scorecardresearch

Kerala News Highlights: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Kerala News Highlights: കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Kerala News Highlights: കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
rain updates

Kerala Malayalam News Today

Kerala News Highlights: തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisment
  • Sep 10, 2024 20:56 IST

    അൻവറിന്റെ ആരോപണങ്ങൾ അന്വേഷിക്കുകയാണെന്ന് എംവി ഗോവിന്ദൻ

    തിരുവനന്തപുരം: ആർഎസ്എസുമായി ഡീലുണ്ടാക്കാൻ എഡിജിപിയെ ചുമതലപ്പെടുത്തേണ്ട ഗതികേട് സിപിഎമ്മിനില്ലെന്ന് എംവി ഗോവിന്ദൻ. ഡീലുണ്ടാക്കാനാണെങ്കിൽ മോഹൻ ഭാഗവതിനെ കണ്ടുകൂടെ. കേരളത്തിൽ ഇടത് മുന്നണിയെ നിർജ്ജീവമാക്കാനാണ് മാധ്യമങ്ങളുടെ പ്രചരണം. സിപിഎം കോവളം ഏരിയാ കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനവും സിപിഎം നിർമിച്ച് നൽകുന്ന 11 വീടുകളുടെ താക്കോൽദാനവുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുകയായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എംവി ഗോവിന്ദൻ.

     



  • Sep 10, 2024 19:32 IST

    ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം സിപിഎമ്മിന് ഉണ്ടായിട്ടില്ല: പിണറായി വിജയൻ

    തിരുവനന്തപുരം: കേരളത്തിൽ ആർഎസ്എസിനെ നേരിട്ട് ജീവൻ നഷ്ടമായ പാർട്ടിയാണ് സിപിഎമ്മെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം സിപിഎമ്മിന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എഡിജിപിയും ആർഎസ്എസ് നേതാക്കളുമായി നടത്തിയ ചർച്ചകളുമായി ബന്ധപ്പെട്ട വിവാദത്തിൽ മാധ്യമങ്ങളെ അതിരൂക്ഷമായി കുറ്റപ്പെടുത്തിയാണ് മുഖ്യമന്ത്രി സംസാരിച്ചത്.സിപിഎം കോവളം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും സിപിഎം നിർമ്മിച്ച 11 വീടുകളുടെ താക്കോൽദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

     



  • Advertisment
  • Sep 10, 2024 19:00 IST

    കലവൂരിൽ കണ്ടെത്തിയ മൃതദേഹം സുഭദ്രയുടേത് തന്നെ

    ആലപ്പുഴ: കലവൂരിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം കൊച്ചി കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്ര(73)യുടേത് തന്നെയെന്ന് സ്ഥിരീകരണം. സുഭദ്രയുടെ മക്കൾ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇവർ മുട്ടു വേദനയ്ക്ക് ഉപയോഗിച്ചിരുന്നു ബാൻഡേജ് കണ്ടാണ് മക്കൾ സുഭദ്രയാണെന്നു തിരിച്ചറിഞ്ഞത്.



  • Sep 10, 2024 18:00 IST

    പൊലീസുകാർക്കും വീട്ടിൽ ഓണം ആഘോഷിക്കാം; പ്രത്യേക ഉത്തരവിറക്കി ഡിജിപി

    തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ഇത്തവണ വീട്ടുകാർക്കൊപ്പം ഓണം ആഘോഷിക്കാം. ഡിജിപി ഇതുസംബന്ധിച്ച് പ്രത്യേക ഉത്തരവിറക്കി. ഡ്യൂട്ടി ക്രമീകരിക്കാൻ യൂണിറ്റ് മേധാവിമാർക്ക് നിർദേശം നൽകിയാണ് ഡിജിപി ഉത്തരവിറക്കിയിരിക്കുന്നത്.
    വീട്ടിലെ സാധാരണ ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ പറ്റുന്നില്ലെന്ന പരാതി പൊലീസുകാർക്കിടയിൽ ഉണ്ടായിരിക്കെയാണ് ഡിജിപിയുടെ പുതിയ ഉത്തരവ് . പൊലീസുകാരിൽ ജോലി സമ്മർദം വർധിക്കുന്നതും ആത്മഹത്യ പെരുകുന്നതും അടക്കം കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ചർച്ചയായിരുന്നു.



  • Sep 10, 2024 17:00 IST

    ഷംസീർ അങ്ങനെ പറയരുതായിരുന്നു- ബിനോയ് വിശ്വം

    കോഴിക്കോട്: ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിച്ചതിനെ ന്യായീകരിച്ച സ്പീക്കര്‍ എഎന്‍ ഷംസീറിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി   ബിനോയ് വിശ്വം രംഗത്ത്.ഷംസീർ അങ്ങനെ പറയരുതായിരുന്നു,സ്പീക്കറുടെ ആർഎസ്എസ് പ്രസ്താവന ഒഴിവാക്കേണ്ടതായിരു.അത് ഒരുപാട് ദുർവ്യാഖ്യാനങ്ങൾക്ക് ഇട നൽകും .ഗാന്ധിവധത്തിൽ പങ്കുള്ളവരാണ് ആർഎസ്എസ്, അക്കാര്യം മറക്കരുത് .ക്രമസമാധാന ചുമതലയുള്ള എഡിജിപി ആർഎസ്എസ് നേതാക്കളെ ഊഴം വച്ച് എന്തിന് കണ്ടു? വ്യക്തത വേണമെന്നും  ബിനോയ് വിശ്വം ആവശ്യപ്പെട്ടു



  • Sep 10, 2024 14:58 IST

    സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം

    സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. യെച്ചൂരിയുടെ നില ഗുരുതരമായതിനാൽ വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് സിപിഎം പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു. 



  • Sep 10, 2024 13:58 IST

    മലപ്പുറത്ത് നിന്ന് കാണാതായ പ്രതിശ്രുത വരൻ വിഷ്‌ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തി

    മലപ്പുറത്ത് നിന്ന് കാണാതായ പ്രതിശ്രുത വരൻ വിഷ്ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തി. വിഷ്ണുവിനെ കണ്ടെത്തിയെന്നും പൊലീസിനൊപ്പം ഉണ്ടെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും മലപ്പുറം എസ്‌പി എസ്.ശശിധരൻ അറിയിച്ചു. വിവാഹത്തിന് നാലു ദിവസം മുൻപാണ് മലപ്പുറം മങ്കട പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെ കാണാതായത്.



  • Sep 10, 2024 13:26 IST

    സിപിഎമ്മിന് ഇപിയോടും എഡിജിപിയോടും രണ്ട് നിലപാടെന്ന് വി.ഡി.സതീശൻ

    ആർഎസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ സിപിഎമ്മിന് ഇപി ജയരാജനോടും എഡിജിപി എംആർ അജിത്ത് കുമാറിനോടും രണ്ട് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.



  • Sep 10, 2024 12:28 IST

    കെഎസ്‌ആർടിസിക്ക്‌ 74.20 കോടി രൂപ കൂടി അനുവദിച്ചു

     കെഎസ്‌ആർടിസിക്ക്‌ 74.20 കോടി രൂപ കൂടി അനുവദിച്ചു. പെൻഷൻ വിതരണത്തിന്‍റെ വായ്‌പാ തിരിച്ചടവിനാണ്‌ സഹായം. ഈ വർഷം ഇതുവരെ 865 കോടി രൂപയാണ് കെഎസ്‌ആർടിസിക്ക്‌ സർക്കാർ നൽകിയത്‌.



  • Sep 10, 2024 12:11 IST

    പ​ഞ്ചാ​ബി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വി​നെ അ​ജ്ഞാ​തൻ വെ​ടി​വ​ച്ച് കൊന്നു

    പ​ഞ്ചാ​ബി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വിനെ അ​ജ്ഞാതൻ വെ​ടിവെച്ച് കൊലപ്പെടുത്തി. ആം ​ആ​ദ്മി പാ​ര്‍​ട്ടി കി​സാ​ന്‍ വിം​ഗ് അ​ധ്യ​ക്ഷന്‍ ത​ര്‍​ലോ​ച​ന്‍ സിം​ഗ് ആ​ണ് കൊല്ലപ്പെട്ടത്.



  • Sep 10, 2024 11:46 IST

    കൊയിലാണ്ടിയിൽ വീടിന് മുന്നിൽ നിൽക്കുകയായിരുന്ന ​ഗൃഹനാഥൻ ബൈക്കിടിച്ച് മരിച്ചു

    കോഴിക്കോട് കൊയിലാണ്ടിയിൽ വീടിനു മുന്നിൽ നിൽക്കുകയായിരുന്ന ഗൃഹനാഥൻ ബൈക്ക് ഇടിച്ചു മരിച്ചു. മണമൽ സ്വദേശി ദിനേശാണ് (56)മരിച്ചത്. 



  • Sep 10, 2024 11:26 IST

    ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം; സര്‍ക്കാര്‍ അനങ്ങിയില്ല, ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

     ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാത്തതിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വർഷങ്ങൾക്കു മുമ്പേ റിപ്പോർട്ട് കിട്ടിയിട്ടും ചെറുവിരൽ അനക്കിയോ?. പ്രധാന വിഷയത്തിൽ ഇടപെടേണ്ട ബാധ്യത സർക്കാരിനില്ലേ?. 2021 ല്‍ റിപ്പോര്‍ട്ട് കൈമാറിയിട്ടും എന്തുകൊണ്ട് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെന്ന് കോടതി ആരാഞ്ഞു.



  • Sep 10, 2024 10:45 IST

    മകളുടെ ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ പിതാവിന് ജീവപര്യന്തം കഠിതടവ്‌

    മകളുടെ ഭർത്താവിനെ ആസിഡ് ഒഴിച്ചശേഷം വെട്ടിക്കൊന്ന കേസിൽ പിതാവിന് ജീവപര്യന്തം കഠിനതടവ്. അഞ്ചൽ കോട്ടുക്കൽ ആലംകോട് രാഗേഷ് ഭവനിൽ രാഗേഷിനെ (33) കൊന്ന കേസിലാണ് കല്ലുവാതുക്കൽ നടയ്ക്കൽ ചേരിയിൽ ഉത്രംവീട്ടിൽ അരവിന്ദനെ (63) ശിക്ഷിച്ചത്.



  • Sep 10, 2024 10:13 IST

    ലൈംഗികാതിക്രമം; വി.കെ.പ്രകാശിന്റെ ജാമ്യ ഹർജി ഇന്ന് പരി​ഗണിക്കും

    യുവതിയായ തിരക്കഥാകൃത്തിന്റെ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ വി.കെ. പ്രകാശ് നൽകിയ മുൻകൂർ ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സി.എസ്. ഡയസ് ആണ് ഹർജി പരിഗണിക്കുന്നത്.



Rain Kerala News top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: