/indian-express-malayalam/media/media_files/uploads/2019/07/bulb.jpg)
Kerala News Highlights
Kerala News Highlights: തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.
ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ; വിവിധ ജില്ലകളിൽ നിർദേശം
കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ് . ഇന്നും നാളെയും വിവിധ ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്നു മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
- Sep 30, 2024 18:33 IST
അൻവറിന് പിന്നിൽ മതമൗലികവാദ സംഘടനകൾ-പാലൊളി മുഹമ്മദ് കുട്ടി
മലപ്പുറം:പിവി അൻവർ എംഎൽഎക്കെതിരെ ആരോപണവുമായി മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ പാലൊളി മുഹമ്മദ് കുട്ടി രംഗത്ത്. മലപ്പുറം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ആരോപണം. പിവി അൻവറിൻറെ നീക്കത്തിന് പിന്നിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമടക്കമുള്ള മതമൗലികവാദ സംഘടനകളാണെന്ന് പാലൊളി മുഹമ്മദ് കുട്ടി ആരോപിച്ചു.
അൻവറിൻറെ പൊതുസമ്മേളനം വിജയിപ്പിച്ചത് ഇത്തരം സംഘടനകളാണ്. നാട്ടിൽ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം. നിസ്‌ക്കാരം തടയാൻ പാർട്ടി ശ്രമിച്ചെന്ന ആരോപണം വില കുറഞ്ഞതാണ്.- പാലൊളി മുഹമ്മദ് കുട്ടി ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വിപി സാനു, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.എം ഷൗക്കത്ത്, അബ്ദുള്ള നവാസ് എന്നിവരും പങ്കെടുത്തു.
- Sep 30, 2024 17:04 IST
സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം
കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം. കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. പ്രേരണാക്കുറ്റമാണ് ശ്രീക്കുട്ടിക്ക് മേല്‍ ചുമത്തിയിരുന്നത്.
സെപ്റ്റംബര്‍ 15 നാണ് സ്‌കൂട്ടര്‍ യാത്രക്കാരിയായ കുഞ്ഞുമോള്‍ അപകടത്തെത്തുടര്‍ന്ന് റോഡില്‍ തെറിച്ചു വീണ് കാര്‍ കയറി മരിക്കുന്നത്. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന അജ്മല്‍ ആണ് കേസില്‍ ഒന്നാം പ്രതി. അജ്മലിന്റെ സുഹൃത്തായിരുന്ന ശ്രീക്കുട്ടി കുഞ്ഞുമോളുടെ ദേഹത്തു കൂടി കാര്‍ കയറ്റിയിറക്കാന്‍ പ്രേരണ നല്‍കിയെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്.
- Sep 30, 2024 14:51 IST
കൊച്ചിയിൽ നടന്ന ബിജിഎംഐ പ്രോ സീരീസ് ഫൈനലിൽ കിരീടം ചൂടി എക്സ് സ്പാർക്ക്
കൊച്ചിയിൽ വെച്ച് നടന്ന ബാറ്റിൽഗ്രൗണ്ട് മൊബൈൽ ഇന്ത്യയുടെ പ്രോ സീരീസ് 2024 ഫൈനലിൽ കിരീടം ചൂടി എക്സ് സ്പാർക്ക്. അങ്കമാലിയിലെ അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ഇ-സ്പോർട്സ് ഫൈനലിൽ നുമേൻ ഗെയിമിങ് രണ്ടാം സ്ഥാനവും ഗോഡ്-ലൈക് മൂന്നാം സ്ഥാനവും നേടി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രൊഫഷണൽ ബിജിഎംഐ കളിക്കാർ അടങ്ങുന്ന 16 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുത്തത്. 75 ലക്ഷം രൂപയാണ് ഒന്നാം സ്ഥാനകാർക്കുള്ള സമ്മാനത്തുക. മൊത്തം 2 കോടി രൂപയുടെ സമ്മാനങ്ങളാണ് വിജയികൾ നേടിയത്. - Sep 30, 2024 13:47 IST
ബലാത്സംഗ കേസിൽ സിദ്ദിഖിന് മുൻകൂർ ജാമ്യം; രണ്ടാഴ്ചത്തേക്ക് അറസ്റ്റു പാടില്ലെന്ന് നിർദേശം
ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം. സുപ്രീം കോടതിയാണ് സിദ്ദിഖിന് മുൻകൂർ ജാമ്യാം അനുവദിച്ചത്. രണ്ടാഴ്ചത്തേക്ക് സിദ്ദിഖിനെ അറസ്റ്റു ചെയ്യരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു.
- Sep 30, 2024 12:55 IST
അടുത്ത രണ്ടു ദിവസം ബെവ്കോയുടെ മദ്യവില്‍പന ശാലകളും ബാറും പ്രവർത്തിക്കില്ല
സംസ്ഥാനത്ത് ബെവ്കോയുടെ മദ്യവില്‍പന ശാലകളും ബാറും അടുത്ത രണ്ടു ദിവസം തുറന്ന് പ്രവര്‍ത്തിക്കില്ല. ഒന്നാം തീയതിയും, ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തിയും ആയതിനാലാണ് രണ്ടു ദിവസങ്ങളിൽ അവധി.
- Sep 30, 2024 11:54 IST
സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി
സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി.പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഏറ്റെടുക്കല്‍ വൈകിപ്പിക്കരുതെന്ന് കോടതിയലക്ഷ്യക്കേസില്‍ സിംഗിള്‍ ബഞ്ച് പരാമര്‍ശിച്ചു. ആറു പള്ളികള്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് പൊലീസ് നടപ്പാക്കാത്തതിനെ തുടര്‍ന്ന് കളക്ടറോട് ഏറ്റെടുക്കാന്‍ കോടതി ഈമാസം ആദ്യം ഉത്തരവിട്ടിരുന്നു.
പുളിന്താനം, ഓടക്കാലി, ചെറുകുന്നം, മംഗലംഡാം അടക്കം ആറ് പള്ളികള്‍ ഏറ്റെടുക്കാനായിരുന്നു നിര്‍ദേശം. യാക്കോബായ വിഭാഗത്തിന്റെ ഹര്‍ജിയില്‍
പള്ളികള്‍ ഏറ്റെടുക്കണമെന്ന് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് 10 ദിവസത്തേക്ക് തടഞ്ഞിരിക്കുകയാണ്. കേസ് കോടതി നാളെ പരിഗണിക്കും. - Sep 30, 2024 11:34 IST
സർക്കാർ കുറ്റവാളികളെ സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
സർക്കാർ കുറ്റവാളികളെ സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്തു തെറ്റു ചെയ്താലും സർക്കാർ പാർട്ടിക്കാർക്കു സംരക്ഷണം നൽകുമെന്നും പാർട്ടി വിട്ടാൽ അവർക്കെതിരെ കേസ് എടുക്കുമെന്നും സതീശൻ പറഞ്ഞു.
- Sep 30, 2024 10:49 IST
ഹേമ കമ്മറ്റി റിപ്പോർട്ടിൽ ആദ്യ കേസ്; മേക്കപ്പ് ആർട്ടിസ്റ്റിന്റെ പരാതിയിൽ എഫ്ഐആർ
ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തു. മേക്കപ്പ് ആർട്ടിസ്റ്റിന്റെ പരാതിയിൽ മാനേജർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ്, മേക്കപ്പ് മാനേജർക്കെതിരെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us