scorecardresearch

Kerala News Highlightsചാലക്കുടി പുഴയുടെ കരകളിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

Kerala News Highlights :ഡാമിലെ നിലവിലെ ജലനിരപ്പ് 422.50 മീറ്ററാണ്. 424 മീറ്ററാണ് പരമാവധി സംഭരണശേഷി

Kerala News Highlights :ഡാമിലെ നിലവിലെ ജലനിരപ്പ് 422.50 മീറ്ററാണ്. 424 മീറ്ററാണ് പരമാവധി സംഭരണശേഷി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
sholayar

Kerala News Today

Kerala News Highlights:പൊരിങ്ങൽകുത്ത് ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതിനാൽ ഡാമിലെ ജലവിതാനം ക്രമീകരിക്കുന്നതിനായി  അടിയന്തിരഘട്ടത്തിൽ (രാവിലെ 6 മുതൽ വൈകീട്ട് 6 വരെ) ഡാം തുറന്ന് അധിക ജലം ചാലക്കുടി പുഴയിലേക്കൊഴുക്കുന്നതിനായി ജില്ലാ ദുരന്ത നിവാരണ വിഭാഗം മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

Advertisment

ഡാമിലെ നിലവിലെ ജലനിരപ്പ് 422.50 മീറ്ററാണ്. 424 മീറ്ററാണ് പരമാവധി സംഭരണശേഷി. അധിക ജലം ഒഴുകിവരുന്നതിനാൽ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ചാലക്കുടി പുഴയുടെ ഇരു കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതും ഫോട്ടോയെടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. ചാലക്കുടി പുഴയിൽ മത്സ്യബന്ധനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശിച്ചു. 

സത്താറിന്റെ കുടുംബത്തെ പി.വി അൻവർ എംഎൽഎ സന്ദർശിച്ചു

കാസർഡോട് പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ വിട്ടുനൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയെന്നു കരുതുന്ന ഓട്ടോ തൊഴിലാളിയായ അബ്ദുൾ സത്താറിന്റെ കുടുംബത്തെ പി.വി അൻവർ എംഎൽഎ സന്ദർശിച്ചു. മംഗലാപുരത്തെ വീട്ടിൽ എത്തിയാണ് കുടുംബാംഗങ്ങളെ കണ്ടത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അബ്ദുൾ സത്താർ ജീവനൊടുക്കിയത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.

ശ്രദ്ധിക്കൂ

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തിനായി വിളിക്കൂ: Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918

Advertisment
  • Oct 12, 2024 18:30 IST

    ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വ്യക്തിപരമായ ആവശ്യങ്ങൾക്ക് രാജ്ഭവനിലേക്ക് വരാം

    തിരുവനന്തപുരം: സർക്കാരുമായുള്ള പോരിൽ അയഞ്ഞ് ഗവർണ്ണർ. ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് ഇനി വരേണ്ടെന്ന നിലപാടിൽ ഗവർണ്ണർ അയവ് വരുത്തി. വ്യക്തിപരമായ ആവശ്യങ്ങൾക്ക് വരാമെന്നും മുഖ്യമന്ത്രിയുടെ അനുമതിയോടെ ഔദ്യോഗികാവശ്യങ്ങൾക്ക് എത്താമെന്നും രാജ്ഭവൻ വിശദീകരിച്ചു. സംസ്ഥാന സർക്കാറിനെ പിരിച്ചുവിടാൻ വരെ സിപിഎം നേതാക്കൾ ഗവ‍ർണ്ണറെ വെല്ലുവിളിച്ചു. ഇതെല്ലാം നാടകമാണെന്നാണ് പ്രതിപക്ഷനേതാവിൻറെ ആരോപണം.



  • Oct 12, 2024 18:08 IST

    മുതലപ്പൊഴിയിൽ പുലിമുട്ടിലേക്ക് ഇടിച്ചുകയറി കൂറ്റൻ ബാർജ്; ജീവനക്കാരെ രക്ഷപ്പെടുത്തി

    തിരുവനന്തപുരം മുതലപ്പൊഴിയിൽ പുലിമുട്ടിലേക്ക് ഇടിച്ചുകയറിയ കൂറ്റൻ ബാർജ് അഴിമുഖത്ത് കുടുങ്ങിക്കിടക്കുന്നു. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. വിഴിഞ്ഞത്തേക്ക് പുറപ്പെട്ട കൂറ്റൻ ബാർജ് അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. തുടർനിയന്ത്രണം നഷ്ടപ്പെട്ട ബാർജ് പുലിമുട്ടിലേക്ക് ഇടിച്ചുകയറി. ബാർജിലുണ്ടായിരുന്ന അഞ്ചുജീവനക്കാരെ വടംക്കെട്ടിയാണ് പുറത്തെത്തിച്ചത്. അപകടത്തിൽ സാബിർ ഷൈക്ക് , സാദഅലിഗഞ്ചി എന്നീ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



  • Oct 12, 2024 17:23 IST

    23 ലക്ഷം രൂപയെ ചൊല്ലി തർക്കം; വൃദ്ധദമ്പതികൾക്ക് ക്രൂരമർദനം; സിസിടിവി ദൃശ്യങ്ങള്‍

    മലപ്പുറം: മലപ്പുറം ജില്ലയിലെ വേങ്ങരയിൽ അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ വൃദ്ധ ദമ്പതികൾക്ക് ക്രൂരമർദ്ദനമേറ്റു. പണമിടപാടിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനൊടുവിലാണ് വേങ്ങര സ്വദേശികളായ അസൈൻ (70) ഭാര്യ പാത്തുമ്മ (62) എന്നിവർക്ക് മർദനമേറ്റിരിക്കുന്നത്. ഇരുവരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിസിനസിൽ മുടക്കിയ പണം  തിരിച്ചു ചോദിച്ചതുമായി ബന്ധപ്പെട്ടാണ് കയ്യേറ്റവും മര്‍ദനവുമുണ്ടായത്. വേങ്ങര സ്വദേശി പൂവളപ്പിൽ അബ്ദുൽകലാം, മകൻ മുഹമ്മദ് സപ്പർ, മറ്റു രണ്ടു മക്കൾ എന്നിവർ ചേർന്നു മർദ്ദിച്ചെന്നാണ് ഇവരുടെ പരാതി. 



  • Oct 12, 2024 16:19 IST

    ഓച്ചിറയില്‍ 72 അടി ഉയരമുള്ള കെട്ടുകാള നിലംപതിച്ചു

    കൊല്ലം ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ട് ഉത്സവത്തിനായി തയ്യാറാക്കിയ കെട്ടുകാള നിലംപതിച്ചു. 72 അടി ഉയരത്തിൽ നിർമ്മിച്ച കാലഭൈരവൻ എന്ന കെട്ടുകാളയാണ് നിലം പതിച്ചത്.  സംഭവത്തിൽ ആർക്കും പരുക്കില്ല.



  • Oct 12, 2024 15:27 IST

    ശബരിമല വെർച്വൽ ക്യൂ; വിയോജിപ്പുമായി സിപിഎം ജില്ലാകമ്മറ്റി

    പത്തനംതിട്ട: ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് വേണ്ടന്ന് സർക്കാർ തീരൂമാനത്തിൽ വിയോജിപ്പുമായി സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. ഇക്കാര്യം പാർട്ടി സംസ്ഥാന നേതൃത്തോട് ആവശ്യപ്പെട്ടുവെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അറിയിച്ചു. ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ് മാത്രം ഏർപ്പെടുത്താനുള്ള തീരുമാനം ബിജെപി ഉൾപ്പടെ വീണ്ടും അവസരം മുതലെടുക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ.
    സ്‌പോട്ട് ബുക്കിങ് പൂർണമായി ഒഴിവാക്കുന്നതിനോട് യോജിക്കാനാവില്ല. ഇക്കാര്യത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ സർക്കാരിനെ ധരിക്കും. ഇക്കാര്യത്തിൽ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്. -മുൻ തിരുവിതാകൂർ ദേവസ്വം പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ മുൻ സെക്രട്ടറിയുമായ കെ അനന്തഗോപൻ പറഞ്ഞു. നവംബറിൽ മണ്ഡലകാലം ആരംഭിക്കാനിരിക്കെ പൂർണമായി സ്‌പോട്ട് ബുക്കിങ് ഒഴിവാക്കുന്നത് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. 

     



  • Oct 12, 2024 14:04 IST

    പൊലീസ് കാണിക്കുന്നത് ഗുണ്ടായിസമെന്ന് അൻവർ

    പൊലീസ് ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്ന് പി.വി.അൻവർ എംഎൽഎ. തട്ടിപ്പ് സംഘത്തിന്‍റെ സ്വഭാവം കാണിക്കുകയാണ് പൊലീസെന്ന് അൻവർ വിമർശിച്ചു.



  • Oct 12, 2024 13:26 IST

    കേരളത്തിൽ നിന്ന് തടിയുമായി തമിഴ്നാട്ടിലേക്ക് പോയ ലോറി കടയിലേക്ക് പാഞ്ഞ് കയറി

    തമിഴ്നാട് തേനി ഉത്തമ പാളയത്ത് ലോറി കടയിലേക്ക് പാഞ്ഞ് കയറി ഉണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. കടയിലുണ്ടായ ആളാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേർക്ക് പരുക്കേറ്റു. 



  • Oct 12, 2024 12:48 IST

    ബലാത്സംഗക്കേസ്; സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു വിട്ടയച്ചു

    ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. ചോദ്യം ചെയ്യലിനായി തിരുവനന്തപുരം പൊലീസിനു മുമ്പാകെയാണ് നടൻ ഹാജരായത്. രണ്ടു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം നടനെ വിട്ടയച്ചു. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനു പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് പൊലീസിനെ അറിയിച്ചിരുന്നു. 



  • Oct 12, 2024 11:35 IST

    കൊച്ചിയിൽ അലൻ വാക്കർ ഷോയ്ക്കിടെ മോഷ്ടിക്കപ്പെട്ട ഫോണുകൾ ചോർ ബസാറിൽ

    ബോൾഗാട്ടി പാലസിൽ നടന്ന അലൻ വാക്കർ ഷോയ്ക്കിടെ മോഷ്ടിക്കപ്പെട്ട ഫോണുകൾ തേടിയുള്ള പൊലീസിന്റെ അന്വേഷണം ഡൽഹിയിലേക്ക്. മോഷ്ടിക്കപ്പെട്ട ഫോണുകൾ ഡൽഹിയിലെ ചോർ ബസാറിൽ എത്തിയതായാണ് വിവരം



  • Oct 12, 2024 10:46 IST

    ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിനു ഹാജരായി

    ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖ് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. ചോദ്യം ചെയ്യലിനായി തിരുവനന്തപുരം പൊലീസിനു മുമ്പാകെയാണ് ഹാജരായത്. 



  • Oct 12, 2024 09:51 IST

    ഇടുക്കിയിൽ അയൽവാസികളുടെ മർദനമേറ്റ് യുവാവ് മരിച്ചു

    ഇടുക്കി ഉപ്പുതറയിൽ അയൽവാസികളുടെ മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. അയൽവാസികളായ ബിബിൻ, മാതാവ് എൽസമ്മ എന്നിവർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി.



national news News Kerala News news live

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: