/indian-express-malayalam/media/media_files/Vapmv10Bm7RCaX8ULjQo.jpg)
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് തുറന്ന കത്തയച്ച് ഹൈക്കോടതി മുന്‍ ജഡ്ജിമാര്‍
Kerala News Highlights: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് തുറന്ന കത്തയച്ച് ഹൈക്കോടതി മുന്‍ ജഡ്ജിമാര്‍. നിലവിലെ ഭരണപക്ഷത്തിന് ജനവിധി നഷ്ടപ്പെടുകയാണെങ്കില്‍ സുഗമമായ ഭരണകൈമാറ്റം ഉറപ്പാക്കിക്കൊണ്ട് ഭരണഘടന ഉയര്‍ത്തിപ്പിടിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനോടും തിരഞ്ഞെടുപ്പ് കമ്മിഷനോടും ജഡ്ജിമാര്‍ ആവശ്യപ്പെട്ടു.
കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റും കിട്ടില്ലെന്ന് ഇ.പി. ജയരാജൻ
കണ്ണൂർ സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കേരളത്തിൽ ഒരു സീറ്റിലും ബിജെപി വിജയിക്കില്ല. തൃശ്ശൂരിൽ സുരേഷ് ഗോപി പരാജയപ്പെടുമെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് ഇടതുപക്ഷത്തിന് അനുകൂലമായ തിരഞ്ഞെടുപ്പ് ഫലം വരാനാണ് സാധ്യതയെന്നും ജയരാജൻ പറഞ്ഞു.
സുരേഷ് ഗോപി ആദ്യ തവണ തൃശ്ശൂരിലേക്കെത്തിയപ്പോൾ ഒരു സിനിമാ താരമെന്ന പരിഗണന ലഭിച്ചിരുന്നു. അതിന്റേതായ സ്വീകാര്യതയും അദ്ദേഹത്തിന് ജനങ്ങൾക്കിടയിലുണ്ടായിരുന്നു. എന്നാൽ പിന്നീട് ഒരു രാഷ്ട്രീയക്കാരന്റെ പരിവേഷത്തിലേക്ക് അദ്ദേഹം പൂർണ്ണമായും മാറിയതോടെ അത് നഷ്ടപ്പെട്ടുവെന്നും സുരേഷ് ഗോപിക്ക് നല്ലത് സിനിമാ അഭിനയമാണെന്നും ഇ.പി വ്യക്തമാക്കി.
- Jun 03, 2024 21:01 ISTഅബ്ദുള്‍ റഹീമിന്റെ മോചനത്തിനായുള്ള ദയാധനം കൈമാറിസൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനത്തിനായുള്ള ദയാധനം കൈമാറി. 34 കോടി രൂപയാണ് നല്‍കിയത്. അനുരഞ്ജന കരാറില്‍ കൊല്ലപ്പെട്ടയാളുടെ അനന്തരാവകാശികള്‍ ഒപ്പുവച്ചു. 
- Jun 03, 2024 19:54 ISTവോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ സുരക്ഷ എപ്രകാരമാണ്?മൂന്ന് വലയങ്ങളായാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ സുരക്ഷ ക്രമീകരിച്ചിട്ടുള്ളത്. സ്ട്രോംഗ് റൂം, കൗണ്ടിങ് ഹാളിന്റെ മുന്‍വശം എന്നിവിടങ്ങളില്‍ കേന്ദ്ര ആംഡ് പൊലീസ് സുരക്ഷയൊരുക്കും. കേന്ദ്രത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ സംസ്ഥാന പൊലീസിനും രണ്ടാം ഗേറ്റ് മുതല്‍ സംസ്ഥാന ആംഡ് പൊലീസിനുമാണ് സുരക്ഷാ ചുമതല. കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍ എന്നിവരെ മാത്രമേ വോട്ടെണ്ണല്‍ ഹാളില്‍ പ്രവേശിപ്പിക്കൂ. 
- Jun 03, 2024 19:19 ISTവോട്ടെണ്ണല്‍ രാവിലെ 8ന് തുടങ്ങും; സ്‌ട്രോംഗ് റൂമുകള്‍ 6 മണിക്ക് തുറക്കുംലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ചൊവ്വാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. രാവിലെ ആറിന് സ്‌ട്രോംഗ് റൂം തുറന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ കൗണ്ടിംഗ് ഹാളി ടേബിളുകളിലെത്തിക്കും. റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, സ്ഥാനാര്‍ത്ഥികള്‍ അല്ലെങ്കില്‍ അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോംഗ് റൂം തുറക്കുക. ലോഗ് ബുക്കില്‍ രേഖപ്പെടുത്തിയ ശേഷം വീഡിയോ കവറേജോടെയാണ് ലോക്ക് തുറക്കുക. 
- Jun 03, 2024 17:47 ISTവാഹനങ്ങളുടെ രൂപമാറ്റം; കർശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്ദേശംവാഹനങ്ങളില് രൂപമാറ്റം വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. നിയമലംഘനങ്ങള്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്യുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കോടതി നിർദേശിച്ചു. യൂട്യൂബർ സഞ്ജു ടെക്കി വണ്ടിയില്‍ രൂപമാറ്റം വരുത്തിയ കേസിലാണ് ഉത്തരവ്. വാഹനങ്ങളിലെ അനധികൃത അലങ്കാരങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും കോടതി നിര്‍ദേശം. സ്വമേധയാ എടുത്ത കേസിലാണ് ഡിവിഷൻ ബഞ്ചിൻ്റെ ഉത്തരവ്. 
- Jun 03, 2024 15:35 ISTചലച്ചിത്ര-സാംസ്കാരിക പ്രവർത്തകൻ ചെലവൂര്‍ വേണു അന്തരിച്ചുചലച്ചിത്ര, സാംസ്കാരിക പ്രവർത്തകനും നിരൂപകനും എഴുത്തുകാരനുമായ ചെലവൂർ വേണു (80) അന്തരിച്ചു. കോഴിക്കോട് പെയിൻ ആൻഡ് പാലിയേറ്റീവിലായിരുന്നു അന്ത്യം. രണ്ടു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കേരളത്തിലെ രണ്ടാമത്തെ ഫിലിം സൊസൈറ്റിയായ അശ്വനിയുടെ ജനറൽ സെക്രട്ടറിയാണ്. കോഴിക്കോട് കേന്ദ്രമായ അശ്വനിയുടെ ജനറൽ സെക്രട്ടറി പദം 1971 മുതൽ വഹിച്ച് വരികയാണ് അദ്ദേഹം. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലൂടെ നിരവധി ലോക ക്ലാസിക് സിനിമകളെ അദ്ദേഹം മലയാളത്തിന് പരിചയപ്പെടുത്തി. 
- Jun 03, 2024 13:11 ISTപി.കേശവദേവ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുപി. കേശവദേവ് സാഹിത്യ-ഡയബസ്ക്രീൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യ പുരസ്‌കാരം പ്രശസ്ത സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ ഡോ. അടൂർ ഗോപാലകൃഷ്ണനാണ് ലഭിച്ചത്. /indian-express-malayalam/media/post_attachments/ceb89eea-d5b.jpg) ഡോ. അടൂർ ഗോപാലകൃഷ്ണൻ ഈ വർഷത്തെ ഡയബസ്ക്രീൻ കേരള പുരസ്കാരം (മികച്ച ആരോഗ്യ വിദ്യാഭ്യാസത്തിനായി) ഡോക്ടർ സി.ജെ ജോണിനാണ് ലഭിച്ചത്. /indian-express-malayalam/media/post_attachments/3f237dce-f90.jpg) ഡോ. സി.ജെ ജോൺ 
- Jun 03, 2024 12:31 ISTമാത്യു കുഴല്‍നാടന്റെ ഹർജി മാറ്റി വെച്ചുഎക്സാലോജിക്കുമായി ബന്ധപ്പെട്ട മാസപ്പടി കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി ഹൈക്കോടതി. ഇന്ന് പരിഗണിക്കേണ്ടിയിരുന്ന ഹര്‍ജി ഈ മാസം പതിനെട്ടിലേക്കാണ് മാറ്റിയത്. സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് മാറ്റിയത്. 
- Jun 03, 2024 11:15 ISTവടകരയിൽ വിജയപ്രതീക്ഷയെന്ന് കെ.കെ ശൈലജവടകര ലോക്സഭാ മണ്ഡലത്തിൽ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ. മണ്ഡലം കൈവിടില്ലെന്ന പ്രതീക്ഷയാണുള്ളത്. പരാജയപ്പെടണമെങ്കിൽ അട്ടിമറികൾ സംഭവിക്കണമെന്നും എന്നാൽ അത്തരത്തിലൊരു അട്ടിമറി നടന്നിട്ടുണ്ടോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും ശൈലജ പറഞ്ഞു. 
- Jun 03, 2024 10:46 ISTകനത്ത മഴയെ തുടർന്ന് എറണാകുളത്ത് ക്യാമ്പ് തുറന്നുകനത്ത മഴയെ തുടർന്ന് എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. എട്ട് കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചത്. 10 പുരുഷന്മാരും 6 സ്ത്രീകളും 4 കുട്ടികളുമായി കീലേരി മലയിലെ 20 പേരാണ് ക്യാമ്പിലുള്ളത്. കാക്കനാട് വില്ലേജിലെ മാർ അത്തനേഷ്യസ് സ്കൂളിലാണ് ക്യാമ്പ് തുറന്നിരിക്കുന്നത്. 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us