scorecardresearch

Kerala News Highlights: ഡിവൈഎസ്‍പി സാബുവിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്ക് നേരത്തെ തന്നെ സസ്പെൻഷൻ ലഭിച്ചിരുന്നു.  ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ് പി സസ്പെൻഡ് ചെയ്തത്.

പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്ക് നേരത്തെ തന്നെ സസ്പെൻഷൻ ലഭിച്ചിരുന്നു.  ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ് പി സസ്പെൻഡ് ചെയ്തത്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
DySP | SB Sabu | Suspended

പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്ക് നേരത്തെ തന്നെ സസ്പെൻഷൻ ലഭിച്ചിരുന്നു

Kerala News Live Updates: ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ പാര്‍ട്ടിയില്‍ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി എംജി സാബുവിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. നടപടി ഉടനുണ്ടാകുമെന്നാണ് സൂചന. ഈ മാസം 31ന് വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥനാണ് സാബു.

Advertisment

പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്ക് നേരത്തെ തന്നെ സസ്പെൻഷൻ ലഭിച്ചിരുന്നു.  ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ് പി സസ്പെൻഡ് ചെയ്തത്. മൂന്നാമതൊരു പൊലീസുകാരൻ കൂടി പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇദ്ദേഹം വിജിലൻസില്‍ നിന്നുള്ളയാളാണ്. ഇദ്ദേഹത്തെയും അല്‍പസമയം മുമ്പ് സസ്പെൻഡ് ചെയ്തു.

ലോകായുക്ത ഭേദഗതിക്കെതിരായ ഹർജിയിൽ രമേശ് ചെന്നിത്തലക്ക് തിരിച്ചടി

ലോകായുക്ത ഭേദഗതിക്കെതിരായ ഹർജിയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് തിരിച്ചടി. ലോകായുക്ത നിയമത്തിലെ ദേദഗതി ചോദ്യം ചെയ്ത ഹര്‍ജിയില്‍ പൊതുതാല്‍പ്പര്യമില്ലെന്നായിരുന്നു ചെന്നിത്തലയുടെ ഹർജിയിലെ  ഹൈക്കോടതി നിരീക്ഷണം. രമേശിന്റെ ഹര്‍ജി ചീഫ്ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് സിംഗിള്‍ ബഞ്ചിന് വിട്ടു. ചെന്നിത്തലയുടെ ഹർജി പൊതു താൽപ്പര്യ ഹർജിയായി പരിഗണിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. 

ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും ജുഡീഷ്യറിയ്ക്ക് മേലുള്ള കടന്നു കയറ്റമാണെന്നുമായിരുന്നു ഹർജിയിലെ  ചെന്നിത്തലയുടെ വാദം. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പാണ് ഭേദഗതി ചെയ്തത്. പുതിയ ഭേദഗതി പ്രകാരം ലോകായുക്ത എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കണമോ എന്ന് നിയമസഭയ്‌ക്കോ സ്പീക്കര്‍ക്കോ തീരുമാനിക്കാം.

വർഗ്ഗീയ പരാമർശങ്ങളും വാക്പോരും: വടകരയിൽ സർവ്വകക്ഷിയോഗം വിളിച്ച് പൊലീസ്

Advertisment

തിരഞ്ഞെടുപ്പിന് ശേഷവും മുന്നണികൾ തമ്മിൽ വാദപ്രതിവാദങ്ങളും വാക്പോരും തുടർന്നുവന്ന വടകരയിൽ സർവ്വകക്ഷിയോഗം വിളിച്ച് പൊലീസ്. വടകരയിലെ തർക്കങ്ങൾ സംഘർഷത്തിലേക്ക് നീങ്ങുന്നത് ഒഴിവാക്കാൻ സർവ്വകക്ഷി യോഗം വിളിക്കണമെന്ന് മുസ്ലീ ലീഗും സിപിഎമ്മും ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരമേഖലാ ഐ.ജി യോഗം വിളിച്ചിരിക്കുന്നത്. 

ഇന്ന് രാവിലെ 11 മണിക്ക് ഗസ്റ്റ് ഹൗസിലാണ് യോഗം വിളിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതൽക്ക് തന്നെ ഇടത്-വലത് മുന്നണികൾ തമ്മിലുള്ള സോഷ്യൽ മീഡിയയിലെ സൈബർ യുദ്ധങ്ങൾക്കാണ് വടകര സാക്ഷ്യം വഹിച്ചത്. ഇതോടൊപ്പം തന്നെ സ്ഥാനാർത്ഥികളായ ഷാഫി പറമ്പിലും കെ.കെ ശൈലജയും തമ്മിലുള്ള വാദ പ്രതിവാദങ്ങളും വടകര പോരിന്റെ വാശി കൂട്ടിയിരുന്നു. 

  • May 27, 2024 22:49 IST

    ഡിവൈഎസ്‍പി സാബുവിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം

    ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ പാര്‍ട്ടിയില്‍ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി എംജി സാബുവിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം. നടപടി ഉടനുണ്ടാകുമെന്നാണ് സൂചന. ഈ മാസം 31ന് വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥനാണ് സാബു. 

    പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്ക് നേരത്തെ തന്നെ സസ്പെൻഷൻ ലഭിച്ചിരുന്നു.  ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ് പി സസ്പെന്റ് ചെയ്ത്. മൂന്നാമതൊരു പൊലീസുകാരൻ കൂടി പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇദ്ദേഹം വിജിലൻസില്‍ നിന്നുള്ളയാളാണ്. ഇദ്ദേഹത്തെയും അല്‍പസമയം മുമ്പ് സസ്പെൻഡ് ചെയ്തു.



  • May 27, 2024 21:57 IST

    ഒറ്റപ്പാലത്ത് സ്വകാര്യ ബസ് സമരം പിൻവലിച്ചു

    ഒറ്റപ്പാലത്ത് സ്വകാര്യ ബസുകാർ നടത്തി വന്ന മിന്നൽ സമരം പിൻവലിച്ചു. ഡിവൈഎസ്പി പി സി ഹരിദാസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് സമരം പിൻവലിച്ചത്. തുടർ നടപടികൾ ജൂണ് 5ന് യോഗം ചേർന്ന് തീരുമാനിക്കാം എന്ന ഉറപ്പിന്റെ അടിസ്‌ഥാനത്തിലാണ് സമരം പിൻവലിച്ചത്



  • May 27, 2024 21:33 IST

    ആര്യാ രാജേന്ദ്രനെതിരെ അന്വേഷണം വേണ്ട; ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി കോടതി തള്ളി

    തിരുവനന്തപുരം കോര്‍പറേഷൻ മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിലെ തർക്കവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ യദു നൽകിയ ഹര്‍ജി കോടതി തള്ളി. മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു ഹര്‍ജി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. 

    മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കോടതി നിര്‍ദേശ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസിൽ പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്നും അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ അന്വേഷണം ശരിയായ ദിശയിലാണെന്ന് വ്യക്തമാണെന്നും കോടതി വിലയിരുത്തി. കേസിലെ പ്രതികൾ മേയറും എംഎൽഎയും ആയതിനാല്‍ അന്വേഷണം ശരിയായ ദിശയിൽ നടക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.



  • May 27, 2024 20:46 IST

    മദ്യനയ വിവാദത്തിൽ വിശദീകരണവുമായി ചീഫ് സെക്രട്ടറി

    മദ്യനയ വിവാദത്തിൽ വിശദീകരണവുമായി ചീഫ് സെക്രട്ടറി ഡോ. വി വേണു. പ്രചാരണം അടിസ്ഥാന രഹിതമാണ് അദ്ദേഹം പ്രതികരിച്ചു. ‌മദ്യനയത്തിൽ മാറ്റം വരുത്തുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന ചർച്ചകളെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.



  • May 27, 2024 19:48 IST

    വിരമിക്കൽ സൂചന നൽകി മിച്ചൽ സ്റ്റാർക്ക്

    കെകെആറിന്റെ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് വിരമിക്കൽ സൂചന നൽകി രംഗത്തെത്തി. "കഴിഞ്ഞ ഒമ്പത് വർഷമായി താൻ ഓസ്ട്രേലിയൻ ക്രിക്കറ്റിനാണ് പ്രാധാന്യം നൽകിയിരിക്കുന്നതെന്ന് സ്റ്റാർക്ക് പറഞ്ഞു. "ഇപ്പോൾ തന്റെ ശരീരത്തിന് അൽപ്പം വിശ്രമം ആവശ്യമുള്ള സമയമാണ്. ഈ സമയം തന്റെ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,​​​​" താരം പറഞ്ഞു.



  • May 27, 2024 18:42 IST

    കാവ്യയുടെ അവസ്ഥയിൽ ദുഃഖിതനാണെന്ന് അമിതാഭ് ബച്ചന്‍

    സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരാജയപ്പെട്ടതില്‍ തനിക്ക് ദുഃഖമുണ്ടെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. "ഏറ്റവും ഹൃദയഭേദകമായ കാര്യം ഒരു യുവതിയെ കാണുമ്പോഴാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമയായ യുവതി. ഫൈനലിലെ തോല്‍വിക്ക് ശേഷം അവര്‍ കണ്ണീരണിഞ്ഞു. ക്യാമറയില്‍ നിന്നും മറഞ്ഞു നില്‍ക്കാന്‍ ശ്രമിച്ചു. അവരുടെ അവസ്ഥയില്‍ താന്‍ ദുഃഖിതനാണ്. നാളെ മറ്റൊരു ദിവസമാണ്," കാവ്യ മാരനോട് അമിതാഭ് ബച്ചന്‍ പറഞ്ഞു.



  • May 27, 2024 17:09 IST

    പ്രജ്വല്‍ രേവണ്ണ എംപി കീഴടങ്ങുന്നു

    ലൈംഗിക പീഡനക്കേസില്‍ ഉള്‍പ്പെട്ട കര്‍ണാടക ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ കീഴടങ്ങുന്നു. ജര്‍മ്മനിയിലുള്ള പ്രജ്വല്‍ മേയ് 31ന് രാവിലെ പത്തിന് പ്രത്യേക അന്വേഷണ സംഘം മുന്‍പാകെ കീഴടങ്ങും. 



  • May 27, 2024 16:09 IST

    കെഎസ്‌യു ക്യാമ്പിലെ കൂട്ടത്തല്ല്; നാല് പേരെ സസ്‌പെന്‍ഡ് ചെയ്തു

    കെഎസ്‌യു ക്യാമ്പില്‍ നടന്ന കൂട്ടത്തല്ലില്‍ അച്ചടക്ക നടപടിയുമായി ദേശീയ നേതൃത്വം. സംഭവത്തില്‍ നാല് പേരെ സംഘടനയില്‍നിന്ന് എന്‍എസ്‌യു സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം ജില്ല വൈസ് പ്രസിഡണ്ട് അല്‍ അമീന്‍ അഷ്‌റഫ്, ജില്ലാ ജനറല്‍ സെക്രട്ടറി ജെറിന്‍ ആര്യനാട്, ദൃശ്യങ്ങള്‍ പുറത്ത് വിട്ട സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ചലോ ജോര്‍ജ് ടിജോ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. കെഎസ്‌യു ക്യാമ്പിലെ തമ്മില്‍ത്തല്ലില്‍ ഗുരുതര അച്ചടക്ക ലംഘനം നടന്നുവെന്ന് കെപിസിസി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.



  • May 27, 2024 14:40 IST

    വടകരയില്‍ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം

    വടകരയില്‍ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം. തിരഞ്ഞെടുപ്പ് ഫലം വരുന്ന ജൂൺ നാലിന് വിജയിച്ചവര്‍ക്ക് മാത്രമാണ് ആഘോഷ പരിപാടികള്‍ നടത്താന്‍ അനുമതി. വൈകുന്നേരം 7 മണി വരെ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാം.വാഹന ഘോഷയാത്രകള്‍ അനുവദിക്കില്ല. സര്‍വ്വകക്ഷി യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനം കൈകൊണ്ടത്.



  • May 27, 2024 13:50 IST

    ഒഴുക്കിൽപെട്ട്‌ മൂന്നര വയസുകാരാൻ മരിച്ചു

    ഇടുക്കി പൂപ്പാറയിൽ ഒഴുക്കിൽപെട്ട്‌ മൂന്നര വയസുകാരന് ദാരുണാന്ത്യം. പൂപ്പാറ കാവുംഭാഗം പുഞ്ചക്കരയിൽ രാഹുലിന്‍റെ മകൻ ശ്രീനന്ദ് ആണ് മരിച്ചത്. ബന്ധുക്കൾക്കും വീട്ടുകാർക്കും ഒപ്പം പുഴ കാണാനായി പോയപ്പോളാണ് അപകടം സംഭവിച്ചത്. പാറയിൽ നിന്നും തെന്നി പന്നിയാർ പുഴയിലേക്ക് വീഴുകയായിരുന്നു.  25 മീറ്ററോളം പുഴയിലൂടെ ഒഴുകിപ്പോയ കുട്ടിയെ ഉടനെ തന്നെ ബന്ധുക്കൾ രക്ഷപെടുത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 



  • May 27, 2024 13:10 IST

    ലൈംഗീക കുറ്റകൃത്യങ്ങളിലെ ഡിജിറ്റൽ തെളിവ്; സര്‍ക്കാരിൻ്റെ ഉപഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി

    ലൈംഗീക കുറ്റകൃത്യങ്ങളിലെ ഡിജിറ്റൽ തെളിവുകൾ സംബന്ധിച്ച സര്‍ക്കാരിൻ്റെ ഉപഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഡിജിറ്റല്‍ രേഖകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഹൈക്കോടതി ഉത്തരവ് ചീഫ് സെക്രട്ടറിയ്ക്കും പൊലീസ് മേധാവിക്കും ജില്ല ജഡ്ജിമാര്‍ക്കും കൈമാറിയെന്ന് രജിസ്ട്രാര്‍ കോടതിയെ അറിയിച്ചു. നിര്‍ദേശം നടപ്പാക്കാന്‍ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കോടതി നിര്‍ദ്ദേശം നൽകി. രജിസ്ട്രാറുടെയും മറുപടി കോടതി രേഖപ്പെടുത്തി. വിഷയത്തില്‍ സ്വമേധയാ ഇടപെടുന്നുണ്ടെന്നും ജസ്റ്റിസ് കെ.ബാബു ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ മെമ്മറി കാർഡ് കോടതികളിൽ നിന്ന് ചോർന്നിരുന്നു. അന്വേഷണം വേണമെന്ന അതിജീവിതയുടെഹർജിയിലാണ് കീഴ്കോടതികൾക്ക് നിർദേശം നൽകണമെന്ന ഉപഹർജി സർക്കാർ നൽകിയത്.



  • May 27, 2024 11:57 IST

    ബാർ കോഴയിൽ കേന്ദ്ര അന്വേഷണം വേണമെന്ന് കെ.സുരേന്ദ്രൻ 

    ബാര്‍കോഴ ആരോപണത്തില്‍ കേന്ദ്ര ഏജൻസിയുടെ അന്വേഷണമാണ് വേണ്ടതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ മൗനം ഞെട്ടിക്കുന്നതാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. യുഡിഎഫ് കാലത്ത് നടന്ന ബര്‍കോഴയുടെ തനിയാവര്‍ത്തനമാണ് ഇപ്പോഴും നടന്നത്. സര്‍ക്കാര്‍ മദ്യനയത്തില്‍ മാറ്റം തീരുമാനിച്ചോ ഇല്ലയോ എന്ന് വ്യക്തത വരുത്തേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി അറിയാതെയാണ് ബാര്‍ കോഴയെന്നത് വിശ്വസനീയമായ കാര്യമല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. 



  • May 27, 2024 11:09 IST

    ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം 

    ഛത്തീസ്ഗഢിലെ നാരായൺപൂരിൽ മാവോയിസ്റ്റ് ആക്രമണം. നിർമ്മാണത്തിലിരുന്ന രണ്ട് മൊബൈൽ ടവറുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് ടവറുകളും മാവോയിസ്റ്റുകൾ തീയിട്ടു. 



  • May 27, 2024 10:29 IST

    മെമ്മറി കാര്‍ഡ് കേസിൽ ആഭ്യന്തര വകുപ്പിന് ഡിജിപിയുടെ കത്ത്

    മെമ്മറി കാര്‍ഡ് കേസിലെ ഹൈക്കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ചട്ടങ്ങള്‍ രൂപീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തര വകുപ്പിന് ഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബ് കത്ത് നല്‍കി. ഹൈക്കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് ചട്ടങ്ങള്‍ രൂപീകരിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മെമ്മറി കാര്‍ഡ് കേസിലെ ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് കത്ത് നല്‍കിയിരിക്കുന്നത്. 



Vadakara Kk Shailaja

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: