scorecardresearch

Kerala News Live Updates: കേജ്രിവാളിന്റെ അറസ്റ്റിനെ അപലപിക്കുന്ന രാഹുൽ ഗാന്ധി പിണറായിയെ അറസ്റ്റ് ചെയ്യണമെന്ന് പറയുന്നത് ഇരട്ടത്താപ്പ്; രാഹുലിനെതിരെ ഡി.രാജ

പിണറായി വിജയന്റെ അറസ്റ്റ് ആവശ്യപ്പെടുന്ന രാഹുൽ കേജ്രിവാളിനെ അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാരിന്റെ സമീപനത്തെ അംഗീകരിക്കുകയാണ് ചെയ്യുന്നതെന്നും രാജ

പിണറായി വിജയന്റെ അറസ്റ്റ് ആവശ്യപ്പെടുന്ന രാഹുൽ കേജ്രിവാളിനെ അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാരിന്റെ സമീപനത്തെ അംഗീകരിക്കുകയാണ് ചെയ്യുന്നതെന്നും രാജ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
D Raja,ഡി രാജ, CPI,സിപിഐ, CPI General Secretery,സിപിഐ ജനറല്‍ സെക്രട്ടറി, D Raja CPI, ie malayalam,

എക്സ്പ്രസ് ഫയൽ ചിത്രം

Kerala News Live Updates: രാഹുൽ ഗാന്ധിക്കെതിരായ വിമർശനങ്ങൾ കടുപ്പിച്ച് ഇടതുപക്ഷം. മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച രാഹുലിന്റെ നിലപാടിനെതിരെ സിപിഐ ദേശീയ സെക്രട്ടറി ഡി രാജയാണ് രംഗത്തെത്തിയിരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്ത ഇ.ഡി നടപടിയെ അപലപിക്കുകയും അതിനെതിരായുള്ള പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്ന രാഹുൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അറസ്റ്റ് ആവശ്യപ്പെടുന്നത് എന്ത് രാഷ്ട്രീയ നിലപാടിന്റെ പേരിലാണെന്നും ഇത് നൽകുന്ന സന്ദേശമെന്താണെന്നും രാഹുലിനെ വിമർശിച്ചുകൊണ്ട് ഡി. രാജ ചോദിച്ചു. 

Advertisment

രാഹുലിന്‍റെ ഇത്തരം പ്രസ്താവനകള്‍ തരംതാണതാണെന്നും രാജ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അറസ്റ്റ് ആവശ്യപ്പെടുന്ന രാഹുൽ കേജ്രിവാളിനെ അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാരിന്റെ സമീപനത്തെ അംഗീകരിക്കുകയാണ് ചെയ്യുന്നതെന്നും രാജ പറഞ്ഞു. മുഖ്യമന്ത്രിയുടെ തുടങ്ങി വെച്ചതിന് പിന്നാലെ രാഹുലിനെതിരെ കടുത്ത വിമർശനങ്ങളാണ് ഇടതുപക്ഷ നേതാക്കളിൽ നിന്നുമുണ്ടാകുന്നത്. 

റാഞ്ചിയിൽ ഇന്ന് ഇന്ത്യാ സഖ്യത്തിന്റെ മെഗാ റാലി; സുനിതാ കേജ്രിവാളും കൽപ്പനാ സോറനും വേദിയിലെത്തും

റാഞ്ചിയിലെ പ്രഭാത് താര ഗ്രൗണ്ടിൽ സംയുക്ത ശക്തിപ്രകടനത്തിനൊരുങ്ങി ഇന്ത്യാ സഖ്യം. ‘ഉൽഗുലാൻ (വിപ്ലവ) ന്യായ് റാലി’എന്ന പേരിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ അണിനിരക്കും. ഒപ്പം പ്രതിപക്ഷ കക്ഷികളെ അടിച്ചമർത്തുന്നതാണ് കേന്ദ്രത്തിന്റെ നിലപാടെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഭാര്യ സുനിതാ കേജ്രിവാളും ഇ.ഡി കസ്റ്റഡിയിലെടുത്ത ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപ്പനാ സോറൻ എന്നിവരും വേദിയിലെത്തും.  

Advertisment

റാഞ്ചിയിലെ പൊതുസമ്മേളനത്തിൽ കേജ്രിവാളിന്റേയും സോറന്റേയും അറസ്റ്റ് തന്നെയാകും പ്രധാന വിഷയമായി പ്രതിപക്ഷ നേതാക്കൾ ഉയർത്തിക്കാട്ടുക. റാഞ്ചിയിലെ പൊതുസമ്മേളനത്തിന് പിന്നാലെ ഏപ്രിൽ 26 ന് വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ്, കാങ്കർ മണ്ഡലങ്ങളിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും റാലികളെ അഭിസംബോധന ചെയ്യുമെന്ന് എഐസിസി സംസ്ഥാന ചുമതലയുള്ള സച്ചിൻ പൈലറ്റ് പറഞ്ഞു.

  • Apr 21, 2024 21:13 IST

    ഭര്‍ത്താവ് ശാരീരികബന്ധത്തിന് തയ്യാറാവുന്നില്ല; വിവാഹം അസാധുവാക്കി മുംബൈ ഹൈക്കോടതി

    ഭര്‍ത്താവ് ശാരീരികബന്ധത്തിന് തയ്യാറാവുന്നില്ലെന്ന് കാട്ടി യുവതി നല്‍കിയ പരാതിയില്‍ വിവാഹം അസാധുവാക്കി മുംബൈ ഹൈക്കോടതി. പങ്കാളിയുടെ നിരാശ അവഗണിക്കാനാവുന്നതല്ലെന്ന് ചൂണ്ടികാട്ടിയാണ് മുംബൈ ഹൈക്കോടതിയുടെ നടപടി. വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പങ്കാളിയായ യുവതി നൽകിയ ഹർജി കുടുംബ കോടതി ഫെബ്രുവരിയിൽ തള്ളിയിരുന്നു. ഇതിനെതിരെ യുവതി ഹൈക്കോടതിയിൽ നൽകിയ അപ്പീലിലായിരുന്നു നിർണ്ണായക വിധി.



  • Apr 21, 2024 18:56 IST

    അമ്പയർമാരോട് കയർത്ത് സംസാരിച്ച് കോഹ്ലി; വീഡിയോ

    കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ അമ്പയർമാരോട് കയർത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സൂപ്പർ താരം വിരാട് കോഹ്ലി. 223 റൺസ് വിജയലക്ഷ്യം തേടി ബാറ്റുവീശവെ മത്സരത്തിന്റെ മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് വിരാട് കോഹ്ലി ഹർഷിത് റാണയുടെ പന്തിൽ പുറത്താകുന്നത്. ഫുൾ ടോസ് ആയി വന്ന സ്വന്തം പന്തിൽ കോഹ്ലിയെ ഹർഷിത് തന്നെയാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്.

    എന്നാൽ പുറത്തായതിന് പിന്നാലെ ഫുൾ ടോസിന്റെ ഉയരത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ച് കോഹ്ലി അമ്പയറോട് റിവ്യൂ ആംഗ്യവും കാണിച്ചു. റിവ്യൂ പരിശോധിച്ച് തേർഡ് അമ്പയർ കോഹ്ലി പുറത്തായെന്ന് വിധി പറഞ്ഞ ശേഷമാണ് ഗ്രൌണ്ടിൽ അസാധാരണമായ സാഹചര്യം ഉണ്ടായത്. ഗ്രൌണ്ടിലെ മോശം പെരുമാറ്റത്തിന് കോഹ്ലിക്ക് പിഴ ശിക്ഷ ലഭിക്കാൻ സാധ്യതയേറെയാണ്.

     



  • Apr 21, 2024 16:41 IST

    പക്ഷിപ്പനിയെ തുടർന്ന് അതിർത്തികളിൽ തമിഴ്നാടിന്റെ കർശന പരിശോധന 

    ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരള അതിർത്തികളിൽ തമിഴ്നാടിന്റെ കർശന പരിശോധന. ചെക്പോസ്റ്റുകളിൽ കോഴി, താറാവ് എന്നിവയുടെ ഇറച്ചിയോ മുട്ടകളോ കൊണ്ടുവരുന്ന  വാഹനങ്ങൾ തിരിച്ചയ്ക്കാനാണ് തമിഴ്നാടിന്റെ നിർദേശം. കേരള അതിർത്തിയിലെ 12 ചെക് പോസ്റ്റുകളിലും 24 മണിക്കൂറും  നിരീക്ഷണത്തിനായി പ്രത്യേക സംഘത്തെയും ഇതിനായി നിയോഗിച്ചു. 



  • Apr 21, 2024 14:36 IST

    ശശി തരൂരിനെതിരെ കേസ് 

    തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ കേസെടുത്ത് പൊലീസ്. മണ്ഡലത്തിലെ തീരദേശ മേഖലയിൽ വോട്ടിനായി ബിജെപി പണം വിതരണം ചെയ്യുന്നെന്ന ആരോപണത്തിനെതിരെ രാജീവ് ചന്ദ്രശേഖർ ഡിജിപിക്ക് നൽകിയ പരാതിയിലാണ് നടപടി. സൈബർ പൊലീസാണ് തരൂരിനെതിരെ കേസെടുത്തിരിക്കുന്നത്. 



  • Apr 21, 2024 13:24 IST

    കെഎസ്ആർടിസി ജീവനക്കാർക്കെതിരെ വീണ്ടും നടപടി 

    മദ്യപാനത്തെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ വീണ്ടും നടപടി. മദ്യപിച്ച് ജോലി ചെയ്ത  97 ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഇതിന് പുറമേ 40 താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു.മദ്യപിച്ച് ഡ്യൂട്ടിക്ക് വന്നതിനും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിനുമാണ് ജീവനക്കാർക്കെതിരെയുള്ള നടപടി. മദ്യപാനത്തെ തുടർന്ന് 100 ജീവനക്കാർക്കെതിരെ ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ്കുമാർ നേരത്തേ നടപടി എടുത്തിരുന്നു. 



  • Apr 21, 2024 11:56 IST

    കെ.കെ ശൈലജയ്ക്കെതിരെ നിയമനടപടിക്കെന്ന് ഷാഫി പറമ്പിൽ

    തനിക്കതിരെ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ഉന്നയിച്ച അശ്ലീല വീഡിയോ ആരോപണത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഷാഫി പറമ്പില്‍. ഇക്കാര്യത്തിൽ വീഡിയോ ഇല്ലെന്ന് തിരുത്തിയ കെ.കെ ശൈലജയുടെ നിലപാടിൽ സന്തോഷമുണ്ടെന്നും എന്നാൽ ഒരാഴ്ച്ചക്കാലത്തോളം തനിക്കെതിരെ നടന്ന അധിക്ഷേപങ്ങൾ അതിലൂടെ ഇല്ലാതാകില്ലല്ലോ എന്നും ഷാഫി പറഞ്ഞു. 



  • Apr 21, 2024 11:02 IST

    ജോഷിയുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ 

    സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ വീട്ടിൽ മോഷണം നടത്തിയ കള്ളൻ പിടിയിൽ. ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദിനെയാണ് എറണാകുളം സൗത്ത് പൊലീസ് കർണ്ണാടകയിൽ നിന്നും കസ്റ്റഡിയിലെടുത്തത്. അറസ്റ്റിന്റെ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുവരും. ജോഷിയുടെ പനമ്പിള്ളി നഗറിലെ വീട്ടിൽ നിന്നും ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ, വജ്രാഭരണങ്ങളും വാച്ചുകളുണാണ് മോഷണം പോയത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 



Rahul Gandhi India Alliance

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: