scorecardresearch

Kerala News Highlights September 18: ശക്തന്റെ തട്ടകത്തിൽ പുലിപ്പൂരം

പുലക്കളിയുടെ ഭാഗമായി തൃശൂർ നഗരത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്വരാജ് റൗണ്ടിനും സമീപ പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണമുണ്ട്

പുലക്കളിയുടെ ഭാഗമായി തൃശൂർ നഗരത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്വരാജ് റൗണ്ടിനും സമീപ പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണമുണ്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Puli Kali

Kerala News Highlights

Kerala News Highlights:തൃശ്ശൂർ: തൃശ്ശൂരിൽ വർണം വിതറി പുലികളിറങ്ങി. ശക്തന്‍റെ തട്ടകത്തിലെ ദേശങ്ങളില്‍ മേളം മുഴങ്ങി. ഏഴു സംഘങ്ങളിലായി 350 ലേറെ പുലികളാണ് സ്വരാജ് റൗണ്ടിനെ വിറപ്പിക്കുന്നത്.അരമണി കുലുക്കി, അസുരതാളത്തോടെയാണ് പുലികൾ നിരത്തിൽ ചുവടുവെക്കുന്നത്. അകമ്പടിയായി മേളക്കാരുമുണ്ട്. ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത വിയ്യൂർ ദേശത്ത് നിന്ന് രണ്ട് സംഘങ്ങളുണ്ട് എന്നതാണ്. കൂട്ടത്തിൽ കുഞ്ഞിപ്പുലികളും പെൺപുലികളുമുണ്ട്. പൂരം കഴിഞ്ഞാൽ തൃശ്ശൂരുകാർ ഏറ്റവും ആവേശത്തോടെ ആഘോഷിക്കുന്ന ഒന്നാണ് പുലികളി.   

Advertisment
  • Sep 18, 2024 21:33 IST

    ആറന്മുളയിൽ കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ

    പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ- കൈതക്കൊടി പള്ളിയോടവും ജേതാക്കളായി. നെഹ്റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ നടത്തിയ മത്സരത്തിൽ എ ബാച്ചിൽ കോയിപ്രവും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും മന്നം ട്രോഫിയിൽ മുത്തമിട്ടു.

     



  • Sep 18, 2024 21:12 IST

    വിമാനത്തിൽ വച്ച് എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി: മലയാളി അറസ്റ്റിൽ

    കൊച്ചി: വിമനത്തിൽ വച്ച് എയർ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ മലയാളി യാത്രക്കാരൻ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ലാജി ജിയോ എബ്രഹാമാണ് അറസ്റ്റിലായത്.

    ദുബായിൽ നിന്നുള്ള യാത്രയിലായിരുന്നു ലാജി ജിയോ. ഫ്ളൈ ദുബായ് വിമാനത്തിലെ എയർഹോസ്റ്റസിനോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. എയർഹോസ്റ്റസിന്റെ പരാതിയിൽ വിമാനത്തിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.



  • Advertisment
  • Sep 18, 2024 18:39 IST

    നെഞ്ചുവേദന: ശബരിമല ഡ്യൂട്ടിക്കു പോയ സിപിഒ മരിച്ചു

    പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കു പോയ പൊലീസ് ഉദ്യോ​ഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിപിഒ തിരുവനന്തപുരം വെള്ളനാട് പുതുമംഗലം എജെ നിവാസിൽ അമൽ ജോസാണ്(28) മരിച്ചത്.

    ശബരിമല മാസപൂജയോടനുബന്ധിച്ച് ഡ്യൂട്ടിക്കു പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. നീലിമല വഴി മലകയറുന്നതിനിടെ അപ്പാച്ചിമേട്ടിൽ വച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. തുടർന്ന് പമ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



  • Sep 18, 2024 18:01 IST

    സംസ്ഥാനത്ത് എം പോക്‌സ് സ്ഥിരീകരിച്ചു

    മലപ്പുറം: മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നും വന്ന 38 വയസുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളിൽ നിന്നും ഇവിടെ എത്തുന്നവർക്ക് ഉൾപ്പെടെ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

    ആരോഗ്യ വകുപ്പിന്റെ താഴെ പറയുന്ന ആശുപത്രികളിൽ ചികിത്സയും ഐസൊലേഷൻ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. നോഡൽ ഓഫീസർമാരുടെ ഫോൺ നമ്പരും നൽകിയിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കൽ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്.

     



  • Sep 18, 2024 17:32 IST

    കഴക്കൂട്ടത്ത് കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം

    തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂരില്‍ കാറിനുള്ളില്‍ യുവാവ് മരിച്ചനിലയില്‍. വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്ററിന്റെ (48) മൃതദേഹമാണ് കാറിനുള്ളില്‍ കണ്ടെത്തിയത്.

    ഞായറാഴ്ച മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. കാര്‍ സര്‍വീസ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ട്. കാറില്‍നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുമ്പ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതും ആളെ തിരിച്ചറിഞ്ഞതും.



  • Sep 18, 2024 15:19 IST

    വയനാട് കേന്ദ്ര സഹായം വൈകലിന് കാരണം ബിജെപി നേതാക്കളുടെ കുത്തിത്തിരുപ്പ്: മന്ത്രി റിയാസ്

    പത്തനംതിട്ട: വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകാന്‍ കാരണം കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ കുത്തിത്തിരുപ്പെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതോടൊപ്പം ഇടത് സര്‍ക്കാരിനോടുള്ള അന്ധമായ വിരോധമുള്ള ചില മാധ്യമങ്ങളും വ്യാജവാര്‍ത്ത നല്‍കുകയാണെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. മറ്റിടങ്ങളില്‍ ദുരന്തം ഉണ്ടായപ്പോള്‍ സ്വീകരിച്ച അതേ മാനദണ്ഡങ്ങളാണ് കേരളവും പാലിച്ചത്.



  • Sep 18, 2024 15:15 IST

    വയനാട് കേന്ദ്ര സഹായം വൈകലിന് കാരണം ബിജെപി

    പത്തനംതിട്ട: വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകാന്‍ കാരണം കേരളത്തിലെ ബിജെപി നേതാക്കന്മാരുടെ കുത്തിത്തിരുപ്പെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതോടൊപ്പം ഇടത് സര്‍ക്കാരിനോടുള്ള അന്ധമായ വിരോധമുള്ള ചില മാധ്യമങ്ങളും വ്യാജവാര്‍ത്ത നല്‍കുകയാണെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. മറ്റിടങ്ങളില്‍ ദുരന്തം ഉണ്ടായപ്പോള്‍ സ്വീകരിച്ച അതേ മാനദണ്ഡങ്ങളാണ് കേരളവും പാലിച്ചത്.



  • Sep 18, 2024 13:46 IST

    നയമസഭാ സമ്മേളനം ഒക്ടോബർ നാലു മുതൽ

    പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ഒക്ടോബർ നാലു മുതൽ. നിയമസഭ വിളിച്ചു ചേർക്കുന്നതിനു ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനമച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.



  • Sep 18, 2024 13:38 IST

    ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ സഹേദരന്മാർ യമുന നദിയിൽ മുങ്ങി മരിച്ചു

    ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്ന ചടങ്ങിനിടെ ഒഴുക്കിൽപെട്ട് രണ്ട് സഹോദരങ്ങൾ യമുന നദിയിൽ മുങ്ങി മരിച്ചു. വിശാൽ (24), താഷു (20) എന്നിവരാണ് മരണപ്പെട്ടതെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

     



  • Sep 18, 2024 12:30 IST

    ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്

    ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ മകനായ ഉദയനിധി നിലവിൽ സംസ്ഥാന കായിക യുവജനക്ഷേമ മന്ത്രിയാണ്. 



  • Sep 18, 2024 12:28 IST

    നിര്‍ഭയ കേന്ദ്രത്തില്‍ നിന്നു കാണാതായ പെൺകുട്ടികൾക്കുവേണ്ടി അന്വേഷണം വിപുലമാക്കി പൊലീസ്

    പാലക്കാട് നിര്‍ഭയ കേന്ദ്രത്തില്‍ നിന്നു മൂന്ന് പെണ്‍കുട്ടികള്‍ കാണാതായ സംഭവത്തിൽ അന്വേഷണം വിപുലമാക്കി പൊലീസ്. പെണ്‍കുട്ടികള്‍ പോയെന്നു കരുതുന്ന സ്ഥലങ്ങളെക്കുറിച്ച് സൂചന ലഭിച്ചതായി പാലക്കാട് എസ്.പി. ആര്‍. ആനന്ദ് പറഞ്ഞു. ഇവരെ ഉടന്‍ കണ്ടെത്താനാകുമെന്നും നാലു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണമെന്നും പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി സുരക്ഷാജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് മൂന്നു പെണ്‍കുട്ടികളും കടന്നുകളഞ്ഞത്.



News Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: