gold Smuggling Case Shashi Tharoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: