scorecardresearch

Kerala News Highlights: വ്യാപാരിയുടെ വീട്ടിലെ വൻകവർച്ച; അന്വേഷണത്തിന് 20 അംഗ സംഘം

Kerala News Highlights: ഒരു കോടി രൂപയും 300 പവനും മോഷണം പോയതായാണ് പരാതി

Kerala News Highlights: ഒരു കോടി രൂപയും 300 പവനും മോഷണം പോയതായാണ് പരാതി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
news

ചിത്രം: സ്ക്രീൻഗ്രാബ്

Kerala News Highlights: കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് വന്‍ മോഷണം നടത്തിയ സംഭവം 20 അംഗ സംഘം അന്വേഷിക്കും. അസിസ്റ്റന്റ് കമ്മീഷണർ രത്നകുമാറിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. മന്ന സ്വദേശി അഷ്‌റഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഒരു കോടി രൂപയും 300 പവനും മോഷണം പോയതായാണ് അഷറഫിന്റെ പരാതി. അന്വേഷണത്തിന്റെ ഭാഗമായി ഉടൻ അഷ്റഫിന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ മൊഴിയെടുക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോദിക്കുകയും ചെയ്യുമെന്നാണ് വിവരം.

Advertisment
  • Nov 26, 2024 16:50 IST

    തോൽവി പഠിക്കാൻ ബിജെപി; ജില്ലാ അധ്യക്ഷൻമാർ റിപ്പോർട്ട് നൽകണം

    ഉപതിരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച് ബിജെപി വിശദമായി പഠിക്കും. ഇതിനുമുന്നോടിയായി തൃശൂർ, പാലക്കാട്, വയനാട് ജില്ലാ അധ്യക്ഷൻമാരോട് റിപ്പോർട്ട് നൽകാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചതിന് ശേഷം തിരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച് ചർച്ച ചെയ്താൽ മതിയെന്നും സുരേന്ദ്രൻ നിർദേശം നൽകി. 

     



  • Nov 26, 2024 14:43 IST

    സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം

    എഡിഎമ്മിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. നവീന്‍ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഭരണകക്ഷി നേതാവ് പ്രതിയായ കേസില്‍ കാര്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും, നീതി ലഭിക്കാന്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്നും നവീന്റെ കുടുംബം ആവശ്യപ്പെട്ടു.



  • Advertisment
  • Nov 26, 2024 14:11 IST

    തൃശൂര്‍ പൂരം കലക്കിയത് പൊലീസെന്ന്  തിരുവമ്പാടി ദേവസ്വം. 

    തൃശൂര്‍ പൂരം കലക്കിയത് പൊലീസെന്ന്  തിരുവമ്പാടി ദേവസ്വം. 
    ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്ങമൂലത്തിലാണ് ദേവസ്വം പൊലീസിനെതിര രൂക്ഷ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയത്.
    സത്യവാങ്മൂലത്തില്‍ ദേവസ്വം പൊലീസിന്റെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടി. പൂരം എഴുന്നള്ളിപ്പില്‍ പൊലീസ്  തുടക്കം മുതല്‍ ഇടപെട്ടു. സ്വരാജ് ഗ്രൗണ്ടിലെ വഴികള്‍ അടച്ചു ബ്ലോക്ക് ചെയ്തു. പൂര പ്രേമികളെ തടയാന്‍ പൊലീസ് ബലം പ്രയോഗിച്ചു. പൊതുജനത്തിന് എഴുന്നള്ളിപ്പ് കാണാനുള്ള അവസരം നിഷേധിച്ചു.പൊലീസിന്റെ ഇടപെടല്‍ മൂലം മഠത്തില്‍വരവ് ചുരുക്കേണ്ടി വന്നു. മതിയായ കാരണങ്ങളില്ലാതെയാണ് പൂരം നടത്തിപ്പില്‍ പൊലീസ് ഇടപെട്ടത്. ക്ഷേത്രത്തില്‍ പൊലീസ് ബൂട്ടിട്ട് കയറിയെന്നും ദേവസ്വം സത്യവാങ്ങ്മൂലത്തില്‍ ആരോപിച്ചു. പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട കേസിലാണ് ദേവസ്വത്തിന്റെ സത്യവാങ്മൂലം.



  • Nov 26, 2024 12:54 IST

    ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്കായി കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം

    ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്കായി കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം. മണ്ണിടിച്ചിലിന് സാധ്യത പ്രദേശങ്ങളിലെ ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്. അമിത്ഷാ ചെയർമാനായിട്ടുള്ള ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. ഉത്തരാഖണ്ഡ് 139 കോടി, ഹിമാചൽ പ്രദേശ് 139 കോടി, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ 378 കോടി, മഹാരാഷ്ട്ര 100 കോടി, കർണാടകത്തിനും കേരളത്തിനും 72 കോടി വീതം എന്നിങ്ങനെയാണ് രൂപ അനുവദിച്ചത്.



  • Nov 26, 2024 12:50 IST

    കോമഡി ട്രാക്കിൽ ഷറഫ്; അമ്മമാരുടെയും കുട്ടികളുടെയും കൂട്ടച്ചിരി 'ഹലോ മമ്മി' ഹിറ്റ് ലിസ്റ്റിൽ

    വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ 'ഹലോ മമ്മി' വിയജകരമായ് പ്രദർശനം തുടരുന്നു. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ വീണ്ടുമൊരു കോമഡി എന്റർടൈനർ എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. സിനിമ കാണാനെത്തുന്നവരിൽ ഭൂരിഭാഗവും കുടുംബ പ്രേക്ഷകരാണ്. മിക്ക തിയേറ്ററുകളിലും ചിത്രം മികച്ച വിജയം നേടുന്നതായാണ് വിവരം. 



  • Nov 26, 2024 11:35 IST

    മെക്സിക്കോ, കാനഡ, ചൈന തുടങ്ങിയ രാജ്യങ്ങൾക്കു മേലേള്ള പ്രാരംഭ നികുതി പദ്ധതികൾ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

    മെക്സിക്കോ, കാനഡ, ചൈന തുടങ്ങിയ രാജ്യങ്ങൾക്കു മേലേള്ള പ്രാരംഭ നികുതി പദ്ധതികൾ പ്രഖ്യാപിച്ച് അധികാരമേൽക്കാൻ ഒരുങ്ങുന്ന നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അധികാരമേറ്റയുടൻ മെക്‌സിക്കോയിൽ നിന്നും കാനഡയിൽ നിന്നുമുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും 25 ശതമാനം നികുതി ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെക്കുമെന്ന് ട്രംപ് അറിയിച്ചു.



  • Nov 26, 2024 11:00 IST

    നാട്ടിക ലോറി അപകടം; 5 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ കടുത്ത നടപടിയെന്ന് ഗതാഗത മന്ത്രി

    നാട്ടികയിലുണ്ടായ ലോറി അപകടത്തിൽ 5 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ കടുത്ത നടപടിയെന്ന് ഗതാഗത മന്ത്രി കെബിഗണേഷ്കുമാര്‍. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും വാഹനത്തിന്‍റെ  രജിസ്ട്രേഷൻ റദ്ദാക്കുമെന്നും മന്ത്രി അറിയിച്ചു. 



News Kerala News news live

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: