scorecardresearch

Kerala News Highlights: 8 മലയാളികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചു; കണ്ണീരണിഞ്ഞ് കേരളം

23 മലയാളികളെ കൂടാതെ 7 തമിഴ്നാട് സ്വദേശികൾ ഒരു കർണ്ണാടക സ്വദേശി എന്നിവരുടെ മൃതദേഹങ്ങളും നെടുമ്പാശ്ശേരി വഴി നാട്ടിലെത്തിച്ചത്. ഇതിൽ 8 മലയാളികളുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച സംസ്കരിച്ചു

23 മലയാളികളെ കൂടാതെ 7 തമിഴ്നാട് സ്വദേശികൾ ഒരു കർണ്ണാടക സ്വദേശി എന്നിവരുടെ മൃതദേഹങ്ങളും നെടുമ്പാശ്ശേരി വഴി നാട്ടിലെത്തിച്ചത്. ഇതിൽ 8 മലയാളികളുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച സംസ്കരിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Family members mourning | Kuwait fire victims

അതിവൈകാരികമായാണ് മൃതദേഹങ്ങൾ ബന്ധുക്കളും നാട്ടുകാരും ഏറ്റുവാങ്ങിയത് (Photo: PRD, Kerala)

Kerala News Highlights: കുവൈത്തിലെ ലേബർ ക്യാമ്പ് അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്ത ദുരന്തത്തിൽ മരിച്ച എട്ട് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിച്ചു. 23 മലയാളികളുൾപ്പെടെ 46 പേരുടെ മൃതദേഹവും വഹിച്ചുള്ള വ്യോമസേനാ വിമാനം രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലാണ് വന്നിറങ്ങിയത്.

Advertisment

കുവൈത്ത് ദുരന്തത്തിൽ മരിച്ച കോട്ടയം സ്വദേശികളായ മൂന്നുപേരുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സ്റ്റെഫിൻ എബ്രഹാം സാബുവിന്റെ സംസ്കാരം തിങ്കളാഴ്ച നടക്കും. ഷിബു വർഗീസിനെയും ശ്രീഹരി പ്രദീപിന്റെയും സംസ്കാരം ഞായറാഴ്ചയാണ്. അതിവൈകാരികമായാണ് മൂന്നുപേരുടെയും മൃതദേഹം ബന്ധുക്കളും നാട്ടുകാരും ഏറ്റുവാങ്ങിയത്.

23 മലയാളികളെ കൂടാതെ 7 തമിഴ്നാട് സ്വദേശികൾ, 4 ഉത്തർപ്രദേശ് സ്വദേശികൾ, 3 ആന്ധ്രപ്രദേശ് സ്വദേശികൾ, 2 ബിഹാർ സ്വദേശികൾ, 2 ഒഡിഷ സ്വദേശികൾ എന്നിവരുടെ മൃതദേഹങ്ങളാണ് നെടുമ്പാശ്ശേരിയിൽ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മൃതദേഹങ്ങൾ ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറും.

31 മൃതദേഹങ്ങൾ കൊച്ചിയിൽ ഇറക്കിയതിന് ശേഷം മറ്റ് സംസ്ഥാനങ്ങളിലുള്ളവരുടെ മൃതദേഹങ്ങള്‍ ഡൽഹി വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് റവന്യൂ മന്ത്രി കെ.രാജനാണ് മൃതദേഹങ്ങൾ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. മൃതദേഹങ്ങൾ വിമാനത്താവളത്തിൽ നിന്നും മൃതദേഹങ്ങൾ പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിലാണ് വീടുകളിലേക്ക് കൊണ്ടുപോവുക.

  • Jun 14, 2024 21:15 IST

    മൂന്നുപേരുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി

    കുവൈത്ത് ദുരന്തത്തിൽ മരിച്ച കോട്ടയം സ്വദേശികളായ മൂന്നുപേരുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സ്റ്റെഫിൻ എബ്രഹാം സാബുവിന്റെ സംസ്കാരം തിങ്കളാഴ്ച നടക്കും. ഷിബു വർഗീസിനെയും ശ്രീഹരി പ്രദീപിന്റെയും സംസ്കാരം ഞായറാഴ്ചയാണ്. അതിവൈകാരികമായാണ് മൃതദേഹങ്ങൾ ബന്ധുക്കളും നാട്ടുകാരും ഏറ്റുവാങ്ങിയത്.



  • Jun 14, 2024 19:22 IST

    യൂറോ കപ്പ്: ജർമ്മനി-സ്കോട്ട്‍ലൻഡ് ഉദ്ഘാടന മത്സരം രാത്രി 12.30ന്

    സ്വന്തം നാട്ടിൽ നടക്കുന്ന യൂറോ കപ്പ് ജയത്തോടെ തുടങ്ങാൻ ലക്ഷ്യമിട്ട് ജർമ്മനി ഇന്നിറങ്ങുന്നു. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 12.30ന് നടക്കുന്ന മത്സരത്തിൽ സ്കോട്ട്‍ലൻഡാണ് ജർമ്മനിയുടെ എതിരാളികൾ.



  • Advertisment
  • Jun 14, 2024 18:54 IST

    അരളി പൂവ് കഴിച്ചെന്ന് സംശയം: എറണാകുളത്ത് രണ്ട് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    എറണാകുളത്ത് അരളി പൂവ് കഴിച്ചെന്ന് സംശയിക്കുന്ന രണ്ടു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം ജില്ലയിലെ കടയിരുപ്പ് ഗവൺമെൻ്റ് ഹൈസ്കൂളിലെ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്ലാസിൽ വച്ച് തലവേദനയും ഛർദ്ദിയും ഉണ്ടായതിനെ തുടർന്നാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 



  • Jun 14, 2024 18:07 IST

    'കാഫിര്‍' സ്‌ക്രീന്‍ ഷോട്ട് പ്രചരിചരിപ്പിച്ച ലീഗ് നേതാവ് കുറ്റക്കാരനല്ലെന്ന് പൊലീസ്

    ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തിൽ 'കാഫിര്‍' സ്‌ക്രീന്‍ ഷോട്ട് പ്രചരിചരിപ്പിച്ച കേസിൽ യൂത്ത് ലീഗ് നേതാവ് പി.കെ. മുഹമ്മദ് ഖാസിം കുറ്റക്കാരനല്ലെന്ന് പൊലീസ്. ഖാസിമിൻ്റെ ഫോൺ പരിശോധിച്ചെന്നും പ്രഥമദൃഷ്‌ട്യാ കുറ്റം കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.



  • Jun 14, 2024 16:40 IST

    കേന്ദ്രമന്ത്രി സുരേഷ് ഗോപി ബിനോയിയുടെ വീട്ടിലെത്തി

    കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂർ ചാവക്കാടുള്ളി ബിനോയിയുടെ വീട്ടിലെത്തി. കേന്ദ്ര സർക്കാരിന് വേണ്ടി അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു.



  • Jun 14, 2024 16:33 IST

    ബിജെപിക്ക് അഹങ്കാരം; രാമന്‍ അവരെ 240ൽ ഒതുക്കി: ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ

    ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനത്തെ വിമര്‍ശിച്ച് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ബിജെപിയുടെ മോശം പ്രകടനത്തിന് കാരണം അഹങ്കാരമാണെന്നും, ഭഗവാനെ ആരാധിക്കുന്നവര്‍ ക്രമേണ അഹങ്കാരികളായിത്തീര്‍ന്നു, ആ പാര്‍ട്ടി ഏറ്റവും വലിയ പാര്‍ട്ടിയായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും അഹങ്കാരത്താല്‍ രാമന്‍ അവരെ 240 സീറ്റില്‍ നിര്‍ത്തിയെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.



  • Jun 14, 2024 16:14 IST

    കുവൈത്തിൽ മരിച്ചവർക്ക് ആദാരാഞ്ലിയർപ്പിച്ച് ലോക കേരള സഭ

    കുവൈത്തിൽ മരിച്ചവർക്ക് ആദാരാഞ്ലിയർപ്പിച്ച് ലോക കേരള സഭ. മുഖ്യമന്ത്രി പിണറായി വിജയനാണ് ലോക കേരള സഭയിൽ പ്രസംഗിക്കുന്നതിനിടെ ദുരന്തത്തിൽ മരിച്ച പ്രവാസികൾക്ക് അനുശോചനമറിയിച്ചത്.



  • Jun 14, 2024 16:11 IST

    മോട്ടോർ വാഹന വകുപ്പിന് വിശദീകരണം നൽകി സഞ്ജു ടെക്കി

    മോട്ടോർ വാഹന വകുപ്പിന് വിശദീകരണം നൽകി മലയാളി വ്ളോഗർ സഞ്ജു ടെക്കി. വാഹനത്തിന് രൂപമാറ്റം വരുത്തരുതെന്ന കാര്യം അറിയില്ലായിരുന്നു എന്നാണ് അദ്ദേഹം വകുപ്പിന്റെ നോട്ടീസിന് മറുപടി നൽകിയത്.



  • Jun 14, 2024 14:37 IST

    അർജുൻ രാധാകൃഷ്ണന്റെ മൊഴിയെടുത്തു

    ബാർ കോഴ വിവാദത്തിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന്റെ മൊഴിയെടുത്തു ക്രൈം ബ്രാഞ്ച് സംഘം അർജുന്റെ വെള്ളയമ്പലത്തെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമായതിനാലാണ് അർജുന്റെ മൊഴിയെടുക്കുന്നതെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു.

     



  • Jun 14, 2024 12:47 IST

    വിങ്ങിപ്പൊട്ടി ബന്ധുക്കൾ

    Kuwait Tragedy
    കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ബന്ധുക്കൾ



  • Jun 14, 2024 12:38 IST

    കർണ്ണാടക, തമിഴ് നാട് സ്വദേശികളുടെ മൃതദേഹങ്ങളും കൈമാറി

    കുവൈറ്റിലെ തീപിടിത്ത ദുരന്തത്തിൽ മരിച്ചതിനെ തുടർന്ന് കൊച്ചിയിലെത്തിച്ച തമിഴ് നാട്, കർണാടക സ്വദേശികളുടെ മൃതദേഹങ്ങളും കൈമാറി. ദുരന്തത്തിൽ മരിച്ച 7 തമിഴ് നാട് സ്വദേശികളുടെയും ഒരു കർണ്ണാടക സ്വദേശിയുടേയും മൃതദേഹമാണ് അതാത് സംസ്ഥാനങ്ങൾക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും കൈമാറിയത്. 



  • Jun 14, 2024 12:21 IST

    മൃതദേഹങ്ങൾ ആംബുലൻസുകളിലേക്ക്

    കുവൈറ്റിലെ തീപിടിത്ത ദുരന്തത്തിൽ മരിച്ച മലയാളികളുടേതടക്കമുള്ള മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോകുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ആംബുലൻസുകളിലേക്ക് മാറ്റുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ മൃതദേഹങ്ങളിൽ അന്തിമോപചാരം അർപ്പിച്ച ശേഷമാണ് ഓരോ മൃതദേഹങ്ങളായി ആംബുലൻസുകളിലേക്ക് മാറ്റുന്നത്. 



  • Jun 14, 2024 12:05 IST

    മുഖ്യമന്ത്രിയും മന്ത്രിമാരും അന്തിമോപചാരം അർപ്പിച്ചു

    കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രതിപക്ഷ നേതാവും അന്തിമോപചാരം അർപ്പിച്ചു.



  • Jun 14, 2024 12:01 IST

    പ്രവാസലോകം കണ്ട വലിയ ദുരന്തം: മുഖ്യമന്ത്രി

    പ്രവാസ ലോകം കണ്ട ഏറ്റവും വലിയ ദുരന്തമാണ് കുവൈത്തിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയ൯. കേരളത്തിന്റെ ജീവനാഡിയാണ് പ്രവാസികൾ. ജീവിതത്തിൽ നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണവ൪. പ്രവാസികളുടെ തിരിച്ചുവരവ് കാത്തിരിക്കുന്ന ഉറ്റവ൪ക്ക് താങ്ങാവുന്നതിലും അധികമാണ് ഈ ദുരിതം. ഇത്തരം ദുരന്തം ആവ൪ത്തിക്കാതിരിക്കാ൯ കുവൈത്ത് സ൪ക്കാരും ശ്രദ്ധിക്കുമെന്നാണ് വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.



  • Jun 14, 2024 11:57 IST

    മൃതദേഹങ്ങൾ പുറത്തെത്തിച്ചു

    തീപിടിത്ത ദുരന്തത്തിൽ മരിച്ച മലയാളികളുടേതടക്കമുള്ള മൃതദേഹങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്തെത്തിച്ച് തുടങ്ങി. ആദ്യ ഘട്ടത്തിൽ കാർഗോ ക്ലിയറൻസ് പൂർത്തിയാക്കിയ 13 പേരുടെ മൃതദേഹങ്ങളാണ് ഇപ്പോൾ പുറത്തെത്തിച്ചിരിക്കുന്നത്. മുഴുവൻ മൃതദേഹങ്ങൾ കൂടി പുറത്തേക്കെത്തിച്ചതിന് ശേഷം പൊതുദർശന ചടങ്ങുകൾ നടക്കും. 



  • Jun 14, 2024 11:32 IST

    ഗാർഡ് ഓഫ് ഓണറും, പൊതു ദർശനവും 

    കുവൈറ്റിലെ തീപിടിത്ത ദുരന്തത്തിൽ മരിച്ച മലയാളികളുടേതടക്കമുള്ള 31 മൃതദേഹങ്ങൾ അൽപ്പ സമയത്തിനകം പുറത്തേക്കെത്തിക്കും. മൃതദേഹങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകിയാവും ഏറ്റുവാങ്ങുക. തുടർന്ന് വിമാനത്താവളത്തിൽ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന സ്ഥലത്ത് 45 മിനിറ്റോളം പൊതുദർശനവുമുണ്ടാവും. 



  • Jun 14, 2024 10:52 IST

    വിവാദത്തിനുള്ള സമയമല്ലെന്ന് മുഖ്യമന്ത്രി

    ആരോഗ്യമന്ത്രി വീണ ജോർജിന് കുവൈത്തിലേക്ക് പോകാൻ കഴിയാത്തത് പിന്നീട് ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ ക്രിയാത്മകമായി ഇടപെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.



  • Jun 14, 2024 10:43 IST

    മുഖ്യമന്ത്രി പിണറായി വിജയനെത്തി

    കുവൈറ്റിലെ തീപിടിത്ത ദുരന്തത്തിൽ മരിച്ച മലയാളികളുടേതടക്കമുള്ള മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ മുഖ്യമന്ത്രി പിണറായി വിജയൻ നെടുമ്പാശ്ശേരിയിലെത്തി. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ കെ.രാജൻ, പി.രാജീവ്, വീണാ ജോർജ്, റോഷി അഗസ്റ്റിൻ എന്നിവരും മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി വിമാനത്താവളത്തിലെത്തി. 



  • Jun 14, 2024 10:35 IST

    വ്യോമസേനാ വിമാനമെത്തി 

    കുവൈറ്റിലെ തീപിടിത്ത ദുരന്തത്തിൽ മരിച്ച മലയാളികളുടേതടക്കമുള്ള മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിലെത്തി. ക്ലിയറൻസിന് ശേഷം മൃതദേഹങ്ങൾ വിമാനത്താവളത്തിന് പുറത്തേക്കെത്തിക്കും. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും. 



  • Jun 14, 2024 10:07 IST

    സുരേഷ് ഗോപിയെത്തി

    കുവൈറ്റിലെ തീപിടിത്ത ദുരന്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. മരണപ്പെട്ട 23 മലയാളികളുടെ മൃതദേഹങ്ങൾ മുഖ്യമന്ത്രിയോടൊപ്പം ചേർന്ന് അദ്ദേഹം ഏറ്റുവാങ്ങും.



  • Jun 14, 2024 10:02 IST

    സജ്ജീകരണങ്ങൾ പൂർത്തിയായെന്ന് വീണാ ജോർജ്

    കുവൈറ്റിലെ തീപിടിത്ത ദുരന്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. മരണപ്പെട്ടവരെ പോലെ തന്നെ പരിക്കേറ്റവരിലെ ഭൂരിഭാഗം ആളുകളും മലയാളികളാണ്. അവരുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പൂർണ്ണമായും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.



  • Jun 14, 2024 09:39 IST

    മന്ത്രിമാരായ കെ.രാജനും റോഷി അഗസ്റ്റിനും നെടുമ്പാശേരി വിമാനത്താവളത്തിൽ



Fire Accident Kuwait

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: