scorecardresearch

Kerala News Highlights: 'പ്രിയപ്പെട്ട സഖാവ്;' വി.എസ്സിന് പിറന്നാൾ ആശംസയുമായി പിണറായി

വി.എസിന്റെ 101-ാം ജന്മദിനമാണ് ഇന്ന്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിനൊപ്പമാണ് മുഖ്യമന്ത്രി ആശംസ അറിയിച്ചത്

വി.എസിന്റെ 101-ാം ജന്മദിനമാണ് ഇന്ന്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിനൊപ്പമാണ് മുഖ്യമന്ത്രി ആശംസ അറിയിച്ചത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
vs achuthanandan, VS, VS CPM

ചിത്രം: ഫേസ്ബുക്ക്/പിണറായി വിജയൻ

Kerala News Highlights: കേരളത്തിന്റെ വിപ്ലവ സൂര്യൻ വി.എസ് അച്യുതാനന്ദന് പിറന്നാൾ ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വി.എസിന്റെ 101-ാം ജന്മദിനമാണ് ഇന്ന്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിനൊപ്പമാണ് മുഖ്യമന്ത്രി ആശംസ അറിയിച്ചത്. 'പ്രിയപ്പെട്ട സഖാവ് വി.എസിന് പിറന്നാൾ ആശംസകൾ,' എന്നാണ് മുഖ്യമന്ത്രി കുറിച്ചത്. 1923 ഒക്ടോബർ 20നാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ് അച്യുതാനന്ദൻ ജനിച്ചത്. പാർട്ടി പ്രവർത്തകരുൾപ്പെടെ നിരവധി പേർ വി.എസ്സിന് ആശംസ പങ്കുവച്ചിട്ടുണ്ട്.

Advertisment

  • Oct 20, 2024 21:12 IST

    സംസ്ഥാനത്ത് മഴ തുടരും

    ഭുവനേശ്വർ:മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ചയോടെ ദന ചുഴലിക്കാറ്റ് രൂപപ്പെടുമെന്നും ബംഗാൾ തീരത്തേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷ-പശ്ചിമ ബംഗാൾ തീരത്ത് വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ 24 ന് രാവിലെ തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

    ആൻഡമാൻ കടലിന് മുകളിൽ ഒരു അന്തരീക്ഷ ചുഴലി നിലനിൽക്കുന്നുണ്ട്. നാളെയോടെ ഇത് ന്യൂനമർദമായി മാറുമെന്നും പിന്നീട് ഇത് തീവ്ര ന്യൂനമർദമായി മാറും ബുധനാഴ്ചയോടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി മാറും.

     



  • Oct 20, 2024 19:48 IST

    നെടുമ്പാശ്ശേരിയിൽ രണ്ട് വിമാനങ്ങൾക്ക് ബോംബ് ഭീഷണി

    കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലും രണ്ട് വിമാനങ്ങൾക്ക് ബോംബ് ഭീഷണി. എയർ ഇന്ത്യയുടെ കൊച്ചി- ദമാം, ആകാശ എയറിന്റെ കൊച്ചി- മുംബൈ വിമാനങ്ങൾക്കാണ് ഇന്ന് ഭീഷണി സന്ദേശം എത്തിയത്. എക്സിലാണ് ഭീഷണി സന്ദേശം എത്തിയത്. എന്നാൽ രണ്ട് വിമാനങ്ങളും കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചിരുന്നു.

     



  • Advertisment
  • Oct 20, 2024 19:24 IST

    സ്ഥാനാർഥിയെ പിൻവലിക്കില്ല-രമ്യാ ഹരിദാസ്

    ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കില്ലെന്ന് വ്യക്തമാക്കി യുഡിഎഫ്. പി വി അൻവറുമായി നടത്തിയ ചർച്ചയിൽ രമ്യ ഹരിദാസിനെ പിൻവലിച്ച് പിൻവലിച്ച് ഡിഎംകെ പിന്തുണ നൽകുന്ന സ്ഥാനാർത്ഥി എൻ കെ സുധീറിനെ പിന്തുണയ്ക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ സ്ഥാനാർഥികളെ പിൻവലിച്ച് സമവായ ചർച്ച വേണ്ട എന്നാണ് യുഡിഎഫ് തീരുമാനം.

    പാലക്കാടും ചേലക്കരയിലും പ്രഖ്യാപിച്ച സ്ഥാനാർഥികൾ തന്നെ മത്സരിക്കും. അൻവറുമായി അനുനയ നീക്കങ്ങൾ തുടരുകയും ചെയ്യുമെന്നും യുഡിഎഫ് നേതൃത്വം വ്യക്തമാക്കി



  • Oct 20, 2024 19:07 IST

    നവീൻ ബാബുവിന്റെ മരണത്തിൽ സംശയങ്ങളുണ്ട്: സുരേഷ് ഗോപി

    പത്തനംതിട്ട: കേരളത്തിലെ 25 വർഷത്തെ പെട്രോൾ പമ്പ് എൻഒസികൾ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിവാദ എൻഒസിയിൽ അന്വേഷണം നടക്കുകയാണ്. പത്തനംതിട്ട മലയാലപ്പുഴയിൽ അന്തരിച്ച എഡിഎം നവീൻബാബുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

    ഒഫീഷ്യലായ കാര്യങ്ങൾ ആദ്യത്തെ ദിവസം തന്നെ നീക്കിത്തുടങ്ങിയിട്ടുണ്ട്. അതിന്റെ പരിണിതഫലം രണ്ടു മൂന്നു ദിവസത്തിനുള്ളിൽ, അല്ലെങ്കിൽ ഒരാഴ്ചയ്ക്കുള്ളിലുണ്ടാകും. അതേക്കുറിച്ച് മാധ്യമങ്ങളോട് പറയാനാവില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.



  • Oct 20, 2024 17:21 IST

    സ്ഥാനാർഥികളെ പിൻവലിക്കണം; അൻവറിനോട് വിഡി സതീശൻ

    തിരുവനന്തപുരം: പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്ന് പി വി അൻവറിനോട് അഭ്യർത്ഥിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫിന്റെ തീരുമാനപ്രകാരമാണ് വിഡി സതീശൻ അൻവറിനോട് ഇക്കാര്യം അഭ്യർത്ഥിച്ചത്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ സിപിഎമ്മിനെയും ബിജെപിയെയും ഒരുപോലെ എതിർക്കണമെന്ന് അൻവറിനോട് പ്രതിപക്ഷ നേതാവ് പറഞ്ഞു.

     



  • Oct 20, 2024 16:58 IST

    പത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നത് മോഷണം അല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്

    തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ കേസെടുക്കില്ല. നടന്നത് മോഷണമല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. നിയമോപദേശം കിട്ടിയതിന് അടിസ്ഥാനത്തിൽ കസ്റ്റഡിയിലുള്ളവരിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയയ്ക്കും.

    പിടിയിലായവർ സാമ്പത്തികമായി ഉയർന്ന നിലയിൽ ഉള്ളവരാണെന്നും മോഷ്ടിക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ക്ഷേത്രത്തിൽ വെച്ച് കൈയ്യിലുള്ള പൂജാ സാധനങ്ങൾ നിലത്തുവീണു, അപ്പോഴാണ് മോഷണം പോയി എന്ന് പറയുന്ന പാത്രം മാറി എടുത്തത്, പുറത്തേക്ക് പോയപ്പോഴും ആരും തടയാത്തതിനാൽ പാത്രം കൊണ്ടു പോയെന്നും പ്രതികൾ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.



  • Oct 20, 2024 16:12 IST

    സോണിയാ ഗാന്ധി വയനാട്ടിലേക്ക്

    ന്യൂഡൽഹി: വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് നേതാവ് സോണിയാഗാന്ധി കേരളത്തിലെത്തും. ചൊവ്വാഴ്ച യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുൽഗാന്ധിയും സോണിയാഗാന്ധിയും വയനാട്ടിലെത്തും. പ്രിയങ്കയുടെ കന്നി മത്സരത്തിൽ പ്രചാരണത്തിനായാണ് സോണിയയെത്തുന്നത്.

     



  • Oct 20, 2024 15:53 IST

    പത്മനാഭ സ്വാമി ക്ഷേത്രത്തിലെ തളി പാത്രം മോഷണം പോയതല്ലെന്ന് പൊലീസ്,

    തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും തളി പാത്രം മോഷണം പോയതല്ലെന്ന് പൊലീസ്. ക്ഷേത്ര ദര്‍ശനത്തിനിടെ തട്ടത്തിലിരുന്ന പൂജാസാധനങ്ങള്‍ നിലത്തു വീണു. അവ മറ്റൊരാള്‍ എടുത്ത് നല്‍കിയത് നിലത്തിരുന്ന വേറൊരു പാത്രത്തിലെന്നാണ് പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഗണേശ് ഝാ പൊലീസിനോട് പറഞ്ഞത്.

    ആരും തടയാതിരുന്നതിനാല്‍ ഗണേശ് ഝാ അതുമായി ക്ഷേത്രത്തിന് പുറത്തേക്ക് പോവുകയായിരുന്നുവെന്നുമാണ് മൊഴിയിലുള്ളത്. ക്ഷേത്ര ജീവനക്കാര്‍ പണം വാങ്ങി സഹായിച്ചിട്ടില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.



  • Oct 20, 2024 14:20 IST

    വനിതാ ഡോക്ടറുടെ പരാതിയിൽ പൊലീസുകാരനെതിരെ ബലാത്സംഗ കേസ്

    കൊച്ചി: വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസുകാരനെതിരെ ബലാത്സംഗ കേസ്. കൊച്ചി സ്വദേശിനിയായ വനിതാ ഡോക്ടറെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു എന്ന പരാതിയിൽ തൃശൂർ ഐ ആർ ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫീസറായ തിരുവനന്തപുരം സ്വദേശിക്കെതിരെയാണ് കേസെടുത്തത്. പ്രതി ഒളിവിൽ ആണ്.

    20 ദിവസം മുൻപാണ് സംഭവം. വിവാഹ വാഗ്ദാനം നൽകി തിരുവനന്തപുരത്തേയ്ക്ക് വിളിച്ചു കൊണ്ടുവന്ന് തമ്പാനൂരിലെ ഒരു ലോഡ്ജിൽ താമസിപ്പിച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. എത്രയും വേഗം വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഉപദ്രവിച്ചു എന്നും പരാതിയിൽ പറയുന്നു. ഇതിന് പിന്നാലെയാണ് വനിതാ ഡോക്ടർ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതി നൽകിയതിന് പിന്നാലെ ഒളിവിൽ പോയ പൊലീസ് ഓഫീസറെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായി തമ്പാനൂർ പൊലീസ് അറിയിച്ചു.

     



  • Oct 20, 2024 13:58 IST

    'ആനന്ദ് ശ്രീബാല' നവംബർ പതിനഞ്ചിനു തീയേറ്ററുകളിൽ!!

    സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന 'ആനന്ദ് ശ്രീബാല ' നവംബർ 15ന് തീയേറ്ററുകളിൽ എത്തും. മാളികപ്പുറം, 2018 എന്നി ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിൽ അർജുൻ അശോകനും അപർണ്ണ ദാസും പ്രധാന വേഷങ്ങളിൽ എത്തുന്നു. 'മാളികപ്പുറം' എന്ന മെഗാ ഹിറ്റിനു തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയാണ് രചന നിർവഹിക്കുന്നത്.



  • Oct 20, 2024 13:25 IST

    ഒന്നാം ടെസ്റ്റില്‍ ഇന്ത്യയെ തകർത്ത് ന്യൂസീലന്‍ഡ്; 36 വര്‍ഷത്തിന് ശേഷം ആദ്യ ടെസ്റ്റ് ജയം

    ബെംഗളൂരിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ തകർത്ത് മികച്ച വിജയവുമായി ന്യൂസീലന്‍ഡ്. എട്ടു വിക്കറ്റിനാണ് കിവീസിന്റെ ജയം. ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ഉയര്‍ത്തിയ 107 റണ്‍സ് എന്ന നിസാര വിജയലക്ഷ്യം രണ്ടു വിക്കറ്റ് നഷ്ടപ്പെടുത്തിൽ അനായാസം ന്യൂസീലന്‍ഡ് മറികടന്നു. സ്‌കോര്‍; ഇന്ത്യ-46,462 ന്യൂസിലന്‍ഡ്- 402, 110/2. 36 വര്‍ഷത്തിന് ശേഷമാണ് ന്യൂസിലാൻഡ്  സ്വന്തം തട്ടകത്തിൽ ഇന്ത്യയെ ടെസ്റ്റ് മത്സരത്തിൽ പരാജയപ്പെടുത്തുന്നത്.



  • Oct 20, 2024 13:08 IST

    പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം, പൂർണ പിന്തുണ: എം.വി ഗോവിന്ദന്‍

    കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തെ നേരിൽ കണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാർട്ടി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും, പൂർണ പിന്തുണയാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.



  • Oct 20, 2024 11:46 IST

    ഡൽഹിയിൽ സിആർപിഎഫ് സ്‌കൂളിന് സമീപം പൊട്ടിത്തെറി

    ഡൽഹിയിലെ രോഹിണി സെക്ടർ 14ൽ, സ്കൂളിനു സമീപം പൊട്ടിത്തെറി. സിആർപിഎഫ് സ്കൂളിനു സമീപമാണ് വലിയ സ്ഫോടന ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. പൊലീസും ബോംബ് സ്ക്വാഡും സ്കൂളിൽ പരിശോധന നടത്തുകയാണ്.



  • Oct 20, 2024 11:29 IST

    പാലക്കാട് മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തീരുമാനം

    പാലക്കാട് മണ്ഡലത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ നിശ്ചയിച്ചിരുന്നു ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തീരുമാനം. ബിജെപിയുടെ വിജയ സാധ്യത ഒഴിവാക്കാനാണ് സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതെന്നാണ് വിശദീകരണം. ഡിഎംകെ സ്ഥാനാർത്ഥി എം.എം മിൻഹാജിനെയാണ് പിൻവലിക്കുന്നത്.



News Kerala News news live top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: