/indian-express-malayalam/media/media_files/TZ2GQcXMMv3q4Ijn1ojL.jpg)
(ഫൊട്ടോ: സ്ക്രീൻഗ്രാബ്)
Kerala News Live Updates: ഡൽഹിയിൽ നോർത്ത് ബ്ലോക്കിലുള്ള ആഭ്യന്തര മന്ത്രാലയ ഓഫീസിന് ബുധനാഴ്ച ഉച്ചയോടെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. പൊലീസ് ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. രണ്ട് ഫയർ ടെൻഡറുകളും സംഭവസ്ഥലത്തേക്ക് അയച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
വീണ്ടും തലപൊക്കി സർക്കാർ-ഗവർണർ പോര്; ഓർഡിനൻസ് തിരിച്ചയച്ചു
ഒരിടവേളയ്ക്ക് ശേഷം വീണ്ടും തലപൊക്കി സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര്. ഗവർണറുടെ അനുമതിക്കായി സർക്കാർ സമർപ്പിച്ച തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച ഓർഡിനൻസ് ഒപ്പിടാതെ മടക്കിയിരിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഓർഡിനൻസിൽ ഒപ്പിടാൻ കഴിയില്ലെന്നാണ് ഇക്കാര്യത്തിൽ രാജ്ഭവൻ നൽകുന്ന വിശദീകരണം.
പുതിയ ഓർഡിനൻസുകൾക്ക് അനുമതി നൽകണമെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്നുാണ് ഗവർണർ സർക്കാരിനെ അറിയിച്ചിരിക്കുന്നത്. നേരത്തെ പ്രത്യേക മന്ത്രിസഭായോ​ഗം ചേർന്നാണ് തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച് തീരുമാനത്തിലെത്തിയത്.
- May 22, 2024 21:23 IST
രാജസ്ഥാൻ റോയൽസിന് 173 റൺസ് വിജയലക്ഷ്യം
ഐപിഎല്ലിലെ ആദ്യ എലിമിനേറ്റർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് 173 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ആർസിബിക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. രാജസ്ഥാൻ ബോളർമാരെല്ലാം മികച്ച രീതിയിലാണ് ഇന്ന് പന്തെറിഞ്ഞത്.
- May 22, 2024 20:00 IST
ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിങ് നിരോധനം
സംസ്ഥാനത്ത് ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം. 52 ദിവസം നീണ്ടുനില്‍ക്കുന്ന നിരോധനം ജൂലൈ 31 വരെ തുടരും. ട്രോളിങ് നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും സൗജന്യ റേഷന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്നു മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
- May 22, 2024 20:00 IST
ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിങ് നിരോധനം
സംസ്ഥാനത്ത് ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം. 52 ദിവസം നീണ്ടുനില്‍ക്കുന്ന നിരോധനം ജൂലൈ 31 വരെ തുടരും. ട്രോളിങ് നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും സൗജന്യ റേഷന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്നു മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
- May 22, 2024 19:11 IST
ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിങ് തിരഞ്ഞെടുത്തു
ഐപിഎല്‍ 2024 എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിങ് തിരഞ്ഞെടുത്തു. രാജസ്ഥാന്‍ നിരയിലേക്ക് ഷിമ്രോണ്‍ ഹെറ്റ്മെയർ തിരിച്ചെത്തി. മാറ്റമില്ലാതെയാണ് ബെംഗളൂരു കളത്തിലിറങ്ങുന്നത്. ജയിക്കുന്ന ടീം ക്വാളിഫയർ രണ്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും
- May 22, 2024 17:28 IST
ആഭ്യന്തര മന്ത്രാലയ ഓഫീസിന് നേരെ ബോംബ് ഭീഷണി
ഡൽഹിയിൽ നോർത്ത് ബ്ലോക്കിലുള്ള ആഭ്യന്തര മന്ത്രാലയ ഓഫീസിന് ബുധനാഴ്ച ഉച്ചയോടെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. പൊലീസ് ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. രണ്ട് ഫയർ ടെൻഡറുകളും സംഭവസ്ഥലത്തേക്ക് അയച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
- May 22, 2024 16:23 IST
മുല്ലൂര്‍ ശാന്തകുമാരി വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ
വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ. സ്വര്‍ണം കവരാനായി ശാന്തകുമാരിയെ കൊന്ന ശേഷം മൃതദേഹം ഒളിപ്പിച്ച കേസിലാണ് മൂന്ന് പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചത്. 2022ലാണ് ശാന്തകുമാരി കൊല്ലപ്പെട്ടത്. പ്രതികളായ റഫീഖാ ബീവി, മകന്‍ ഷഫീഖ്, സഹായി അല്‍ അമീന്‍ എന്നിവര്‍ക്കാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. 2022 ജനുവരി 14നാണ് പ്രതികള്‍ 71കാരിയായ ശാന്തകുമാരിയെ കൊലപ്പെടുത്തിയത്. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം ശാന്തകുമാരിയുടെ മൃതദേഹം വീടിന്റെ മച്ചില്‍ ഒളിപ്പിക്കുകയായിരുന്നു.
- May 22, 2024 14:18 IST
എംഎസ്എഫിന് വിജയം
വിദ്യാർത്ഥി സംഘടനകൾ തമ്മിലുണ്ടായ കയ്യാങ്കളിയെ തുടർന്ന് നിര്‍ത്തി വെച്ച കാലിക്കറ്റ് സര്‍വകലാശാലാ അക്കാമദിക് കൗണ്‍സില്‍ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിൽ ജയം എംഎസ്എഫിന്. ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഫാക്കല്‍റ്റി വിദ്യാര്‍ത്ഥി മണ്ഡലത്തിലെ തിരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണിയപ്പോഴാണ് എംഎസ്എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. അസിം തെന്നലയാണ് വിജയിച്ചത്. അതേ സമയം ആകെയുള്ള എട്ട് സീറ്റിൽ ആറിലും ജയിച്ചത് എസ്എഫ്ഐയാണ്. ഒരിടത്ത് കെഎസ്‌യുവിനും വിജയിക്കാനായി. 16 വോട്ടിനാണ് എംഎസ്എഫിന്റെ വിജയം.
- May 22, 2024 12:10 IST
കൊച്ചിയിൽ മീൻ എറിഞ്ഞ് പ്രതിഷേധം
പെരിയാറിൽ ഫാക്ടറി മാലിന്യം കായലിൽ തള്ളുന്നതിന്റെ ഫലമായി മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. പ്രതിഷേധവുമായി തെരുവിലിറങ്ങിയ മത്സ്യ കർഷകരടക്കമുള്ള നാട്ടുകാർ ഏലൂർ മലിനീകരണ നിയന്ത്രണ ഓഫീസിലേക്ക് ചത്ത മത്സ്യം വലിച്ചറിഞ്ഞ് പ്രതിഷേധിച്ചു. തുടർന്ന് പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
- May 22, 2024 11:28 IST
കമ്പിവേലിയിൽ പുലി കുടുങ്ങി
പാലക്കാട് കൊല്ലങ്കോട് കമ്പിവേലിയിൽ പുലി കുടുങ്ങി. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ പുലിയെ കണ്ടെത്തിയത്. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. പ്രദേശത്ത് അടുത്ത കാലത്തായി പുലി ശല്യം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പുലിയെ മയക്കുവെടി വെച്ച ശേഷം പിടികൂടാനാണ് ആർആർടി സംഘത്തിന്റെ നീക്കം.
- May 22, 2024 10:40 IST
എല്‍ദോസ് കുന്നപ്പളളിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
ബലാത്സംഗം ചെയ്തുവെന്നും വധിക്കാൻ ശ്രമിച്ചുവെന്നുമുള്ള യുവതിയുടെ പരാതിയിൽ എല്‍ദോസ് കുന്നപ്പളളി എംഎല്‍എക്ക് എതിരായി കുറ്റപത്രം സമര്‍പ്പിച്ചു.നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.ബലാത്സംഗം, വധശ്രമം അടക്കമുള്ള കുറ്റങ്ങളാണ് എംഎൽഎക്കെതിരെ ചുമത്തിയിരിക്കുന്നത്. എല്‍ദോസ് കുന്നപ്പള്ളിയെ കൂടാതെ എംഎൽഎയുടെ രണ്ട് സുഹൃത്തുക്കളേം കേസിൽ പ്രതി ചേർത്തിട്ടുണ്ട്. യുവതിയെ എം.എല്‍.എ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്‌തെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.